മധ്യപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് നീക്കം! 4 ബിജെപി എംഎൽഎമാരെ നോട്ടമിട്ട് കമൽനാഥ്
ഭോപ്പാല്‍: പതിനഞ്ച് വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം കോണ്‍ഗ്രസിന് അടിയറവ് വെച്ച് ഇത്തവണ പ്രതിപക്ഷത്തിരിക്കുകയാണ് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം കോണ്‍ഗ്രസിനും ലഭിച്ചിരുന്നില്ല. എന്നാല്‍ ചെറുപാര്‍ട്ടികളേയും സ്വതന്ത്രരേയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനായി.
ഭരണത്തിലേറിയ ശേഷവും ബിജെപിക്ക് എട്ടിന്റെ പണി കൊടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കുന്നതിന് വേണ്ടി ബ്ിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് കമല്‍നാഥും കൂട്ടരും ശ്രമം നടത്തുന്നത്. ഇതോടെ ബിജെപി പാളയത്തില്‍ ചങ്കിടിപ്പേറി.

സൽപ്പേരുണ്ടാക്കി കോൺഗ്രസ്
കര്‍ഷക രോഷവും കടുത്ത ഭരണ വിരുദ്ധ വികാരവും അടക്കമുളള വിഷയങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെയിറക്കിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്ന വാഗ്ദാനം തെരഞ്ഞെടുപ്പില്‍ നല്കിയ കോണ്‍ഗ്രസ് അധികാരത്തിലേറിയ ഉടനെ വാക്ക് പാലിച്ച് സല്‍പ്പേരുണ്ടാക്കി. ഇനി നിയമസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാക്കാനാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമം.

ബിജെപിക്ക് നെഞ്ചിടിപ്പ്
പഴയ കോണ്‍ഗ്രസുകാരായ ഇവരെയാണ് കമല്‍നാഥ് ഉന്നമിട്ടിരിക്കുന്നത്. നാല് ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ രാഗോഗഡ് എംഎല്‍എയായ സഞ്ജയ് പഥക്, ശിവനിയിലെ എംഎല്‍എ മുന്മുന് റായ്, സിയോണി എംഎല്‍എ സ്വദേശ് റായ്, മനാസയിലെ എംഎല്‍എ അനിരുദ്ധ മാരൂ എന്നിവരെയാണ് കോണ്‍ഗ്രസ് ചാക്കിലാക്കാന്‍ ശ്രമിക്കുന്നത്.

കമൽനാഥിന് മത്സരിക്കണം
പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ശേഷം മറുകണ്ടം ചാടിയാല്‍ എംഎല്‍എമാരെ കൂറുമാറിയതായി പ്രഖ്യാപിച്ച് അയോഗ്യരാക്കാന്‍ സാധിക്കും. മുഖ്യമന്ത്രിയായ കമല്‍നാഥ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമല്‍നാഥിന് 6 മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് നിയമസഭാംഗമാകേണ്ടതുണ്ട്. അതിന് ഏതെങ്കിലും ഒരു എംഎല്‍എ രാജിവെച്ചേ മതിയാകൂ.

കമൽനാഥിന് മത്സരിക്കണം
പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ശേഷം മറുകണ്ടം ചാടിയാല്‍ എംഎല്‍എമാരെ കൂറുമാറിയതായി പ്രഖ്യാപിച്ച് അയോഗ്യരാക്കാന്‍ സാധിക്കും. മുഖ്യമന്ത്രിയായ കമല്‍നാഥ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമല്‍നാഥിന് 6 മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് നിയമസഭാംഗമാകേണ്ടതുണ്ട്. അതിന് ഏതെങ്കിലും ഒരു എംഎല്‍എ രാജിവെച്ചേ മതിയാകൂ.

സംരക്ഷിക്കാൻ ബിജെപി
എസ്പിയുടേയോ ബിഎസ്പിയുടെയോ എംഎല്‍എമാര്‍ കമല്‍നാഥിന് മത്സരിക്കുന്നതിന് വേണ്ടി രാജി വെയ്ക്കാന്‍ തയ്യാറാവില്ല. സ്വതന്ത്ര എംഎല്‍എമാരും ആ നിലപാട് തന്നെ സ്വീകരിക്കും. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് തങ്ങളെ വിട്ട് പോയ എംഎല്‍എമാരെ ഘര്വാപ്സി നടത്താന്‍ നീക്കം നടത്തുന്നത്. തങ്ങളുടെ നിലവിലുളള അംഗങ്ങളെ എന്ത് വില കൊടുത്തു സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications