കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരാഗാന്ധിയെയും രാജീവ്ഗാന്ധിയെയും സ്റ്റാമ്പുകളില്‍ നിന്നും ഒഴിവാക്കി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇനി ഇന്ത്യന്‍ സ്റ്റാമ്പുകളില്‍ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മുഖങ്ങള്‍ ഉണ്ടാകില്ല. ബിജെപി സര്‍ക്കാര്‍ സ്റ്റാമ്പുകളില്‍ നിന്നും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

ഇവരുടെ ചിത്രങ്ങള്‍ പതിച്ച സ്റ്റാമ്പുകള്‍ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കു പകരമായി ബിജെപി മുന്‍ നേതാക്കന്‍മാരുടെ മുഖചിത്രങ്ങള്‍ പതിപ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍ എന്ന പേരില്‍ ബിജെപിയുടെ സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജി, ജയപ്രകാശ് നാരായണന്‍, ദീന്‍ദയാല്‍ ഉപാധ്യായ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ മുഖങ്ങളായിരിക്കും പകരം പുതിയ സ്റ്റാമ്പുകളില്‍ ഉണ്ടാകുക.

rajiv-stamp

സര്‍ക്കാരില്‍ നിന്നും ഇങ്ങനെയൊരു നിര്‍ദ്ദേശമാണ് പോസ്റ്റല്‍ വകുപ്പിനു ലഭിച്ചത്. ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന പേരില്‍ 2008ല്‍ പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകളില്‍പ്പെട്ടവയായിരുന്നു ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്റ്റാമ്പുകള്‍.

പുതിയ സീരിസില്‍ 24 സ്റ്റാമ്പുകള്‍ ഉള്‍പ്പെടുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി, മദര്‍ തെരേസ, അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകള്‍ ഈ സീരിസില്‍ ഉള്‍പ്പെടുന്നു.

English summary
An RTI query reveals that two stamps that feature former Congress Prime Ministers Indira Gandhi and Rajiv Gandhi have been discontinued.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X