കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍, വിരമിക്കലിന് നിര്‍ബന്ധിതനായെന്ന് ശിവസേന!!

Google Oneindia Malayalam News

മുംബൈ: എല്‍കെ അദ്വാനിയെ ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതിനെതിരെ ശിവസേന രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ബിജെപിയില്‍ അദ്വാനി യുഗത്തിന്റെ അന്ത്യം വന്നെന്ന് ശിവസേന മുഖപത്രമായ സാമ്‌നയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറില്‍ അമിത് ഷാ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ മുതിര്‍ന്ന നേതാവായ അദ്വാനിയെ ബിജെപി നേതൃത്വം തഴഞ്ഞതായും ഉറപ്പിച്ചിരുന്നു.

1

അദ്വാനി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനാണെന്ന് സാമ്‌നയിലെ എഡിറ്റോറിയലില്‍ ശിവസേന പറയുന്നു. അദ്ദേഹം വിരമിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. അദ്ദേഹത്തിന് ഇത് മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം ഒഴിവാക്കിയതാണെന്നും ശിവസേന പറഞ്ഞു. അതേസമയം ഇന്ത്യന്‍ രാഷ്ട്രീയത്തിനും ബിജെപിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും മികച്ചതായിരിക്കും.

പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് എന്നും അദ്വാനിയെ ഓര്‍ത്തിക്കിരിക്കും. അവര്‍ക്ക് വഴികാട്ടിയായിരിക്കും അദ്വാനി. എല്ലാവരും ജീവിതത്തില്‍ വിരമിക്കും. എന്നാല്‍ അഭിമാനത്തോടെ വിരമിക്കുന്നതാണ് ഏറ്റവും മികച്ചതെന്ന് ശിവസേന പറയുന്നു. അദ്വാനിയും വാജ്‌പേയിയും രാമലക്ഷമണന്‍മാരെ പോലെയാണ്. ബിജെപിയെ ഇന്ന് കാണുന്ന ഉയരത്തിലേക്ക് നയിച്ചത് ഇവരാണ്. പിന്നീട് ഇവരില്‍ നിന്ന് നരേന്ദ്ര മോദിയും അമിത് ഷായും അധികാരം നേടി. അദ്വാനിയുടെ നിര്‍ദേശങ്ങള്‍ ശിവസേനയ്ക്ക് എന്നും ആവശ്യമാണെന്നും സാമ്‌ന പറയുന്നു.

അതേസമയം സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായാല്‍ മാത്രമേ ഒരു നേതാവ് ഉയര്‍ന്ന തലത്തിലെത്തൂ എന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ശിവസേന പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ ബിജെപി ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസിന് പറയാന്‍ അധികാരമില്ല. അവര്‍ പിവി നരസിംഹ റാവുവിനെ മരിക്കുന്നത് വരെ അംഗീകരിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനോട് പെരുമാറിയ രീതി അദ്ദേഹത്തെ അപമാനിക്കുന്നതായിരുന്നു. സീതാറാം കേസരിക്കും അതേ അവസ്ഥ നേരിട്ടിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അധികം പറയേണ്ടതില്ലെന്നും ശിവസേന പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി... കെപിസിസി ആവശ്യപ്പെട്ടെന്ന് സുര്‍ജേവാല!!രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ എഐസിസി... കെപിസിസി ആവശ്യപ്പെട്ടെന്ന് സുര്‍ജേവാല!!

English summary
bjp forced advani to retire says shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X