കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ പേരും പിന്തുണയ്ക്കുന്നത് നരേന്ദ്രമോദിയെ; രാഹുലിന് 27 % പിന്തുണ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുകയാണ്. കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചകൾക്കിടയിൽ തന്നെ ഭരണപക്ഷവും പ്രതിപക്ഷവും പ്രചാരണ തന്ത്രങ്ങൾ പയറ്റിത്തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം പോലും ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ളതായിരുന്നു.

അരക്കൊപ്പം വെള്ളത്തിൽ മക്കളെയും തോളിൽ ചുമന്ന് നീന്തി; ഇങ്ങനെയൊക്കെയാണ് കുട്ടനാട്ടുകാർ അതിജീവിച്ചത്..അരക്കൊപ്പം വെള്ളത്തിൽ മക്കളെയും തോളിൽ ചുമന്ന് നീന്തി; ഇങ്ങനെയൊക്കെയാണ് കുട്ടനാട്ടുകാർ അതിജീവിച്ചത്..

എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപിയുടെ ഭൂരിപക്ഷം കുറയുമെന്ന് അഭിപ്രായ സർവേ പറയുന്നത്. ഇന്ത്യാ ടുഡേയും കാർവി ഇൻസൈറ്റ്സും ചേർന്ന് നടത്തിയ മൂഡ് ഓഫ് ദ നേഷൻ സർവേയിലാണ് ഇക്കാര്യം പറയുന്നത്. അതേ സമയം പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ കൂടുതൽ പേരും പിന്തുണയ്ക്കുന്നത് നരേന്ദ്രനോദിയെ തന്നെയാണ്. 49 ശതമാനം ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോൾ 27 ശതമാനം ആളുകൾ മാത്രമാണ് രാഹുൽ ഗാന്ധിക്കുള്ള പിന്തുണ.

എൻഡിഎയ്ക്ക് 281 സീറ്റും മറ്റുള്ളവർക്ക് 140 സീറ്റും ലഭിക്കും. എൻഡിഎയ്ക്ക് 36%, യുപിഎയ്ക്ക് 41%, മറ്റുള്ളവർക്ക് 23% എന്നിങ്ങനെയാണ് വോട്ട് വിഹിതമെന്ന് സർവേ പ്രവചിക്കുന്നു.

യുപിഎയുടെയും എൻഡിഎയുടെയും സഖ്യങ്ങൾ ഇപ്പോഴത്തെ നിലയിൽ തന്നെ തുടർന്നാൽ എൻഡിഎയ്ക്ക് 281, യുപിഎ-122, മറ്റുള്ളവർ 140 എന്ന നിലയിൽ സീറ്റുകൾ ലഭിക്കും.

കഴിഞ്ഞ നാല് ദിവസം ഞങ്ങളുടെ വീടായിരുന്നു ഇത്, ഇതങ്ങനെ അഴുക്കാക്കി ഇട്ടിട്ടു പോകാന്‍ പറ്റുമോ?കഴിഞ്ഞ നാല് ദിവസം ഞങ്ങളുടെ വീടായിരുന്നു ഇത്, ഇതങ്ങനെ അഴുക്കാക്കി ഇട്ടിട്ടു പോകാന്‍ പറ്റുമോ?

യുപിഎ എസ്പി,ബിഎസ്പി, തൃണമൂൽ കോൺഗ്രസ് എന്നിവയുമായി സഖ്യമുണ്ടാക്കിയാൽ യുപിഎയുടെ സീറ്റ് നില 224 ആയി ഉയരും. എൻഡിഎയ്ക്ക് 228 മറ്റുള്ളവർക്ക് 91 എന്ന നിലയിലും സീറ്റുകൾ ലഭിക്കും. ഇതിന് സാധ്യതയുള്ളതായി സർവേ പ്രവചിക്കുന്നു.

അതേസമയം തമിഴ്നാട്ടിൽ എഐഎഡിഎംകെയും ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസും എൻഡിഎ സഖ്യത്തിൽ ചേർന്നാൽ സീറ്റ് നില 255 ആയി ഉയരും. തെലങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും എൻഡിഎയെ പിന്തുണച്ചാൽ എൻഡിഎയ്ക്ക് 282 സീറ്റ് ആകും.

English summary
BJP Falling Short of Majority, If Elections Held Today: Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X