കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് നീക്കം! 4 ബിജെപി എംഎൽഎമാരെ നോട്ടമിട്ട് കമൽനാഥ്

  • By Anamika Nath
Google Oneindia Malayalam News

ഭോപ്പാല്‍: പതിനഞ്ച് വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം കോണ്‍ഗ്രസിന് അടിയറവ് വെച്ച് ഇത്തവണ പ്രതിപക്ഷത്തിരിക്കുകയാണ് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം കോണ്‍ഗ്രസിനും ലഭിച്ചിരുന്നില്ല. എന്നാല്‍ ചെറുപാര്‍ട്ടികളേയും സ്വതന്ത്രരേയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനായി.

ഭരണത്തിലേറിയ ശേഷവും ബിജെപിക്ക് എട്ടിന്റെ പണി കൊടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കുന്നതിന് വേണ്ടി ബ്ിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് കമല്‍നാഥും കൂട്ടരും ശ്രമം നടത്തുന്നത്. ഇതോടെ ബിജെപി പാളയത്തില്‍ ചങ്കിടിപ്പേറി.

സൽപ്പേരുണ്ടാക്കി കോൺഗ്രസ്

സൽപ്പേരുണ്ടാക്കി കോൺഗ്രസ്

കര്‍ഷക രോഷവും കടുത്ത ഭരണ വിരുദ്ധ വികാരവും അടക്കമുളള വിഷയങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെയിറക്കിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്ന വാഗ്ദാനം തെരഞ്ഞെടുപ്പില്‍ നല്‍കിയ കോണ്‍ഗ്രസ് അധികാരത്തിലേറിയ ഉടനെ വാക്ക് പാലിച്ച് സല്‍പ്പേരുണ്ടാക്കി. ഇനി നിയമസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാക്കാനാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമം.

ബിജെപിക്ക് നെഞ്ചിടിപ്പ്

ബിജെപിക്ക് നെഞ്ചിടിപ്പ്

പഴയ കോണ്‍ഗ്രസുകാരായ ഇവരെയാണ് കമല്‍നാഥ് ഉന്നമിട്ടിരിക്കുന്നത്. നാല് ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ രാഗോഗഡ് എംഎല്‍എയായ സഞ്ജയ് പഥക്, ശിവനിയിലെ എംഎല്‍എ മുന്‍മുന്‍ റായ്, സിയോണി എംഎല്‍എ സ്വദേശ് റായ്, മനാസയിലെ എംഎല്‍എ അനിരുദ്ധ മാരൂ എന്നിവരെയാണ് കോണ്‍ഗ്രസ് ചാക്കിലാക്കാന്‍ ശ്രമിക്കുന്നത്.

കമൽനാഥിന് മത്സരിക്കണം

കമൽനാഥിന് മത്സരിക്കണം

പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ശേഷം മറുകണ്ടം ചാടിയാല്‍ എംഎല്‍എമാരെ കൂറുമാറിയതായി പ്രഖ്യാപിച്ച് അയോഗ്യരാക്കാന്‍ സാധിക്കും. മുഖ്യമന്ത്രിയായ കമല്‍നാഥ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമല്‍നാഥിന് 6 മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് നിയമസഭാംഗമാകേണ്ടതുണ്ട്. അതിന് ഏതെങ്കിലും ഒരു എംഎല്‍എ രാജിവെച്ചേ മതിയാകൂ.

കമൽനാഥിന് മത്സരിക്കണം

കമൽനാഥിന് മത്സരിക്കണം

പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ശേഷം മറുകണ്ടം ചാടിയാല്‍ എംഎല്‍എമാരെ കൂറുമാറിയതായി പ്രഖ്യാപിച്ച് അയോഗ്യരാക്കാന്‍ സാധിക്കും. മുഖ്യമന്ത്രിയായ കമല്‍നാഥ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമല്‍നാഥിന് 6 മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് നിയമസഭാംഗമാകേണ്ടതുണ്ട്. അതിന് ഏതെങ്കിലും ഒരു എംഎല്‍എ രാജിവെച്ചേ മതിയാകൂ.

സംരക്ഷിക്കാൻ ബിജെപി

സംരക്ഷിക്കാൻ ബിജെപി

എസ്പിയുടേയോ ബിഎസ്പിയുടെയോ എംഎല്‍എമാര്‍ കമല്‍നാഥിന് മത്സരിക്കുന്നതിന് വേണ്ടി രാജി വെയ്ക്കാന്‍ തയ്യാറാവില്ല. സ്വതന്ത്ര എംഎല്‍എമാരും ആ നിലപാട് തന്നെ സ്വീകരിക്കും. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് തങ്ങളെ വിട്ട് പോയ എംഎല്‍എമാരെ ഘര്‍വാപ്‌സി നടത്താന്‍ നീക്കം നടത്തുന്നത്. തങ്ങളുടെ നിലവിലുളള അംഗങ്ങളെ എന്ത് വില കൊടുത്തു സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

English summary
BJP fears poaching of four Madhya Pradesh MLAs by Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X