ന്യൂനപക്ഷ വോട്ട് നേടാൻ ബിജെപി പുതിയ പാർട്ടിയെ കൂട്ടുപിടിച്ചു: പണം നൽകി പിന്തുണ നേടിയെന്ന് മമത
കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ന്യൂനപക്ഷ വോട്ടുകൾ കൈക്കലാക്കാൻ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതായാണ് മമതാ ബാനർജി ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ പേര് മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ല. ബംഗാളിൽ ഏത് വിധേനയും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ നീക്കങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ബംഗാളിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പ്രീ പ്രോൾ സർവേകളിലെ പ്രവചനം.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

വോട്ട് നൽകരുതെന്ന്
ബംഗാളിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകന് ബിജെപിയിൽ നിന്ന് പണം ലഭിച്ചതായും തൃണമൂൽ മേധാവി അവകാശപ്പെട്ടു. ന്യൂനപക്ഷ വോട്ടുകളിൽ ഒരു പങ്ക് പിടിച്ചെടുക്കാനും ബിജെപിയെ സഹായിക്കാനും ബിജെപിയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചിട്ടുണ്ടെന്നും മമത ആരോപിക്കുന്നു. ദയവായി ഈ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്നും, ബാനർജി ആവശ്യപ്പെടുന്നു.

രാഷ്ട്രീയ പാർട്ടികളുമായി ധാരണ
പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും കോൺഗ്രസും ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിക്കുന്നു. എന്നാൽ പശ്ചിമ ബംഗാളിൽ പൌരത്വ നിയമവും എൻപിആറും നടപ്പിലാക്കുന്നതിനെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും മമത ചൂണ്ടിക്കാണിക്കുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ സൗഹൃദം ഉറപ്പാക്കാനും തൃണമൂൽ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്നും മമത പറയുന്നു.

വിഷസർപ്പമെന്ന്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ആഴ്ച ആദ്യം ബൻകുര ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച മമതാ ബാനർജി ബിജെപിയെ 'വിഷ സർപ്പ'മെന്ന് വിശേഷിപ്പിച്ചിരുന്നു, ഈ പാർട്ടി എവിടെ പോയാലും അത് കടിക്കുമെന്നും മമത പറഞ്ഞു. ബിജെപിയുടേയും സിപിഎമ്മിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം ബംഗാളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരാറിലേർപ്പെട്ടിട്ടുണ്ട്. എനിക്ക് ബിജെപിയെക്കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ല. എന്നെ എങ്ങനെ പകർത്തണമെന്ന് മാത്രമേ അവർക്ക് അറിയൂ എന്നും അവർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജാഗ്രത പാലിക്കണമെന്ന് ബാനർജി തന്റെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

വോട്ട് വിഹിതം കുറയ്ക്കാൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്നതിനായി സിപിഐയുടെയും കോൺഗ്രസിന്റെയും വോട്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ ബോധവാന്മാരായിരിക്കണമെന്ന് മറ്റൊരു റാലിയിൽ മമത ബാനർജി വോട്ടർമാരോട് പറഞ്ഞിരുന്നു. ബിജെപിയുടെ കലാപവും സ്വേച്ഛാധിപത്യവും അടിച്ചമർത്തലും സഹിക്കാൻ കഴിയില്ല എങ്കിൽ അവരെ സഹായിക്കാനുള്ള നീക്കത്തെക്കുറിച്ച് അറിയണമെന്നും അവർ ചൂണ്ടിക്കാണിച്ചു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബിജെപിയുടെയും സ്വേച്ഛാധിപത്യത്തിന്റെ മുഖമാണെന്നും അവർ വിശേഷിപ്പിക്കുന്നു.

പുതിയ ബാന്ധവം
ഹൂഗ്ലിയിലെ ഫർഫുറ ഷെരീഫിലെ മുസ്ലീം പുരോഹിതൻ അബ്ബാസ് സിദ്ദിഖി പുതുതായി രൂപംനൽകിയ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി കോൺഗ്രസും സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കൈകോർത്തു എന്നത് ശ്രദ്ധേയമാണെന്നും മമത ചൂണ്ടിക്കാണിക്കുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനായി ദേശീയ നേതാക്കളെ സംസ്ഥാനത്തെത്തിച്ച് പ്രചാരണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തൃണമൂൽ വിട്ട് വന്ന കൂടുതൽ പേർ ബിജെപിയിൽ ചേർന്നതും പാർട്ടിയെ സംബന്ധിച്ച അനുകൂല ഘടകമാണ്.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications