കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളര്‍ഫുള്ളായി ബിജെപി സ്ഥാപക ദിനാചരണം; പക്ഷെ ഖുശ്ബു പതാക ഉയര്‍ത്തിയത് തലകീഴായി

Google Oneindia Malayalam News

ചെന്നൈ: ബി ജെ പിയുടെ 42 -ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ബി ജെ പി പതാക തല കീഴായി ഉയര്‍ത്തി. ചെന്നൈ ത്യാഗരായനഗറിലെ ഓഫിസ് അങ്കണത്തിലെ കൊടി മരത്തില്‍ ആണ് പതാക ഉയര്‍ത്തിയത് തലകീഴായി. ദേശീയ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവും നടിയുമായ ഖുശ്ബുവാണ് പാര്‍ട്ടി പതാക തലകീഴായി ഉയര്‍ത്തിയത്.

ബുധനാഴ്ച രാവിലെ ബി ജെ പി ഷാളും കാവി തൊപ്പിയും അണിഞ്ഞാണ് നടി ഖുശ്ബു ചടങ്ങിന് എത്തിയത്. പതാക ഉയര്‍ത്തി ചെറിയ പ്രസംഗം നടത്തി ഖുശ്ബു മടങ്ങിയതിന് ശേഷമാണ് സംഭവം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പതാകയിലെ താമര തലകീഴായി പറക്കുന്നത് നാട്ടുകാരാണ് ബി ജെ പി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

khusbo

ഉടനടി പ്രവര്‍ത്തകരെത്തി പതാക ശരിയായ നിലയില്‍ ഉയര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ഖുശ്ബു അടുത്തിടെയാണ് ബി ജെ പിയിലെത്തിയത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച കൂറുമാറ്റമായിരുന്നു ഖുശ്ബുവിന്റേത്. അതേസമയം എല്ലാ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ജില്ലാ, മണ്ഡല, ബൂത്ത് അടിസ്ഥാനത്തിലും ബി ജെ പി സ്ഥാപക ദിനം ആചരിക്കുന്നുണ്ട്.

ട്രാഫിക് നിയമം ലംഘിച്ചു; അല്ലു അര്‍ജുന് പിഴട്രാഫിക് നിയമം ലംഘിച്ചു; അല്ലു അര്‍ജുന് പിഴ

1980 ലാണ് ബി ജെ പി സ്ഥാപിതമായത്. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നു. ഏപ്രില്‍ 7 മുതല്‍ ബി ജെ പി സാമൂഹിക നീതി ക്യാംപെയ്ന്‍ ആരംഭിക്കുമ്പോള്‍ ജനസേവനത്തില്‍ ഊന്നി പ്രവര്‍ത്തിക്കണമെന്ന് മോദി പ്രവര്‍ത്തകരോടായി പറഞ്ഞു. പാര്‍ട്ടി എം പിമാരോടുള്ള അഭിസംബോധനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമ പദ്ധതികള്‍ പട്ടികപ്പെടുത്തുകയും അവയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനും മോദി അഭ്യര്‍ത്ഥിച്ചു. ബി ജെ പി 42-ാം സ്ഥാപക ദിനം ആഘോഷിക്കുന്നതിന് ഒരു ദിവസം മുമ്പ് ചൊവ്വാഴ്ച നടന്ന ബി ജെ പി പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനത്തിന്റെ വശമാണ് ഞങ്ങളുള്ളത്; ബുച്ചയിലെ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണം: ഇന്ത്യസമാധാനത്തിന്റെ വശമാണ് ഞങ്ങളുള്ളത്; ബുച്ചയിലെ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണം: ഇന്ത്യ

അടുത്തിടെ ഗുജറാത്ത് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ധരിച്ചത് പോലെ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ അടങ്ങിയ രണ്ട് ഓറഞ്ച് തൊപ്പികളാണ് ഓരോ എം പിക്കും നല്‍കിയിരിക്കുന്നത്. ചില എം പിമാര്‍ മോദിയുടെ ഫോട്ടോ പതിച്ച തൊപ്പിയും ധരിച്ചിരുന്നു.

എനിക്ക് പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ?; റിഫയുടെ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണംഎനിക്ക് പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ?; റിഫയുടെ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം

Recommended Video

cmsvideo
‘Party could be looking at Congress-mukt Bharat’ says Manish Tewari

English summary
BJP Foundation Day celebrations; actress Khushboo raised the flag upside down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X