കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയുടെ വ്യാജ ഒപ്പിട്ട് കോടികൾ തട്ടി; ബിജെപി നേതാവ് മുരളീധർ റാവുവിനെതിരെ വഞ്ചനാ കേസ്

Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ തട്ടിപ്പ് കേസ്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തായിരുന്നു മുരളീധർ റാവുവിന്റെ തട്ടിപ്പ്. ഇതാനായി ഇയാൾ കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പും ഉപയോഗിച്ചു.

മുരളീധർ റാവു ഉൾപ്പെടെ എട്ടു പേർക്കെതിരെ ഹൈദരാബാദ് പോലീസ് വഞ്ചാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാർമ എക്സിലിന്റെ ചെയർമാൻ പദവി വാഗ്ദാനം ചെയ്താണ് വ്യവസായിയിൽ നിന്ന് മുരളീധർ റാവു 2. 17 കോടി രൂപ തട്ടിയെടുത്തത്.

muraleedhar

ഹൈദരാബാദ് സ്വദേശികളായ മഹിപാൽ റെഡ്ഡി ഭാര്യ പ്രവർണ റെഡ്ഡി എന്നിവരിൽ നിന്നാണ് മുരളീധർ റാവു പണം തട്ടിയത്. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ ഒപ്പുള്ള വ്യാജ കത്തും ഇതാനായി ഇയാൾ കാണിച്ചു.

റാവുവിന്റെ അടുത്ത അനുയായി കൃഷ്ണ കിഷോർ, ബിജെപി പ്രാദേശിക നേതാക്കളായ എസ് ചന്ദ്രശേഖർ റെഡ്ഡി, ശ്രീകാന്ത്, ശ്രീനിവാസ്, രാമചന്ദ്ര റാവു തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ. അതേസമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് മുരളീധർ റാവും പ്രതികരിച്ചു.

ആ പൊളിറ്റിക്കൽ കറക്ട്നെസ്സുണ്ടല്ലോ അതെനിക്ക് വേണ്ട, മറുപടിയുമായി ദീപാ നിശാന്ത്ആ പൊളിറ്റിക്കൽ കറക്ട്നെസ്സുണ്ടല്ലോ അതെനിക്ക് വേണ്ട, മറുപടിയുമായി ദീപാ നിശാന്ത്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP Gen.Sec Muralidhar Rao booked for allegedly forging Nirmala Sitharaman’s signature to cheat Rs .2.1 Crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X