ബംഗാളില്‍ ബിജെപി വിരുദ്ധ കാഹളം; രൂക്ഷ പരിഹാസവുമായി അഖിലേഷ്, ബിജെപി സഖ്യത്തില്‍ 40 കക്ഷികള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ചുചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ബിജെപിക്കുള്ള ശക്തമായ താക്കീതായി. രാജ്യത്തെ മിക്ക പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും റാലിയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിയതോടെ ബിജെപിക്ക് ആശങ്ക ഇരട്ടിയായിട്ടുണ്ട്.
യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സമ്മേളനത്തില്‍ നടത്തിയ രൂക്ഷ പരിഹാസത്തോടെയുള്ള പ്രസംഗം ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിനുള്ള മറുപടി കൂടിയായി. ബിജെപിക്ക് 40 സഖ്യകക്ഷികളുണ്ടെന്ന് അദ്ദേഹം പരിസഹസിച്ചു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റുമെല്ലാം അതില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സമ്മേളന നഗരിയില്‍ കൂട്ടച്ചിരിയായി....

അഖിലേഷിന്റെ പ്രസംഗം
എസ്പി ദേശീയ അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമാണ് അഖിലേഷ് യാദവ്. ഇദ്ദേഹത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു കൊല്‍ക്കത്തയിലെ അഖിലേഷിന്റെ പ്രസംഗം. ബിജെപിക്ക് 40ഓളം പാര്‍ട്ടികളുടെ സഖ്യമുണ്ടെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം.

കള്ളക്കേസില്‍ കുടുക്കുന്നു
സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നിവയെല്ലാം ബിജെപിയുടെ സഖ്യകക്ഷികളാണെന്നും അഖിലേഷ് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണ് ബിജെപി ചെയ്യുന്നതെന്നാണ് അഖിലേഷ് പറഞ്ഞത്.

ബംഗാളില്‍ സംഭവിച്ച ഐക്യം
ഇന്ന് ബംഗാളില്‍ സംഭവിച്ച ഐക്യം രാജ്യം മൊത്തം വ്യാപിക്കാന്‍ പോകുകയാണ്. എസ്പി-ബിഎസ്പി സഖ്യം സാധ്യമാകില്ലെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അത് സംഭവിച്ചിരിക്കുന്നു. സമാനമായ മാതൃകയില്‍ കൊല്‍ക്കത്തിയലെ ഈ ഐക്യം ഇന്ത്യ മൊത്തം വ്യാപിപ്പിക്കുമെന്നും അഖിലേഷ് പറഞ്ഞു.

കൂടുതല്‍ പാര്‍ട്ടികള്‍ വരും
ഇപ്പോള്‍ കുറച്ചു പാര്‍ട്ടികള്‍ മാത്രമാണ് പ്രതിപക്ഷ സഖ്യത്തിലുള്ളത്. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തില്‍ വരും. രാജ്യത്തിന്റെ ഐക്യം വിളിച്ചോതുന്ന സഖ്യമാകും അത്. തങ്ങള്‍ക്ക് കൂടുതല്‍ പാര്‍ട്ടികളെ കൂടെ ചേര്‍ക്കാനുള്ള സൗകര്യമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി അന്വേഷണ ഏജന്‍സികളുമായിട്ടാണ് സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

ജനാധിപത്യത്തില്‍ ജനങ്ങള്‍
ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാന വാക്ക്. തങ്ങളുടെ പ്രധാനമന്ത്രി ആരാണെന്ന് അവര്‍ ചോദിക്കുന്നു. അക്കാര്യം ജനങ്ങള്‍ തീരുമാനിക്കും. ബിജെപി അധികാരത്തില്‍ വരുന്നത് തടയുകയാണ് ആദ്യം ചെയ്യേണ്ടത്. ഉത്തര്‍ പ്രദേശില്‍ എങ്ങനെ സീറ്റ് നേടുമെന്നാണ് ബിജെപി ഇപ്പോള്‍ ആലോചിക്കുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി സീറോയാണെന്നും അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications