മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും, ശിവസേനയില്‍ നിന്ന് 20 സീറ്റുകള്‍ തിരിച്ചെടുക്കുന്നു
Recommended Video

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. പ്രധാന സഖ്യകക്ഷിയായ ശിവസേന കേന്ദ്ര സര്‍ക്കാരിനടക്കം തലവേദന ആയിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാം. മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ശിവസേനയെ ഒപ്പം നിര്‍ത്തുന്ന അപകടമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ഉദ്ധവ് താക്കറെയുമായി നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല.
അതേസമയം ശിവസേനയും ഈ തീരുമാനത്തില്‍ തന്നെയാണ്. എന്നാല്‍ ആദ്യം തീരുമാനം പരസ്യമാക്കി ശിവസേനയെ ഞെട്ടിക്കാനാണ് ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനടക്കം ശിവസേനയെ ഒപ്പം നിര്‍ത്തുന്നതില്‍ താല്‍പര്യമില്ല. സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ മുന്നോട്ട് വെക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന മനോഭാവമാണ് ശിവസേനയ്ക്ക് ഉള്ളതെന്നാണ് ബിജെപി ഉന്നയിക്കുന്നത്.

സീറ്റ് നില ഇങ്ങനെ....
കഴിഞ്ഞ തവണ ബിജെപി 24 സീറ്റിലും ശിവസേന 20 സീറ്റിലുമാണ് മത്സരിച്ചത്. മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റില്‍ ശിവസേന തന്നെ കൂടുതല്‍ സീറ്റ് നേടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ മോദി തരംഗത്തില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരി. 23 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. ശിവസേനയ്ക്ക് 18 സീറ്റുകളും ലഭിച്ചു. അതുവരെ മുന്നിലുണ്ടായിരുന്ന ശിവസേന ഇതോടെ ബിജെപിയുമായി ഇടഞ്ഞു. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയും തിരിയുകയായിരുന്നു.

ഒറ്റയ്ക്ക് മത്സരിക്കും
മുമ്പ് ശിവസേനയുമായി ഒന്നിക്കാമെന്നായിരുന്നു ബിജെപി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനിച്ചത്. ശിവസേനയ്ക്ക് കഴിഞ്ഞ തവണ നല്‍കിയ 20 സീറ്റുകളും തിരിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം. ഇവിടെ മുഴുവന്‍ പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് നീക്കം. ശിവസേനയുടെ നീക്കങ്ങളെ മുഴുവന്‍ ഇത് വഴി പൊളിക്കാനും ബിജെപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഒറ്റയ്ക്ക് മത്സരിക്കുന്നത് ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കാനും സാധ്യതയുണ്ട്.

ആരാണ് കരുത്തര്‍?
ഒറ്റയ്ക്ക് മത്സരിക്കണമെന്ന് തന്നെയാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ ആവശ്യം. അപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തിയെന്നറിയാം. മുംബൈയില്‍ വലിയ പാര്‍ട്ടി ശിവസേനയാണെന്ന് അവര്‍ പറയുന്നത് വെറുതെയാണെന്ന് ബിജെപി പറയുന്നു. അതേസമയം ശിവസേനയുടെ കോട്ടകളില്‍ ബിജെപി ശക്തി വര്‍ധിച്ചെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇാതാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസത്തിന് പിന്നില്‍. തകര്‍ന്നടിഞ്ഞാല്‍ ശിവസേനയുടെ നിലനില്‍പ്പിനായി ബിജെപിയെ സമീപിക്കുമെന്നാണ് ഫട്‌നാവിസ് കരുതുന്നത്.

സീറ്റുകള്‍ പിടിച്ചെടുക്കും
ശിവസേനയുടെ കോട്ടകളായ മാവല്‍, ഷിരൂര്‍, താനെ എന്നിവിടങ്ങളില്‍ ബിജെപി വലിയ ശക്തിയായി വളര്‍ന്ന് കഴിഞ്ഞു. ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ വിജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പാണ്. അതുകൊണ്ട് തന്നെ ശിവസേനയെ നേരിട്ട് എതിര്‍ക്കാനാണ് തീരുമാനം. ശിവസേന മുംബൈയില്‍ നേടിയ ജയങ്ങളൊക്കെ മോദി തരംഗത്തില്‍ നിന്ന് ഉണ്ടാക്കിയതാണെന്ന് ബിജെപി പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റ് കുറഞ്ഞത് ഇതുകൊണ്ടാണെന്ന് ബിജെപി വാദിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം
നിയമസഭയില്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 122 സീറ്റ് നേടിയിരുന്നു. എന്നാല്‍ ശിവസേന വെറും 63 സീറ്റിലൊതുങ്ങി. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേനയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ ഉണ്ടായിരുന്നു. അതേസമയം ഇനി ഏതെങ്കിലും തരത്തില്‍ ശിവസേനയുമായുള്ള പ്രശ്‌നം പരിഹരിച്ചാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ബിജെപി നടത്തിയ അടല്‍ സങ്കല്‍പ്പ് തിരഞ്ഞെടുപ്പ് ക്യാമ്പയിനിങിന്റെ തുടക്കമാണെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications