കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ബുര്‍ഖ തയ്പിച്ച കണക്കുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ഇന്‍ഡോര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് രംഗത്തെത്തി. നരേന്ദ്ര മോഡിയുടെ പിരപാടിയിക്ക് വേണ്ടി പാര്‍ട്ടി പതിനായിരം ബുര്‍ഖകള്‍ തയ്പിച്ചു എന്നാണ് ആരോപണം. എന്നാല്‍ ആരോപണം ബി ജെ പി വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ഭോപ്പാലില്‍ നരേന്ദ്ര മോഡി പങ്കെടുക്കുന്ന പരിപാടിയിലേക്ക് വേണ്ടിയാണ് ബി ജെ പി പതിനായിരം ബുര്‍ഖകള്‍ തയ്പിച്ചത്. ഇതിന്റെ ബില്ല് കൊടുത്തിരിക്കുന്നത് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എന്നും ദിഗ് വിജയ് സിംഗ് ആരോപിക്കുന്നു. 42 ലക്ഷം രൂപയായിരുന്നു ഇതിനായി മുടക്കിയത്. ഇതിന്റെ ബില്ല് തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

DIG VIJAYASINGH

42 ലക്ഷം രൂപയുടെ ബില്ലടച്ചു എന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ച റിയല്‍ എസ്റ്റേറ്റ് ഉടമ ദിലീപ് സിംഗ് സൂര്യവാന്‍ഷി ഈ കാര്യങ്ങള്‍ നിഷേധിച്ചു. തന്റെ കമ്പനി ഇത്തരത്തില്‍ ഒരു ഇടപാട് നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ പക്കലുള്ള ബില്ല് വ്യാജമാണ് എന്ന് ബി ജെ പി നേതാവ് എം പി ദീപക് വിജയ് വാര്‍ഗിയയും പറഞ്ഞു.

മുസ്ലിങ്ങളുടെ പിന്തുണയുണ്ട് എന്ന് കാണിക്കാനായി ബി ജെ പി നേതാക്കള്‍ തന്നെ ബുര്‍ഖകള്‍ തയ്പിച്ച് ആളുകളെ കൊണ്ടുവരുന്നു എന്നാണ് എതിര്‍ കക്ഷികള്‍ കുറ്റപ്പെടുത്തുന്നത്. ഗുജറാത്തില്‍ മോഡിക്കുണ്ട് എന്ന് പറയപ്പെടുന്ന മുസ്ലിം പിന്തുണ വ്യാജമായി പെരുപ്പിച്ചുണ്ടാക്കിയ കണക്കുകളാണ് എന്നും ആരോപണമുണ്ട്.

English summary
Congress general secretary Digvijay Singh alleges BJP has got 10,000 burkhas for Narendra Modi rally in Bhopal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X