കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് തൂത്തവാരാന്‍ ചാണക്യന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്! സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പുതു രീതി!

Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ മധ്യപ്രദേശിൽ അധികാരം നിലനിർത്താൻ ചാണക്യ തന്ത്രങ്ങളുമായി ബിജെപി ദേശീയ പ്രസിഡന്‍റ് അമിത്ഷാ. കോൺഗ്രസിന് ശക്തമായ അടിവേരുണ്ടെന്നതും വ്യാപം അഴിമതിൽ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനടക്കം ആരോപണ നിഴലിലാണെന്നതും അധികാരവഴി അത്ര എളുപ്പമാക്കില്ലെന്ന് തിരിച്ചറിഞ്ഞ അമിത്ഷാ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെത്തി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആർഎസ്എസ് നേതൃത്വവുമായി മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ട്.

ചാണക്യ തന്ത്രങ്ങള്‍ പുറത്തെടുത്തില്ലേങ്കില്‍ അധികാരം നഷ്ടപ്പെടുമെന്ന ബോധ്യത്തില്‍ മധ്യപ്രദേശില്‍ പുതുരീതികള്‍ അവതരിപ്പിക്കുകയാണ് ബിജെപി.

 പ്രവചനം

പ്രവചനം

ഇതുവരെ പുറത്തുവന്ന ഏഴ് സർവേകളിൽ നാലിലും അധികാരം നിലനിർത്തുമെന്ന റിപ്പോർട്ട് ബിജെപി കേന്ദ്രങ്ങൾക്ക് ഉണർവേകിയിട്ടുണ്ട്. രണ്ട് സർവേകളിൽ ബിജെപി വലിയ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെട്ടെങ്കിൽ മറ്റ് രണ്ടുസർവേകളിൽ പത്തിന് താഴെ ഭൂരിപക്ഷമാണ് പ്രവചിച്ചത്.

തടയും

തടയും

ബന്ധുക്കൾക്കും സ്വന്തക്കാർക്കും സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ അണിയറനീക്കം ശക്തമാക്കിയ സാഹചര്യത്തിൽ ഇതിന് ശ്രമിക്കേണ്ടെന്ന പരസ്യമായ മുന്നറിയിപ്പ് അമിത് ഷാ നൽകിയിട്ടുണ്ട്.

 നിര്‍ദ്ദേശം

നിര്‍ദ്ദേശം

ഹൊസങ്കാബാദിലെ പൊതുയോഗത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞ അമിത്ഷാ മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്ക് ശക്തമായ താക്കീതുമേകി.
രണ്ട് ഡസനിലധികം സീറ്റുകളിൽ നോട്ടമിട്ട നേതാക്കൾ ഇതിനായി സംസ്ഥാന ബിജെപി നേതൃത്വത്തിൽ സമ്മർദ്ദവും ശക്തമാക്കിയിരുന്നു.

 ഭൂരിപക്ഷം

ഭൂരിപക്ഷം

ഏറ്റവും അവസാനം പുറത്തുവന്ന സർവേയിൽ പത്ത് സീറ്റുകളുടെ ഭൂരിപക്ഷമാണ് പ്രവചിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ മികച്ച സ്ഥാനാർത്ഥികളെ നിർത്തണമെന്നാണ് അമിത്ഷായുടെ നിർദ്ദേശം

 സ്ഥാനാർത്ഥിയാവില്ല

സ്ഥാനാർത്ഥിയാവില്ല

അത്ര എളുപ്പത്തിൽ സ്ഥാനാർത്ഥിയാവാമെന്ന മോഹം വേണ്ടെന്നാണ് നേതാക്കൻമാർക്ക് അമിത്ഷായുടെ മുന്നറിയിപ്പ്. നിലവിൽ 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ബിജെപി നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.

 നിരാശ

നിരാശ

ശേഷിക്കുന്ന സീറ്റുകളിൽ പരിഗണിക്കപ്പെടുന്നവരുടെ വിജയസാധ്യത സംബന്ധിച്ച് താഴെതട്ടിൽ സർവേയടക്കം നടത്തും. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഓരോ ജില്ലയിലും രണ്ട് മുതിർന്ന നേതാക്കൾക്ക് ചുമതലയേകിയിട്ടുണ്ട്.

ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തി

സീറ്റ് മോഹികൾക്ക് കടുത്ത നിരാശയേകുന്ന തീരുമാനമാണ് ദേശീയ അധ്യക്ഷന്‍റെ ഭാഗത്തുനിന്നുണ്ടായത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപമേകുന്നതിനുമായി മുഖ്യമന്ത്രി ശിവ് രാജ്‌സിംഗ് ചൗഹാൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ധർമ്മേന്ദ്ര പ്രഥാൻ, സംസ്ഥാന അദ്ധ്യക്ഷൻ രാകേശ് സിംഗ്, ഓർഗനൈസേഷനൽ ജനറൽ സെക്രട്ടറി രാംലാൽ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ട്.

 സ്വാധീനം

സ്വാധീനം

ഇന്ന് മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തിയ അമിത് ഷാ തുടർന്ന് ആർഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. മധ്യപ്രദേശിന്റെ മണ്ണിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ സ്വാധീനമുണ്ട്.

 നിര്‍ണായകം

നിര്‍ണായകം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങൾ ഇരുപാർട്ടികളെ സംബന്ധിച്ചും ഏറെ നിർണ്ണായകമാണ്. മധ്യപ്രദേശിലെ വിജയം കേന്ദ്രത്തിലെ തുടർഭരണത്തിന് ബിജെപിക്ക് ആത്മവിശ്വാസമേകുമെങ്കിൽ അധികാരം തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാണ് കോൺഗ്രസിനിത്.

English summary
BJP to Gauge Grassroots Connect Before Announcing Tickets for MP Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X