Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ വോട്ടുകളില്‍ സിംഹഭാഗവും ലഭിച്ചത് രാജ്യത്തെ ദരിദ്ര ജില്ലകളില്‍ നിന്ന്

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച വിജയം നേടിയ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ ദരിദ്ര ജില്ലകളില്‍ നിന്നാണ് ബിജെപിക്ക് സിംഹഭാഗം വോട്ടുകളും ലഭിച്ചതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദരിദ്രര്‍ എങ്ങനെയാണ് വോട്ട് ചെയ്തതെന്ന് അറിയാന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സഹോദര സ്ഥാപനമായ മിന്റിനോട് ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജില്ലകളിലെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയും ദാരിദ്ര്യവും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2015-2016 കാലയളവില്‍ നാഷ്ണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ ജില്ലാതല സൂചിക വെച്ച് വിവിധങ്ങളായ ദാരിദ്ര്യത്തിന്റെ ഏറ്റവും പുതിയ കണക്കുകളും കണ്ടെത്തി. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ദരിദ്ര മേഖലകള്‍ ഏറെയുള്ളത്. അതേസമയം പടിഞ്ഞാറന്‍ മേഖലകള്‍ താരതമ്യേന സമ്പന്നമാണ്.

 പഠനത്തിന്റെ അടിസ്ഥാനം

പഠനത്തിന്റെ അടിസ്ഥാനം


ജനവിഭാഗങ്ങളെ മൂന്നായി തരംതിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ചുരുങ്ങിയത് 6 സമ്പാദ്യങ്ങളുള്ള കുടുംബങ്ങള്‍ അതായത് നല്ല വീട്, വൈദ്യുതി കണക്ഷന്‍, ഫോണ്‍ (ലാന്‍ഡ്‌ലൈന്‍ / മൊബൈല്‍), ടെലിവിഷന്‍, എസി / കൂളര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മോട്ടോര്‍സൈക്കിള്‍ വാഹനം (കാര്‍ / മോട്ടോര്‍സൈക്കിള്‍ / ട്രാക്ടര്‍ / ട്രക്ക്) എന്നിവയാണവ. ഇത്തരം സമ്പാദ്യങ്ങളില്ലാത്ത കുടുംബങ്ങളെ ദരിദ്ര കുടുംബങ്ങളായി കണക്കാക്കി. ബാക്കിയുള്ളവ ഇടത്തരം കുടുംബമായും കണക്കാക്കി. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് രാജ്യവ്യാപകമായി ഏകദേശം 25% ഇന്ത്യക്കാര്‍ സമ്പന്നരാണ്, അതേസമയം പത്തില്‍ ഒരു ഭാഗം പാവപ്പെട്ടവരാണ്. ബാക്കിയുള്ളവര്‍ ഇടത്തരം വരുമാന വിഭാഗത്തിലും.

 ബീഹാറും ഉത്തര്‍പ്രദേശും

ബീഹാറും ഉത്തര്‍പ്രദേശും


തിരഞ്ഞെടുപ്പില്‍ വലിയ പോരാട്ടം നടത്തിയ മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 30 ശതമാനത്തിലധികം ദരിദ്രരെ അവരുടെ പാര്‍ലമെന്റ് സീറ്റിന്റെ അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തി. ഉത്തര്‍പ്രദേശില്‍ ബിജെപി 10 ദരിദ്ര ജില്ലകളിലാണ് വലിയ മാര്‍ജിനില്‍ ജയിച്ചത്. ഇതില്‍ ശരവസ്ഥി (60 ശതമാനം ദരിദ്രര്‍)യിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്. എന്നാല്‍ ശരവസ്ഥിയില്‍ ബിജെപി ബിഎസ്പിയോട് തോറ്റെങ്കിലും രണ്ടാമത്തെ ഏറ്റവും വലിയ ദരിദ്ര ജില്ലയായ ബഹ്‌റൈച്ചിലും സീതാപൂരിലും സോനഭദ്രയിലുമൊക്കെ മികച്ച വിജയം കാഴ്ച വെച്ചു.

 ബിഹാറിലെ പ്രകടനം

ബിഹാറിലെ പ്രകടനം

ബീഹാറിലും എന്‍ഡിഎ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇവിടെയും ഏകദേശം 10 ജില്ലകള്‍ ദരിദ്രമാണ്. ഇവിടെ ജെഡിയുവിനൊപ്പവും ലോക്ജനശക്തി പാര്‍ട്ടിക്കൊപ്പവും സഖ്യമുണ്ടാക്കിയ ബിജെപി മികച്ച വിജയം കരസ്ഥമാക്കി. ദരിദ്ര മേഖലകളായ പശ്ചിമ ചമ്പാരന്‍, പൂര്‍വ്വ ചമ്പാരന്‍, അറേറിയ, മധുഭനി തുടങ്ങിയ ദരിദ്ര പ്രദേശങ്ങള്‍ ബിജെപി നേടിയെടുത്തു. ബീഹാറില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ദരിദ്ര മേഖലകളിലൊന്നായ കിഷന്‍ ഗഞ്ചില്‍ മാത്രമാണ് വിജയിക്കാനായത്.

 മധ്യപ്രദേശില്‍ മൂന്ന് ജില്ലകള്‍

മധ്യപ്രദേശില്‍ മൂന്ന് ജില്ലകള്‍



മധ്യപ്രദേശിലാകട്ടെ മൂന്ന് ജില്ലകളിലാണ് 30 ശതമാനത്തിലധികം ദാരിദ്ര്യമുള്ളത്. സിംഗ്രൗളി, സിദ്ധി, ഷാഹ്‌ദോല്‍ എന്നിവയാണ് അവ. ഇതില്‍ ഷാഹാദോല്‍ സീറ്റില്‍ 40000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചു. മാത്രമല്ല ബിജെപിക്ക വലിയ തേരോട്ട നടത്താനാകാത്ത ഒഡീഷയില്‍ ഏറ്റവും ദരിദ്ര ജില്ലയായ കാലഹാന്ദിയില്‍ വിജയിച്ചു. നയപരവും രാഷ്ട്രീയപരവുമായ ഒരു തരംഗമാണ് ഇത് വെളിവാക്കുന്നതെന്ന് മധ്യപ്രദേശിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ പ്രൊഫസര്‍ മനു ഗൗതം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+