ബാബറി മസ്ജിദിന്റെ മണ്ണില്‍ ഇനി രാമായണ മ്യൂസിയം..!! ബിജെപിയുടെ ഈ നാട്ടില്‍ മുസ്ലിങ്ങള്‍ ഭയക്കണം..!!
ലക്നൗ: വന്‍ഭൂരിപക്ഷത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നതിനേക്കാള്‍ അവിടുത്തെ മുസ്ലിങ്ങള്‍ ഭയന്നത് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി നിയമിച്ചപ്പോഴാണ്. മുസ്ലിം യുവതികളെ ശവക്കല്ലറകളില്‍ നിന്നും കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്ത അതേ ആദിത്യനാഥ് പാര്‍ട്ടി അജണ്ട സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉറച്ചാണ്.

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് ബിജെപിയുടെ സ്വയം പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. മിക്ക തിരഞ്ഞെടുപ്പുകളിലും നേതാക്കള്‍ ആ വാഗ്ദാനം നടത്താറുമുണ്ട്.

അതി തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള യോഗി ആദിത്യനാഥിനെ ബിജെപി മുഖ്യമന്ത്രിയാക്കിയിരിക്കുന്നത് ഒന്നും ആലോചിക്കാതെയെന്ന് കരുതാനാവില്ല. അയോധ്യയില്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ ബിജെപി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

രാമായണ മ്യൂസിയം നിര്‍മ്മാണത്തിനായി ഇരുപത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ തിരഞ്ഞെടുത്തുകഴിഞ്ഞു. കേന്ദ്ര സാംസ്ക്കാരിക വകുപ്പാണ് മ്യൂസിയം നിര്‍മ്മാണത്തിനുള്ള സ്ഥലം അയോധ്യയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു.

അടുത്ത പത്ത് ദിവസത്തിനുള്ളില്‍ തന്നെ സ്ഥലം സംബന്ധിച്ച എല്ലാ നടപടികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കും.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. പതിനെട്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

നേരത്തെ ഉത്തര്‍പ്രദേശില്‍ അധികാരത്തിലുണ്ടായിരുന്ന അഖിലേഷ് യാദവ് സര്‍ക്കാര്‍ രാമായണ മ്യൂസിയം അയോധ്യയില്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ബിജെപി യുപിയില്‍ അധികാരത്തില്‍ വന്നതോടെയാണ് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വഴിയൊരുങ്ങിയിരിക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications