കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍; ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : BJPക്ക് ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി സംഭാവന | Oneindia Malayalam

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടി ധനസഹായം ലഭിച്ചത് ബിജെപിക്ക്. ഇക്കാലയളവില്‍ 437 കോടിരൂപയാണ് വിവിധ കോര്‍പ്പറേറ്റ്, ബിസിനസ് സ്ഥാപനങ്ങള്‍ ബിജെപിക്ക് സംഭാവനയിനത്തില്‍ നല്‍കിയത്.

മറ്റുപാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേക്കാള്‍ പന്ത്രണ്ടിരട്ടിയാണ് ബിജെപിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി ലഭിച്ചത്. ബിജെപിക്ക് കഴിഞ്ഞ സാമ്പത്തിവര്‍ഷത്തില്‍ 437 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് 19.298 കോടി രൂപ മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

bjp-

ബി ജെ പിക്ക് 2977 സംഭാവനകളില്‍ നിന്നായി 437.04 കോടിയും കോണ്‍ഗ്രസിന് 777 സംഭാവനകളില്‍ നിന്നായി 26.658 കോടിയും ലഭിച്ചു. ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ് ബിസിനസ് വിഭാഗത്തില്‍ നിന്ന് ആകെ 1361 സംഭാവനകളില്‍ നിന്നായി ആകെ ലഭിച്ച സംഭാവനയുടെ 89.82%(422.04) കോടി ലഭിച്ചു.

പ്രമുഖ പാര്‍ട്ടികള്‍ക്കൊക്കെ ലക്ഷങ്ങള്‍ സംഭാവനയായി ലഭിച്ചപ്പോള്‍ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ ബിഎസ്പിക്ക് 20000 ല്‍ കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രുഡന്റ് ഇല്കടറല്‍ ട്രസ്റ്റാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരിക്കുന്നത്. ബിജെപിക്ക് 154.30 കോടിയും കോണ്‍ഗ്രസിന് 10 കോടി രൂപയുമാണ് പ്രുഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ് സംഭാവന നല്‍കിയിരിക്കുന്നത്.

English summary
BJP far ahead with ₹437cr in donations, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X