കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചില്ലറക്കളിയല്ല; തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് ലഭിച്ച സംഭാവന 3650 കോടി രൂപ, ചിലവഴിച്ചത് ഇത്ര

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ സംഭാവനയുടെ കാര്യത്തില്‍ 5 വര്‍ഷം കൊണ്ട് 18 ഇരട്ടി വര്‍ധനവ് കൈവരിച്ച് ബിജെപി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ 3650.76 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇത് 192 കോടി രൂപ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10 മുതല്‍ 23 വരെയുള്ള 75 ദിവസം പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തലവന്‍ ഞാന്‍ തന്നെ; കോടതിയെ സമീപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനോട് വീശദീകരണം തേടുമെന്ന് ഗവര്‍ണ്ണര്‍തലവന്‍ ഞാന്‍ തന്നെ; കോടതിയെ സമീപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനോട് വീശദീകരണം തേടുമെന്ന് ഗവര്‍ണ്ണര്‍

പ്രതിദിനം ഏകദേശം 48 കോടി രൂപ വീതമാണ് ബിജെപിക്ക് ലഭിച്ചത്. 2014 ല്‍ ഇത് കേവലം 2.6 കോടി രൂപമാത്രമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ബിജെപി സംഭാവന വിവരങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനും അതോടൊപ്പം നടന്ന നാല് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ആകെ ചിലവഴിച്ചത് 1264 കോടി രൂപയാണ്.

 bjp

2014 ല്‍ ബിജെപി പ്രചരണത്തിനായി ഉപയോഗിച്ചത്714 കോടി രൂപയായിരുന്നു. 2019 നേക്കാള്‍ 77 ശതമാനത്തിന്‍റെ കുറവ്. തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്‍പ്പിച്ച കണക്ക് പ്രകാരം 1078 കോടി ചെലവാക്കിയത് പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിനാണെന്നും, 186.5 കോടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ചിലവഴിച്ചു. ഇതിന് പുറമെ 6.33 ലക്ഷം മാധ്യമങ്ങളിലെ പരസ്യ ചിലവും, 46 ലക്ഷം പ്രചാരണ സാമഗ്രികള്‍ക്കും, 9.91 കോടി പൊതുപരിപാടികള്‍ക്കും വിനിയോഗിച്ചു. മറ്റ് കാര്യങ്ങള്‍ക്കായി 2.52 കോടിയും ചിലവ് വന്നു.

അമ്മയെ കൊന്ന ബിര്‍ജു സഹായിയേയും തീര്‍ത്തു; നീലഗിരിയിലെ ഒളിവാസം ജോര്‍ജുകുട്ടിയായി, ബൈക്ക് നമ്പറും..അമ്മയെ കൊന്ന ബിര്‍ജു സഹായിയേയും തീര്‍ത്തു; നീലഗിരിയിലെ ഒളിവാസം ജോര്‍ജുകുട്ടിയായി, ബൈക്ക് നമ്പറും..

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ചിലവഴിച്ച തുകയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി 820 കോടി രൂപയാണ് കോണ്‍ഗ്രസ് ചിലവഴിച്ചത്. 2014 ഇത് 516 കോടി രൂപയായിരുന്നു. അതായത് 304 കോടി രൂപയുടെ വര്‍ദ്ധനവ്.

English summary
BJP got 3650 crore during lok sabha poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X