കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മുമ്പില്‍ യെഡിയൂരപ്പയുടെ അപേക്ഷ, ബിജെപി കുരുക്കില്‍, മറുപടിയുമായി പ്രതിപക്ഷം!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രളയ ദുരിതാശ്വാസം അനുവദിക്കാനുള്ള യെഡിയൂരപ്പയുടെ അപേക്ഷയില്‍ വിവാദം കടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന് തൊലിക്കട്ടി കൂടുതലാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രിക്ക് പാകിസ്താനോടാണ് സ്‌നേഹം കൂടുതലെന്ന് കുമാരസ്വാമി ആരോപിച്ചു. യെഡിയൂരപ്പ കൈകൂപ്പി പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. എന്നാല്‍ മോദി അതിനെ ഗൗനിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

1

കേന്ദ്ര സര്‍ക്കാര്‍ മനസ്സലിവ് ഇല്ലാത്തവരാണ്. യെഡിയൂരപ്പ ഒരു ദുര്‍ബലനായ മുഖ്യമന്ത്രിയാണ്. ബിജെപി തങ്ങളുടെ 25 എംപിമാരെയും കൂട്ടി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണയിരിക്കണം. സംസ്ഥാനത്തിന് 36000 കോടി പുനര്‍നിര്‍മാണത്തിന് ആവശ്യമാണ്. കര്‍ണാടകത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. എന്നാല്‍ അതിനുള്ള ധൈര്യം യെഡിയൂരപ്പയ്ക്ക് ഇല്ല. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഇന്ന് താമസിക്കാന്‍ ഒരിടം പോലുമില്ല. പലരും റെയില്‍വേ സ്റ്റേഷനും ബസ്റ്റ് സ്റ്റാന്‍ഡുമൊക്കെയാണ് താമസിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഇവര്‍ക്കായി ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു.

കര്‍ണാടകത്തിലും കേന്ദ്രത്തിലും ബിജെപി സര്‍ക്കാരുണ്ടായാല്‍ സംസ്ഥാനം വലിയ തോതില്‍ വികസിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അദ്ദേഹം പറയുന്ന ഭാഗ്യങ്ങള്‍ പോട്ടെ, സാധാരണ സഹായം പോലും അദ്ദേഹം നല്‍കുന്നില്ല. കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി നേതാക്കളെ കാ ണാന്‍ പോലും മോദി തയ്യാറായിട്ടില്ല. ഇവിടെ നിന്ന് 25 എംപിമാരുണ്ടായിട്ടും പ്രയോജനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കര്‍ണാടകത്തിന്റെ താല്‍പര്യങ്ങള്‍ മോദി ഗൗരവമായി കാണുന്നില്ലെന്ന് കുമാരസ്വാമി ആരോപിച്ചു.

പ്രധാനമന്ത്രിക്ക് കൂടുതല്‍ ഇഷ്ടം പാകിസ്താനോടാണ്. അവിടെ അടിച്ചമര്‍ത്തപ്പെട്ടവരാണോ, അതോ ഇവിടെ ദുരിതം ബാധിച്ചവരാണോ അദ്ദേഹത്തിന് വോട്ടു ചെയ്തതെന്നും കുമാരസ്വാമി ചോദിച്ചു. പാകിസ്താന്‍ വാദം ആദ്യം അവസാനിപ്പിക്കൂ. കര്‍ണാടകത്തിന് തരാനുള്ളത് ഉടന്‍ നല്‍കൂ എന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകത്തിന്റെ ജിഎസ്ടി ഷെയര്‍ ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാനത്തിന് കൈവശം പണില്ല. എന്നാല്‍ ഇതൊന്നും സംസാരിക്കാതെ പാകിസ്താനെ മാത്രം കുറ്റം പറയുകയാണ് മോദിയെന്നും കുമാരസ്വാമി ാആരോപിച്ചു.

പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!

English summary
bjp feel pressure on flood relief in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X