കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ലോക്കലാവുന്നു.... ദില്ലിയില്‍ കുടിവെള്ളവും വൈദ്യുതിയും പ്രചാരണ വേദിയില്‍ ഉന്നയിക്കും!!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വികള്‍ തുടര്‍ച്ചയായി നേരിടുന്ന സാഹചര്യത്തില്‍ തന്ത്രങ്ങള്‍ മാറ്റി അമിത് ഷാ. ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കട്ട ലോക്കലാവാനാണ് സംസ്ഥാന സമിതികള്‍ക്ക് നിര്‍ദേശം. ദേശീയ വിഷയങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാത്രം ഉന്നയിക്കുന്ന എന്ന തന്ത്രത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ദില്ലി, ബീഹാര്‍, ബംഗാള്‍ തിരഞ്ഞെടുപ്പുകളാണ് ബിജെപിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

ബീഹാറില്‍ ജാതി സമവാക്യങ്ങള്‍ ഉപേക്ഷിച്ച് പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി. ബംഗാളില്‍ എന്‍ആര്‍സിയെന്ന നയം ഒഴിവാക്കിയും, പകരം മമതയുടെ ദുര്‍ഭരണത്തെ കേന്ദ്രീകരിച്ചും നീങ്ങാനാണ് നിര്‍ദേശം. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ അമിത് ഷാ പ്രാധാന്യം നല്‍കുന്നത് ദില്ലിയിലാണ്. ഇവിടെ അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തിയാല്‍ പിന്നെ ഏത് സംസ്ഥാനവും നേടാവാനാവുമെന്നാണ് വിലയിരുത്തല്‍.

എന്തുകൊണ്ട് ദില്ലി

എന്തുകൊണ്ട് ദില്ലി

ബിജെപി ദില്ലിയില്‍ അധികാരം നേടിയിട്ട് 21 കൊല്ലമായി. കഴിഞ്ഞ തവണ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം നഷ്ടമായി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 3 സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇത്തവണ ദില്ലിയില്‍ അധികാരം പിടിക്കുക അമിത് ഷായുടെ പ്രധാന അജണ്ടയാണ്. അതേസമയം വിഭാഗീയത വളരെ ശക്തവുമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മനോജ് തിവാരിയാണ് ബിജെപിയുടെ തുറുപ്പുച്ചീട്ട്.

കട്ട ലോക്കലാവുന്നു

കട്ട ലോക്കലാവുന്നു

അമിത് ഷാ അധ്യക്ഷ പദവിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ജെപി നദ്ദയ്ക്ക് ദില്ലിയില്‍ കഴിവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. അതിന് അമിത് ഷായുടെ സഹായമുണ്ടാവും. ഇതാണ് കട്ട ലോക്കലാവാനുള്ള തീരുമാനത്തിന് പിന്നില്‍. ദില്ലിയിലെ പ്രശ്‌നങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. പ്രധാനമന്ത്രിയുടെ പ്രചാരണവും ഇനി അതേ രീതിയില്‍ ആയിരിക്കും. എന്‍ആര്‍സി തുടങ്ങിയ വിവാദ വിഷയങ്ങളില്‍ ഒരുകാര്യം പോലും പറയേണ്ടെന്നാണ് ദേശീയ നിലപാട്. ദില്ലി തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ പൗരത്വ നിയമത്തില്‍ വമ്പന്‍ പ്രചാരണം ബിജെപി നടത്തുന്നുണ്ട്.

പ്രവര്‍ത്തനം തുടങ്ങി

പ്രവര്‍ത്തനം തുടങ്ങി

ദില്ലി പിടിക്കാന്‍ പ്രവര്‍ത്തനം നേരത്തെ തുടങ്ങി കഴിഞ്ഞിട്ടുണ്ട് ബിജെപി. മൂന്ന് ഡസന്‍ കമ്മിറ്റികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി, പ്രകടനപത്രിക കമ്മിറ്റി, എന്നിവയ്ക്ക് പുറമേ 70 മണ്ഡലങ്ങളിലെയും പ്രാദേശിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ രണ്ടംഗ പ്രത്യേക കമ്മിറ്റി എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ രണ്ടംഗ കമ്മിറ്റി ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമാണ് ശക്തമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതേസമയം പ്രതിപക്ഷത്ത് ഇരിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളും പാര്‍ട്ടിക്കുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ഭരണത്തുടര്‍ച്ച ഉണ്ടാവില്ല

ഭരണത്തുടര്‍ച്ച ഉണ്ടാവില്ല

കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്ന് തവണ ഭരിച്ചത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മുന്നിലുള്ളത് കൊണ്ട് അധികാര തുടര്‍ച്ച എഎപിക്ക് ഉണ്ടാവില്ലെന്നാണ് ബിജെപി കരുതുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മനോജ് തിവാരിയെ മുന്നില്‍ നിര്‍ത്തുന്നതും ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ഹിന്ദുത്വം, ദേശീയത, വികസനം എന്നിവയായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപി മുന്നില്‍ കണ്ട ഫോര്‍മുല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയതയും നേരിട്ട് ഒരു ഫാക്ടറല്ലാതാവുമ്പോള്‍ ബിജെപി തോല്‍ക്കുന്ന രീതിയാണ് മുന്നിലുള്ളത്. ഇത് മറികടക്കുകയാണ് ലക്ഷ്യം.

കെജ്‌രിവാളിനെ വീഴ്ത്തണം

കെജ്‌രിവാളിനെ വീഴ്ത്തണം

ആംആദ്മി പാര്‍ട്ടിക്ക് ശക്തമായ പാര്‍ട്ടി സംവിധാനം ദില്ലിയിലുണ്ട്. ഇതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇതാണ് ലോക്കല്‍ വിഷയങ്ങളിലേക്ക് മാറാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. കുടിവെള്ളത്തിന്റെ നിലവാരം സംബന്ധിച്ച് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ ബിജെപി പടയൊരുക്കവും തുടങ്ങി കഴിഞ്ഞു. കുടിവെള്ളവും വൈദ്യുതിയും ബിജെപി അധികാരത്തില്‍ വന്നാല്‍ ഇനിയും കുറഞ്ഞ വിലയില്‍ ലഭിക്കുമെന്ന് മനോജ് തിവാരി പ്രഖ്യാപിച്ചിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിനെ അധികാരത്തിലെത്തിച്ചത് ഇതേ തന്ത്രങ്ങളാണ്.

നിര്‍ണായക തന്ത്രം

നിര്‍ണായക തന്ത്രം

അടുത്തിടെ പാര്‍ലമെന്റില്‍ ബിജെപി അവതരിപ്പിച്ച ഒരു ബില്‍ അധികാരത്തിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് സൂചന. അനധികൃത കോളനികളെ നിയമപരമാക്കുന്ന ബില്ലാണ് ഇത്. ദില്ലിയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും ഇത് പാസാക്കി കഴിഞ്ഞു. ഈ നിയമ പ്രകാരം പവര്‍ ഓഫ് അറ്റോര്‍ണി, വില്‍പ്പന പത്രം, എന്നിവ കൊണ്ട് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സാധിക്കും. ദില്ലിയില്‍ 1797 അനധികൃത കോളനികളുണ്ടെന്നാണ് കണക്ക്. ഇതില്‍ നിന്നുള്ള വോട്ട് മാത്രം മതി ബിജെപിക്ക് വിജയിക്കാന്‍.

ബിജെപി എവിടെ പോയാലും വെറുപ്പ് പ്രചരിപ്പിക്കുന്നു, അസമില്‍ പൗരത്വ പ്രതിഷേധത്തില്‍ അണിനിരന്ന് രാഹുല്‍!ബിജെപി എവിടെ പോയാലും വെറുപ്പ് പ്രചരിപ്പിക്കുന്നു, അസമില്‍ പൗരത്വ പ്രതിഷേധത്തില്‍ അണിനിരന്ന് രാഹുല്‍!

English summary
bjp goes local in delhi after jharkhand setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X