കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ വളഞ്ഞ വഴി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ? ബിജെപിയുടെ പ്രതികരണം ഇങ്ങനെ

  • By Ashif
Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ വളഞ്ഞ വഴി ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി തള്ളി. അത്തരത്തില്‍ യാതൊരു നീക്കവും ബിജെപി നടത്തുന്നില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. പിഡിപിയിലെ വിമതരെ കൂട്ടുപിടിച്ച് ബിജെപി കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് ശരിയല്ലെന്നും ഗവര്‍ണര്‍ ഭരണം തുടരാനാണ് താങ്കളുടെ തീരുമാനമെന്നും രാം മാധവ് വ്യക്തമാക്കി.

bjp

സംസ്ഥാനത്തിന്റെ വികസനത്തിനും സമാധാനത്തിനും സുഗമമായ ഭരണത്തിനും ഗവര്‍ണര്‍ ഭരണമാണ് വേണ്ടതെന്നും രാം മാധവന് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റാണ് ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണത്തിന് ആക്കം കൂട്ടിയത്. പിഡിപിയുടെ വലിയൊരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെടുന്നുവെന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്. ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ നീക്കം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറിയാണ് രാം മാധവ്. സംസ്ഥാനത്ത് വഴിവിട്ട മാര്‍ഗത്തിലൂടെ സര്‍ക്കാരുണ്ടാക്കില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. അതിന് വിരുദ്ധമായിട്ടായിരുന്നു ഉമര്‍ അബ്ദുല്ല പുറത്തുവിട്ട വിവരം. ഇക്കാര്യം വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞമാസമാണ് ബിജെപി കശ്മീര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ അവസാനിപ്പിച്ചത്. കത്വ സംഭവത്തിന്റെ പേരിലും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടും പിഡിപിയുമായി കടുത്ത ഭിന്നത നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് പിന്‍വാങ്ങിയ ബിജെപി ഗവര്‍ണര്‍ ഭരണത്തിന് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ ഗവര്‍ണര്‍ ഭരണമാണ് കശ്മീരില്‍.

English summary
BJP for continuing with governor's rule in J&K: Ram Madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X