92 ശതമാനം ഹാജര്‍, 365 വാക്കുകള്‍,അഞ്ച് വര്‍ഷം.. പാര്‍ലമെന്‍റില്‍ എല്‍ കെ അദ്വാനിയുടെ പ്രകടനം ഇങ്ങനെ
ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപിയുടെ പഴയ തീപ്പൊരി നേതാവായ എല്‍കെ അദ്ധ്വാനിയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മോദി പക്ഷവും അദ്ധ്വാനി പക്ഷവും രണ്ടായി ഒന്നാക്കിയിരിക്കുന്ന ബിജെപിയില്‍ പാര്‍ലമെന്റിലെ മുന്‍നിരയില്‍ ഇരുന്ന സാത്വികനായ നേതാവായെ കഴിഞ്ഞ അഞ്ച് വര്‍ഷവും എല്‍കെ അദ്ധ്വാനിയെ അടയാളപ്പെടുത്താനാകു. ബിജെപിയിലെ അയണ്‍മാന്‍ ആണ് എല്‍കെ അദ്ധ്വാനി. എന്ത് പ്രതിബദ്ധമുണ്ടായാലും തനിക്ക് പറയാനുള്ളത് പറഞ്ഞ് പൂര്‍ത്തിയാക്കുന്ന അദ്ധ്വാനിയെന്ന പാര്‍ലമെന്റേറിയനാണ് 2012ല്‍ ഇന്ത്യ കണ്ടത്. കാലം 2019ല്‍ എത്തുമ്പോള്‍ അദ്ധ്വാനിയുടെ വായടപ്പിച്ചത് എന്തായിരിക്കും
എട്ട് വര്‍ഷം മുന്‍പ് ആസാമിലെ അനധികൃത കുടിയേറ്റത്തിനെതിരെ സഭ പിരിച്ച് വിടാന്‍ ആവശ്യപ്പെട്ട അദ്ധ്വാനി ഇങ്ങ് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വിഷയത്തില്‍ ബിജെപി ബില്ല് പാസാക്കുമ്പോള്‍ ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയാണ്. മികച്ച പാര്‍ലമെന്റേറിയാനായ അദ്ധ്വാനി കഴിഞ്ഞ അഞ്ച് വര്‍ഷമായി വെറും 365 വാക്കുകളാണ് പറഞ്ഞതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2009 2014 കാലത്ത് 42 സംവാദങ്ങളും ലോകസഭയില്‍ 35,926 വാക്കുകളും അദ്ദേഹത്തിന്റേതായി മുഴങ്ങിക്കേട്ടിരുന്നു. എന്‍ഡിഎയുടെ കാലത്തെ 365 വാക്കുകളും 2014ല്‍ ആണ്, അതിനു ശേഷം ഇതു വരെ തീപ്പൊരി നേതാവ് ലോകസഭയില്‍ മിണ്ടിയിട്ടില്ല.

ബിജെപിയുടെ സ്ഥാപകരില്‍ ഒരാള്‍, 11 തവണ എംപിയായി, മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ചയാള്‍ എന്ന വിശേഷണങ്ങളെല്ലാം അര്‍ഹിക്കുന്ന അദ്ധ്വാനി സ്വന്തം പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള ലോകസഭയില്‍ സംസാരിച്ചത് അഞ്ച് തവണ. 91 വയസ് കഴിഞ്ഞ ലാല്‍ കൃഷ്ണ അദ്വാനിക്ക് പ്രായത്തിന്റെ പരിമിതിയുള്ളതിനാല്‍ പൊതുവേദികളില്‍ കാണാരില്ല എന്നാല്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ഹാജര്‍ നില 92 ശതമാനമാണ്. പാര്‍ലമെന്റിലെ മുഖ്യധാരാ പാര്‍ട്ടി നേതാക്കളുടെയെല്ലാം ഹാജറിനേക്കാള്‍ ഉയര്‍ന്നതാണ് ഇത്.
സോഷ്യല്‍ മീഡിയ കൈയേറിയ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഒരിടത്ത് പോലുമ അദ്ധ്വാനി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇല്ലാതായിരിക്കുന്നു എന്ന് പറയാം. ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ ബിജെപിയുടെ മുഖമായ ഈ നേതാവിനെ കണ്ടെടുക്കാന്‍ വയ്യ, അദ്ദ്വാനിയുടെ സ്വന്തം ബ്ലോഗില്‍ 2014ന് ശേഷം യാതോരു എഴുത്തും ഉണ്ടായിട്ടില്ല. ബിജെപി പുറത്ത് വിടുന്ന പത്രക്കുറിപ്പുകളിലും ഇപ്പോള്‍ അദ്വാനിയുടെ പേരുണ്ടാകാറില്ല. തന്റെ ആയുസു മുഴുവന്‍ പാര്‍ട്ടിക്ക് സമ്മാനിച്ച അദ്വാനിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള വിരമിക്കലും കൂടിയാകും ഈ പിന്‍വാങ്ങലും.












Click it and Unblock the Notifications