കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ പ്രദേശിൽ പ്രിയങ്ക ഗാന്ധിയും ബിജെപിയും വീണ്ടും നേർക്ക് നേർ! 12 സീറ്റും പിടിക്കാൻ ബിജെപി

Google Oneindia Malayalam News

ലഖ്‌നൗ: മായാവതിയുടേയും അഖിലേഷ് യാദവിന്റെയും നേതൃത്വത്തിലുളള മഹാഗഡ്ബന്ധനെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഉത്തര്‍ പ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇക്കുറിയും ബിജെപി തൂത്തുവാരിയത്. ബിജെപിയും സഖ്യകക്ഷിയായ അപ്‌നാ ദളും ചേര്‍ന്ന് ആകെയുളള 80 സീറ്റുകളില്‍ 64 എണ്ണവും പോക്കറ്റിലാക്കി. മഹാഗഡ്ബന്ധന് 15 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുളളൂ. കോണ്‍ഗ്രസാകട്ടെ ഒരു സീറ്റില്‍ ഒതുങ്ങി.

സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ! പോലീസ് ഓഫീസറുടെ കുറിപ്പ്!സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ! പോലീസ് ഓഫീസറുടെ കുറിപ്പ്!

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ബിജെപി. എംഎല്‍എമാര്‍ എംപിമാരായി ലോക്‌സഭയിലേക്ക് പോയപ്പോള്‍ ഒഴിവ് വന്ന 12 നിയസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്. ഇതില്‍ 9 എണ്ണവും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്.

bjp

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ അലസമായി നേരിടാന്‍ ബിജെപി തയ്യാറല്ല. 12 സീറ്റുകളും പിടിക്കാനുളള പദ്ധതികള്‍ ബിജെപി അണിയറയില്‍ ആസൂത്രണം ചെയ്ത് തുടങ്ങി. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസ്ഥാന നേതാക്കള്‍ ശനിയാഴ്ച യോഗം ചേര്‍ന്ന് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ വോട്ടര്‍മാരുടെ ട്രെന്‍ഡിനെ കുറിച്ചുളള വിവരങ്ങള്‍ നേതാക്കളോട് പാര്‍ട്ടി തേടിയിട്ടുണ്ട്.

എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!

ഓരോ മണ്ഡലത്തിന്റെയും ചുമതല ഒരു സംസ്ഥാന മന്ത്രി, എംപി, മേഖലാ തലവന്‍, പാര്‍ട്ടി സംസ്ഥാന സമിതി അംഗം എന്നിവര്‍ അടങ്ങിയ ടീമിനെ ഏല്‍പ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. അടുത്തിടെ നടന്ന ലോക്‌സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. ആ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെയാണ് ബിജെപിയുടെ നീക്കം. മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും കടുത്ത മത്സരം കാഴ്ച വെക്കാനാണ് ഒരുങ്ങുന്നത്.

English summary
BJP is getting ready for the assembly by polls in 12 seats in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X