കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ജയ് വിളിച്ച് പര്‍ദ്ദയിട്ട യുവതികള്‍; പാകിസ്താനിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഒരു പ്രകടനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നരേന്ദ്ര മോദിയുടെ മുഖംമൂടി അണിഞ്ഞും ബിജെപിയുടെ കൊടി പിടിച്ചുമാണ് പ്രകടനം. പര്‍ദ്ദയിട്ട സ്ത്രീകളാണ് മാര്‍ച്ച് നടത്തുന്നത് എന്നതാണ് പ്രത്യേകത. സ്ത്രീകള്‍ മാത്രമല്ല പ്രകടനത്തില്‍. ഇത് നടന്നത് പാകിസ്താനിലെ ബലൂചിസ്താനിലാണെന്ന് പ്രചാരണം വന്നതോടെ വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു.

പാകിസ്താനിലും ബിജെപിക്ക് ജയ് വിളിക്കുന്നോ എന്ന ചോദ്യമായി ചിലര്‍ക്ക്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും വാഗ്വാദങ്ങളും തകര്‍ത്തു. ദേശീയ മാധ്യമങ്ങള്‍ ഇതിന്റെ സത്യാവസ്ഥ തേടി. എവിടെയാണ് പരിപാടി നടന്നത്. പാകിസ്താനില്‍ തന്നെയാണോ. ഇത്രയും പര്‍ദ്ദയിട്ട സ്ത്രീകള്‍ ബിജെപി മാര്‍ച്ചില്‍ പങ്കെടുത്ത സംഭവം നടന്നിട്ടുണ്ടോ. വീഡിയോ സംബന്ധിച്ച വിശദമായ പരിശോധന നടത്തിയപ്പോഴാണ് യാഥാര്‍ഥ്യം ബോധ്യപ്പെട്ടത്.....

 ബലൂചിസ്താന്‍ പ്രവിശ്യ

ബലൂചിസ്താന്‍ പ്രവിശ്യ

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യ സംഘര്‍ഷ ഭരിതമാണ്. ഇവിടെ ഒട്ടേറെ സംഘങ്ങള്‍ പാക് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയോട് ആഭിമുഖ്യമുള്ളവര്‍ ഇവിടെയുണ്ടെന്നാണ് പറയാറ്. ബലൂചിസ്താനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്നും പാകിസ്താന്‍ ആരോപിക്കാറുണ്ട്.

 പര്‍ദ്ദയിട്ട സ്ത്രീകളും

പര്‍ദ്ദയിട്ട സ്ത്രീകളും

ഈ സാഹചര്യം നിലനില്‍ക്കവെയാണ് ബിജെപിയുടെ പൊതുപരിപാടി ബലൂചിസ്താനിലാണ് നടന്നതെന്ന് പ്രചാരണമുണ്ടായത്. ബിജെപിയുടെ കൊടിയും മോദിയുടെ മുഖംമൂടിയും പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിരുന്നു. ഒട്ടേറെ പര്‍ദ്ദയിട്ട സ്ത്രീകളെയും കാണാം.

യഥാര്‍ഥ സംഭവം നടന്നത്

യഥാര്‍ഥ സംഭവം നടന്നത്

വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ആയിരങ്ങളാണ് കുറച്ചുനേരത്തിനുള്ള വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. എന്നാല്‍ ബലൂചിസ്താനിലാണ് പരിപാടി നടന്നത് എന്ന ആരോപണം തെറ്റായിരുന്നു. സംഭവം നടന്നത് കശ്മീരിലാണ്.

 പത്രിക സമര്‍പ്പണ വേളയില്‍

പത്രിക സമര്‍പ്പണ വേളയില്‍

കശ്മീരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക സമര്‍പ്പണ വേളയില്‍ നടന്ന പരിപാടിയുടെ വീഡിയോ ആണിത്. മെയ് രണ്ടിനാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പിന്നീട് കണ്ടവരില്‍ മിക്കയാളുകളും ഷെയര്‍ ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഒട്ടേറെ വീഡിയോകളും ചിത്രങ്ങളുമാണ് വ്യാജമായി പ്രചരിപ്പിക്കപ്പെട്ടത്.

ബിജെപിക്ക് അനകൂലമായിട്ട്

ബിജെപിക്ക് അനകൂലമായിട്ട്

55 സക്കന്റുള്ള വീഡിയോയില്‍ ബിജെപി പതാക പിടിച്ച് ആളുകള്‍ നൃത്തം ചെയ്യുന്നത് കാണാം. ബിജെപിക്കെതിരെ അല്ല ആദ്യം പോസ്റ്റ് ചെയ്തത്. ബിജെപിക്ക് അനകൂലമായിട്ടാണ്. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ബലൂചിസ്താന്‍ സ്വതന്ത്രമാകുമെന്ന് ഹിന്ദിയില്‍ എഴുതിയ അടിക്കുറിപ്പോടെയാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്.

അനന്ത്‌നാഗിലെ സ്ഥാനാര്‍ഥി

അനന്ത്‌നാഗിലെ സ്ഥാനാര്‍ഥി

കശ്മീര്‍ നിയമസഭാ കൗണ്‍സിലിലെ ബിജെപി അംഗമായ സോഫി യൂസുഫ് ആണ് വീഡിയോ ആദ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ നടന്ന പരിപാടിയുടേതാണ് വീഡിയോ. എന്നാല്‍ ഈ വിഡിയോ ആണ് ഫേസ്ബുക്കില്‍ പാകിസ്താനിലെ പരിപാടിയായി ചിത്രീകരിക്കപ്പെട്ടത്.

കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്

English summary
BJP Flag in Pakistan cheering Crowd; What is Behind the mostly shared video details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X