കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ ബിജെപിക്ക് കനത്ത തിരിച്ചടി.. കാർഗിലിലെ തെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീരിൽ ബിജെപിക്ക് കനത്ത തിരിച്ചടി | Oneindia Malayalam

ശ്രീനഗര്‍: 2019ലെ പൊതുതെരഞ്ഞെടുപ്പിന് കച്ചകെട്ടിത്തുടങ്ങിയിട്ടുണ്ട് രാജ്യം ഭരിക്കുന്ന ബിജെപി. മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയില്‍ കുറഞ്ഞതൊന്നും ബിജെപിക്ക് മുന്നിലില്ല. പെട്രോള്‍ വില വര്‍ധനവും ആള്‍ക്കൂട്ട കൊലപാതകങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിട്ടുണ്ട് എന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ദിശാസൂചികയെന്നോണം കര്‍ണാടകത്തിലേത് അടക്കം തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടതും ബിജെപി ക്യാമ്പിലെ ആത്മവിശ്വാസത്തെ കുറച്ചിരിക്കുന്നു. പിന്നാലെ ജമ്മു കശ്മീരിലും ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. കെട്ടിവച്ച കാശ് പോലും ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും കിട്ടിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിക്ക് കനത്ത തോൽവി

ബിജെപിക്ക് കനത്ത തോൽവി

കശ്മീരിലെ കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി തകര്‍ന്നടിഞ്ഞത്. ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നിടത്താണ് നാണംകെട്ട തോല്‍വി സംഭവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം പല തവണ സന്ദര്‍ശിച്ചിട്ടും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുപോലും ഇത്തരത്തില്‍ തോറ്റത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.

മത്സരിച്ചത് 20 സീറ്റുകളിൽ

മത്സരിച്ചത് 20 സീറ്റുകളിൽ

കാര്‍ഗിലിന്റെ ഭരണചുമതലയുള്ള 30 അംഗ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ ബിജെപിക്ക് ജയിക്കാനായത് കേവലം ഒരു സീറ്റില്‍ മാത്രമാണ്. 14 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. മുന്‍ പിഡിപി അംഗം ബാകിര്‍ ഹുസൈന്‍ റിസ്വിയുമായി സഖ്യത്തിലാണ് ആറ് സീറ്റുകളില്‍ ബിജെപി മത്സരിച്ചത്.

ജയം ഒരു സീറ്റിൽ മാത്രം

ജയം ഒരു സീറ്റിൽ മാത്രം

എന്നാല്‍ വിജയിച്ചത് ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള സന്‍സ്‌കറിലെ ഛായില്‍ മാത്രമാണ്. ബിജെപിയുടെ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും തിരിച്ച് കിട്ടിയില്ല. അത് മാത്രമല്ല പല മത്സരാര്‍ത്ഥികള്‍ക്കും കിട്ടിയ വോട്ട് നൂറില്‍ താഴെ മാത്രമാണ് എന്നത് ബിജെപിക്ക് വലിയ നാണക്കേട് ആയിരിക്കുകയാണ്.

കിട്ടിയത് 2100 വോട്ടുകൾ മാത്രം

കിട്ടിയത് 2100 വോട്ടുകൾ മാത്രം

തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 52,000 വോട്ടുകളാണ്. അതില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതാകട്ടെ 2100 വോട്ടുകള്‍ മാത്രം. വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍സിന്‍ ലാപ്കയ്ക്ക് കിട്ടിയ വോട്ടുകള്‍ 522 ആണ്. എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാളും വെറും മുപ്പത് വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ സാധിച്ചത്.

വർഗീയതയ്ക്കുള്ള തിരിച്ചടി

വർഗീയതയ്ക്കുള്ള തിരിച്ചടി

ബുദ്ധമത വിശ്വാസികള്‍ക്ക് സ്വാധീനമുള്ള സന്‍സ്‌കാര്‍ നിയമസഭാ മണ്ഡലത്തില്‍ അടക്കം നേരിട്ട കനത്ത തോല്‍വിയില്‍ അന്തംവിട്ടിരിക്കുകയാണ് ബിജെപി ക്യാമ്പ്. ബിജെപി മുന്നോട്ട് വെയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനുമുള്ള തിരിച്ചടിയായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2019ലേക്കുള്ള മുന്നറിയിപ്പ്

2019ലേക്കുള്ള മുന്നറിയിപ്പ്

മാത്രമല്ല രാജ്യമെമ്പാടുമുള്ള ബിജെപി വിരുദ്ധ വികാരമാണ് കാര്‍ഗിലില്‍ പ്രതിഫലിച്ചതെന്നും 2019ലേക്ക് ബിജെപിക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും വിലയിരുത്തലുകളുണ്ട്. ഭരണഘടനയില്‍ കാശ്മീരിന് അനുവദിച്ച് തന്നിട്ടുള്ള പ്രത്യേക പദവിക്കെതിരെ ബിജെപി നിലപാട് എടുത്തതിനുള്ള മറുപടി കൂടിയാണ് ഈ നാണംകെട്ട തോല്‍വിയെന്നും വിദഗ്ധര്‍ പറയുന്നു.

മോദി വന്നിട്ടും തിരിച്ചടി തന്നെ

മോദി വന്നിട്ടും തിരിച്ചടി തന്നെ

കാര്‍ഗില്‍, ലഡാക് മേഖലകളില്‍ നിരവധി വികസന പദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ മെയ്യിലാണ് പ്രദേശത്ത് സോജില ടണല്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. മഞ്ഞുകാലത്ത് പ്രദേശം ഒറ്റപ്പെട്ട് പോകുന്നത് തടയാനുളള ഈ പദ്ധതി സ്ഥലവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. എന്നിട്ട് പോലും ബിജെപി ഇത്തരത്തില്‍ തോറ്റത് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയം കാരണമാണ് എന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തര്‍ക്കമില്ല.

വോട്ട് കൂടിയെന്ന് പാർട്ടി

വോട്ട് കൂടിയെന്ന് പാർട്ടി

ബിജെപിയെ പോല തന്നെ പിഡിപിക്കും കാര്‍ഗില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. രണ്ട് സീറ്റുകളില്‍ മാത്രമാണ് പിഡിപിയുടെ വിജയം. പത്ത് സീറ്റുകളില്‍ വിജയിച്ച നാഷണല്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ സ്വന്തമാക്കി രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടുണ്ട്. അതേസമയം മുന്‍ തെരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിജെപിക്ക് നേട്ടമാണെന്നും വോട്ട് കൂടിയെന്നുമാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.

ഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാംഒളിച്ചോടാൻ മക്കളെ കൊന്ന അഭിരാമിയുടെ വീഡിയോകൾ വൈറൽ, ചോർന്നത് പോലീസിൽ നിന്ന്, കാണാം

രാജ്യത്ത് ഇന്ധന വില കുത്തനെ കുറയും.. മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യംരാജ്യത്ത് ഇന്ധന വില കുത്തനെ കുറയും.. മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം

English summary
BJP managed to secure only one seat in Kargil Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X