കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയെ വിടാതെ ബിജെപി... പുതിയ കേസ്, ഇത്തവണ ബീഹാറില്‍, കുലുക്കമില്ലാതെ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുത്ത് 24 മണിക്കൂര്‍ പിന്നിടും മുമ്പേ വീണ്ടും കേസ്. ബീഹാറിലാണ് പുതിയ കേസ്. പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയെന്നാണ് ആരോപണം. നേരത്തെ ഇതേ വിഷയത്തില്‍ കര്‍ണാടകത്തിലും സോണിയക്കെതിരെ കേസെടുത്തിരുന്നു. ബീഹാര്‍ ബിജെപിയുടെ മുന്‍ മീഡിയ ഇന്‍ ചാര്‍ജായ പങ്കജ് സിംഗാണ് സോണിയക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പിഎം കെയേഴ്‌സ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പങ്കജ് സിംഗ് ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഈ പരാതിയിലും കുലുങ്ങിയിട്ടില്ല.

1

നേരത്തെ അഭിഭാഷകനായ പ്രവീണാണ് സോണിയക്കെതിരെ കേസ് കൊടുത്തത്. കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിക്കുന്നത് സോണിയയാണെന്ന് പ്രവീണ്‍ ആരോപിക്കുന്നു. ഇതിലൂടെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. പിഎം കെയേഴ്‌സ് ഫണ്ടിനെ പിഎം കെയേഴ്‌സ് തട്ടിപ്പ് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചതെന്നും, പൊതുജനങ്ങള്‍ക്കായി ഇതിലെ പണം ഉപയോഗിക്കുന്നില്ലെന്ന് പ്രചരിപ്പിച്ചതായും ഇയാള്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സോണിയക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാതിയാണ് സോണിയക്കെതിരെ ഉള്ളതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേസെടുത്ത പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഡികെ ആവശ്യപ്പെട്ടിട്ടുണ്ട്. യെഡിയൂരപ്പയോട് നേരിട്ടാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സോണിയക്കെതിരെയുള്ള പരാതി എന്ത് വന്നാലും പിന്‍വലിക്കരുതെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. പരാതി നല്‍കിയ അഭിഭാഷകനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തില്‍ യെഡിയൂരപ്പ വീണ് പോകരുതെന്നും നളീന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടു.

നേരത്തെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കേസ് പിന്‍വലിക്കണമെന്ന് യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സോണിയയുടെ നീക്കങ്ങളെ ഇതുകൊണ്ടൊന്നും തളര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെയാണ് സോണിയ ഏകോപിപ്പിച്ചത്. 22 പാര്‍ട്ടികള്‍ പങ്കെടുക്കുകയും ചെയ്തു. മോദിക്കെതിരെയുള്ള വിമര്‍ശനം സോണിയ കടുപ്പിക്കുകയും ചെയ്തു. മോദിയുടെ സാമ്പത്തിക പാക്കേജ് ക്രൂരമായ തമാശയാണെന്നും സോണിയ പറഞ്ഞു. ഇത്രയധികം സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മോദിയുടെ മനസ്സലിഞ്ഞിട്ടില്ലെന്നും സോണിയ ആരോപിച്ചു.

ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

English summary
bjp files another fir against sonia in bihar over controversial tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X