ഇന്ദിരാഗാന്ധിയെയും രാജീവ്ഗാന്ധിയെയും സ്റ്റാമ്പുകളില്‍ നിന്നും ഒഴിവാക്കി
ദില്ലി: ഇനി ഇന്ത്യന്‍ സ്റ്റാമ്പുകളില്‍ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മുഖങ്ങള്‍ ഉണ്ടാകില്ല. ബിജെപി സര്‍ക്കാര്‍ സ്റ്റാമ്പുകളില്‍ നിന്നും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.
ഇവരുടെ ചിത്രങ്ങള്‍ പതിച്ച സ്റ്റാമ്പുകള്‍ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കു പകരമായി ബിജെപി മുന്‍ നേതാക്കന്മാരുടെ മുഖചിത്രങ്ങള്‍ പതിപ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍ എന്ന പേരില്‍ ബിജെപിയുടെ സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജി, ജയപ്രകാശ് നാരായണന്, ദീന്‍ദയാല്‍ ഉപാധ്യായ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ മുഖങ്ങളായിരിക്കും പകരം പുതിയ സ്റ്റാമ്പുകളില്‍ ഉണ്ടാകുക.

സര്‍ക്കാരില്‍ നിന്നും ഇങ്ങനെയൊരു നിര്‍ദ്ദേശമാണ് പോസ്റ്റല്‍ വകുപ്പിനു ലഭിച്ചത്. ആധുനിക ഇന്ത്യയുടെ ശില്പികള് എന്ന പേരില്‍ 2008ല്‍ പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകളില്പ്പെട്ടവയായിരുന്നു ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്റ്റാമ്പുകള്‍.
പുതിയ സീരിസില്‍ 24 സ്റ്റാമ്പുകള്‍ ഉള്‍പ്പെടുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി, മദര്‍ തെരേസ, അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകള്‍ ഈ സീരിസില്‍ ഉള്‍പ്പെടുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications