കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പടയോട്ടം തുടങ്ങി; ബംഗാളില്‍ ആദ്യ ജില്ലാ പഞ്ചായത്ത് പിടിച്ചു, തൃണമൂലിന് വന്‍ നഷ്ടം

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സൗത്ത് ദിനാജ്പൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണമാണ് ഇപ്പോള്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. തൃണമൂല്‍ അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതാണ് ഈ മാറ്റത്തിന് കാരണം. തൃണമൂലിന്റെ കൗണ്‍സിലര്‍മാര്‍ മാത്രമല്ല, ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കാര്യമായ തിരിച്ചടി ലഭിച്ചിരുന്നില്ലെങ്കിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 സീറ്റില്‍ ബിജെപി ജയിച്ചു. തൊട്ടുപിന്നാലെ ഒട്ടേറെ തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്. അതിന്റെ അനന്തര ഫലമാണ് ജില്ലാ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

ബിജെപിക്ക് അംഗബലം വര്‍ധിച്ചു

ബിജെപിക്ക് അംഗബലം വര്‍ധിച്ചു

തൃണമൂല്‍ കോണ്‍ഗ്രസാണ് സൗത്ത ദിനാജ്പൂര്‍ ജില്ലാപഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ ഒട്ടേറെ തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെയാണ് ബിജെപിക്ക് അംഗബലം വര്‍ധിച്ചത്. കൗണ്‍സിലര്‍മാരെ കൂടാതെ തൃണമൂല്‍ എംഎല്‍എയും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നു.

 കരുത്തനായ നേതാവ് ബിപ്ലബ് മിത്രയും

കരുത്തനായ നേതാവ് ബിപ്ലബ് മിത്രയും

തൃണമൂലിന്റെ കരുത്തനായ നേതാവ് ബിപ്ലബ് മിത്രയും ബിജെപിയില്‍ ചേര്‍ന്നു. സൗത്ത് ദിനാജ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്തത് ബിപ്ലബ് മിത്രയാണ്. ഈ ജില്ലയില്‍ മാത്രമല്ല, വടക്കന്‍ ബംഗാളില്‍ മിക്ക സ്ഥലങ്ങളിലും തൃണമൂല്‍ വിജയം നേടിയതിന് പിന്നില്‍ മിത്രയുടെ ഇടപെടലുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്തിലെ മാറ്റം

ജില്ലാ പഞ്ചായത്തിലെ മാറ്റം

സൗത്ത് ദിനാജ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 18 അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ മിത്രയുള്‍പ്പെടെ 10 അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ എംഎല്‍എ വില്‍സണ്‍ ചമ്പ്രമരിയും ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് മിത്ര അംഗത്വം എടുത്തത്.

അഞ്ച് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍

അഞ്ച് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയ, ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചമ്പ്രമരി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേരുന്ന അഞ്ചാമത്തെ തൃണമൂല്‍ എംഎല്‍എയാണ് ചമ്പ്രമണി. ഇവരെ കൂടാതെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഓരോ എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റും കൂറുമാറി

പഞ്ചായത്ത് പ്രസിഡന്റും കൂറുമാറി

സൗത്ത് ദിനാജ്പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലിപിക റോയ് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇത് ഒരു ഭൂകമ്പമാണെന്ന് മുകുള്‍ റോയ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒട്ടേറെ തൃണമൂല്‍ നേതാക്കളും അണികളുമാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിന്റെ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം.

പാര്‍ട്ടിവിട്ടവരുടെ ആരോപണം

പാര്‍ട്ടിവിട്ടവരുടെ ആരോപണം

തൃണമൂലിന്റെ പ്രവര്‍ത്തനം ഏകാധിപത്യ രീതിയിലാണെന്നും ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്ടമായെന്നും മിത്ര പറയുന്നു. നേതാക്കള്‍ അഹങ്കാരികളെ പോലെ പെരുമാറുന്നു. സൗത്ത് ദിനാജ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ത്തിയത് താനാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ പുറംനാട്ടുകാരനെ പോലെയാണ് തൃണമൂല്‍ നേതാക്കള്‍ കാണുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും മിത്ര പറഞ്ഞു.

 തൃണമൂലിന്റെ പ്രതികരണം

തൃണമൂലിന്റെ പ്രതികരണം

വടക്കന്‍ ബംഗാളില്‍ ബിജെപിയിലേക്ക് വന്‍ ഒഴുക്ക് സംഭവിക്കാന്‍ പോകുന്നുവെന്നാണ് മിത്ര നല്‍കുന്ന സൂചന. ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. വടക്കന്‍ ബംഗാളിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ആറിലും ബിജെപിയാണ് ഇത്തവണ ജയിച്ചത്. അവസര വാദികളാണ് പാര്‍ട്ടിയെ കൈവിട്ട് പോകുന്നതെന്ന് തൃണമൂല്‍ നേതാവ് ഫിര്‍ഹാദ് ഹക്കീം പ്രതികരിച്ചു.

കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; കേന്ദ്രനേതാക്കളുടെ അനുമതി, പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അംഗങ്ങള്‍കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു; കേന്ദ്രനേതാക്കളുടെ അനുമതി, പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അംഗങ്ങള്‍

English summary
BJP Gets First Zilla Parishad in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X