കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപി 4 സീറ്റ് നേടും.... നിതിന്‍ ഗഡ്കരിയുടെ പ്രവചനം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഗഡ്കരി | Oneindia Malayalam

ദില്ലി: ദേശീയ തലത്തിലും കേരളത്തിലുമായി ബിജെപിയുടെ സാധ്യതകള്‍ പ്രവചിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നുമാണ് ഗഡ്കരി പറയുന്നത്. അതേസമയം കേരളത്തില്‍ സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്ത വിധത്തില്‍ ബിജെപി കുതിപ്പ് നടത്തുമെന്നാണ് ഗഡ്കരിയുടെ പ്രവചനം.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെയും നിതിന്‍ ഗഡ്കരി വിമര്‍ശിച്ചിട്ടുണ്ട്. ഭയന്നിട്ടാണ് അദ്ദേഹം വയനാട്ടിലേക്ക് ഓടി വന്നതെന്നും ഗഡ്കരി ആരോപിച്ചു. അതേസമയം ദേശീയ തലത്തില്‍ ബിജെപിയുടെ സാധ്യതകളെയും കേരളത്തില്‍ ബിജെപി എന്തുകൊണ്ട് കുതിപ്പ് നടത്തുമെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.. എന്നാല്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ സാധ്യതയെന്ന് ഗഡ്കരി വ്യക്തമാക്കിയിട്ടില്ല.

മോദിക്കുള്ള സാധ്യത

മോദിക്കുള്ള സാധ്യത

അടുത്ത പ്രധാനമന്ത്രിയായി നിതിന്‍ ഗഡ്കരി വരുമെന്നും ആര്‍എസ്എസ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ഗഡ്കരി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും നരേന്ദ്ര മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയത രാഷ്ട്രീയ വിഷയമാക്കുന്നത് ബിജെപി നയമല്ലെന്നും ഗഡ്കരി വ്യക്തമാക്കി.

ബിജെപിക്ക് ഭൂരിപക്ഷം

ബിജെപിക്ക് ഭൂരിപക്ഷം

ഇത്തവണ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണ്. മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി. അതസമയം ദേശീയതയെ രാഷ്ട്രീയ വിഷയമാക്കുന്നതിനോട് യോജിപ്പില്ല. ഞങ്ങള്‍ക്ക് ഏറെ വലുതാണ് ദേശീയത. അത് ഒരിക്കലും രാഷ്ട്രീയ വിഷയമാകരുതെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതത്തോട് യോജിക്കുന്നില്ലെന്നും, എല്ലാ കോണ്‍ഗ്രസുകാരെയും രാജ്യത്ത് നിന്ന് പുറത്താക്കണം എന്നും അര്‍ത്ഥമാക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.

കേരളത്തിലെ സാധ്യതകള്‍

കേരളത്തിലെ സാധ്യതകള്‍

കേരളത്തില്‍ കുറഞ്ഞത് 4 സീറ്റുകള്‍ ഏങ്കിലും നേടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം ശബരിമലയാണ്. കേരളത്തില്‍ ഈ വിഷയം ബിജെപിക്ക് കരുത്താകും. ഈ വിഷയം ശക്തമായി ഉയര്‍ത്തിക്കാണിക്കും. ജനങ്ങളുടെ വികാരം അത്രത്തോളമുണ്ട്. ഇത് വഴി ഞങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗഡ്കരി വ്യക്തമാക്കി.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ അടിക്കാനായി മോദി ഉയര്‍ത്തുന്ന പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായമാണ് ഗഡ്കരിക്കുള്ളത്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങങ്ങളില്‍ സജീവമാകുമ്പോഴും കേരളത്തിലെ വിഷയങ്ങള്‍ അദ്ദേഹം കൃത്യമായി അറിയുന്നുണ്ട്. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്നത് അമേഠിയിലെ പരാജയഭീതിയാണെന്നും, എന്നാല്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്ന വര്‍ഗീയമായ തരംതിരിവിലേക്ക് കടക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.

കേരളത്തില്‍ പച്ചതൊടുമോ?

കേരളത്തില്‍ പച്ചതൊടുമോ?

കേരളത്തില്‍ നാല് സീറ്റുകള്‍ നേടുമെന്ന് ഗഡ്കരി പറഞ്ഞെങ്കിലും ഏതൊക്കെ മണ്ഡലങ്ങളാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം അടുത്തിടെ വന്ന സര്‍വേകളിലെല്ലാം ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് പറയുന്നത്. ഇതൊക്കെ കണക്ക് കൂട്ടുമ്പോള്‍ ഗഡ്കരിയുടെ പ്രവചനം തെറ്റാനാണ് സാധ്യത. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ ഗഡ്കരിയെ പൊതു സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി പ്രധാനമന്ത്രിയാക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി.....രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പമാണ് രാഹുലെന്ന് സ്മൃതി ഇറാനിമുസ്ലീം ലീഗ് വൈറസാണെന്ന് യോഗി.....രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പമാണ് രാഹുലെന്ന് സ്മൃതി ഇറാനി

English summary
bjp gets 4 seats in kerala says nitin gadkari supports modi for second term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X