കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജ് തിവാരിയുടെ വീഡിയോ; 500 കോടി രൂപ ആവശ്യപ്പെട്ട് എഎപിക്കെതിരെ ബിജെപിയുടെ മാനനഷ്ടക്കേസ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: 500 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കെതിരെ പരാതി നല്‍കി ബിജെപി ദില്ലി ഘടകം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തിന് അനുസൃതമായി മനോജ് തിവാരി നൃത്തം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് പരാതി. തിവാരിയുടെ ഭോജ്പൂരി ആല്‍ബം ലഗേ രഹോ കെജ്രിവാള്‍ എന്ന ശബ്ദട്രാക്ക് ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പങ്കു വെച്ചിരുന്നു.

ബിജെപിയെ വീഴ്ത്താന്‍ പ്രിയങ്കാ ഗാന്ധിക്ക് പുതിയ റോള്‍, യുപി പിടിക്കാന്‍ പരിശീലനംബിജെപിയെ വീഴ്ത്താന്‍ പ്രിയങ്കാ ഗാന്ധിക്ക് പുതിയ റോള്‍, യുപി പിടിക്കാന്‍ പരിശീലനം

വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് തൊട്ടടുത്ത ദിവസം തന്നെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബിജെപി പരാതി നല്‍കിയത്. പാര്‍ട്ടിയെയും പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ മനോജ് തിവാരിയുടെയും പ്രതിച്ഛായ തകര്‍ക്കുകയാണ് വീഡിയോയുടെ ഏക ലക്ഷ്യമെന്ന പരാതിയില്‍ ബിജെപി ആരോപിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് വീഡിയോ. ഐടി നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ഇതെന്നും ബിജെപി അവകാശപ്പെട്ടു.

aap-1578916

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ ഗാനങ്ങള്‍ ഉപയോഗിക്കാന്‍ എഎപിക്ക് ആരാണ് അവകാശം നല്‍കിയതെന്ന് തിവാരി ചോദിച്ചു. വീഡിയോയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും മാനനഷ്ടത്തിനും ബൗദ്ധിക സ്വത്തവകാശ ലംഘനത്തിനുമായി 500 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിവാരി പറഞ്ഞു. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തുമെന്ന് ദില്ലി ബിജെപി പ്രസിഡന്റ് കൂടിയായ മനോജ് തിവാരി അവകാശപ്പെട്ടു. കെജ്രിവാളിനേക്കാള്‍ ജനപ്രിയനായത് കൊണ്ടാണ് തിവാരിയുടെ മുഖം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ബിജെപിയുടെ മാധ്യമ വിഭാഗം ദില്ലി തലവന്‍ നീല്‍കാന്ത് ബക്ഷി പറഞ്ഞു.


അതേസമയം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് കൊണ്ടുള്ള വ്യാജ വീഡിയോ പങ്കുവെച്ച് എഎപിയുമായുള്ള സോഷ്യല്‍ മീഡിയ യുദ്ധം ബിജെപി ശക്തമാക്കി. ''പാപ്പ് കി അദാലത്ത്'' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍, കെജരിവാളിനെ പോലെ വസ്ത്രം ധരിച്ചയാള്‍ എല്ലാം തീരുമാനങ്ങള്‍ക്കും ഒരു യു ടേണ്‍ എടുക്കുന്നയാളായി ചിത്രീകരിച്ചിരിക്കുന്നു.

English summary
BJP files defamation case against aap on Manoj Tiwari's video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X