Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി: എടുത്തുചാട്ടം വേണ്ട, കരുതലോടെ മതിയെന്ന് കേന്ദ്രം

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുതെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. പ്രതിസന്ധിയില്‍ പങ്കില്ലെന്ന നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ മാത്രം ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. മുമ്പ് പരീക്ഷിച്ച് വിജയിച്ച് തന്ത്രങ്ങള്‍ സംസ്ഥാനത്ത് ഇത്തവണ ഇറക്കേണ്ടെന്നാണ് ബിജെപി ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.

കേന്ദ്രത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയിട്ടും സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടരുത്. ഇത്തരമൊരു നീക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും എന്നും ബിജെപി ഭയപ്പെടുന്നു. ചാക്കിട്ട് പിടിത്തും നടത്തുന്നതിന് പകരം കോണ്‍ഗ്രസിലേയും ജെഡിഎസിലേയും എംഎല്‍എമാരെ രാജിവയ്പ്പിച്ച് തന്ത്രങ്ങള്‍ പിഴക്കാതെ തന്ത്രപരമായി കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തങ്ങള്‍ക്ക് പങ്കില്ല

തങ്ങള്‍ക്ക് പങ്കില്ല

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്ന നിലാപാടാണ് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പദത്തിനായി കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മില്‍ നടത്തുന്ന അധികാര വടംവലിയാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ബിജെപി പറയുന്നുത്. പ്രശ്നത്തില്‍ പങ്കില്ലെന്ന് പറയുന്നുണ്ടെങ്കിലും രാജിവെച്ച എംഎല്‍എമാരുടെ നിലപാട് മാറാതിരിക്കാന്‍ ബിജെപി സജീവ നീക്കങ്ങള്‍ നടത്തുന്നുണ്ട്. മുംബൈ സോഫിടെല്‍ ഹോട്ടലില്‍ താമസിക്കുന്ന വിമതര്‍ക്കൊപ്പം പാര്‍ട്ടി എംഎല്‍എ സിഎന്‍ അശ്വഥ്നാരായണ ഉണ്ടെന്നതു ശ്രദ്ധേയമാണ്.

പിന്തുണ 106

പിന്തുണ 106

സ്ഥിതിഗതികള്‍ ഏകോപിപ്പിക്കാനായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, ബിജെപി കര്‍ണാടക ജനറല്‍ സെക്രട്ടറി അരവിന്ദ് ലിംബാവലി എന്നിവരെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജിവെച്ച എംഎല്‍എമാരില്‍ കോണ്‍ഗ്രസിന്‍റെ പ്രതാപ ഗൗഡ പാട്ടീല്‍ ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ സ്വതന്ത്ര അംഗമായിരുന്ന മന്ത്രി എച്ച് നാഗേഷ് ഇന്ന് രാവിലെ മന്ത്രിസ്ഥാനം രാജിവെച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു എച്ച് നാഗേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടെ സഭയില്‍ ബിജെപിക്കുള്ള പിന്തുണ 106 ആയി ഉയര്‍ന്നു.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

കെസി വേണുഗോപാലിനെതിരേയുള്ള വിമര്‍ശനത്തിന്‍റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ട ശിവാജി നഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗും വിമത ക്യാംപുമായി ബന്ധപ്പെടുന്നുണ്ട്. ബെയ്ഗും കൂടി രാജിവെച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. രാജി നല്‍കിയവരുടെ രാജിക്കത്തുകള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. 13 എംഎല്‍എമാരുടെ രാജിയില്‍ ചൊവ്വാഴ്ച്ച തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ തീരുമാനം നീട്ടുകയാണെങ്കില്‍ 12 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.

രാഷ്ട്രപതി ഭരണം എപ്പോള്‍

രാഷ്ട്രപതി ഭരണം എപ്പോള്‍

എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ തീരുമാനം കൈകൊണ്ട ശേഷം ബിജെപി നിലപാട് എടുക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് പിന്തുണ ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാനാകും ബിജെപിയുടെ ശ്രമം. എന്നാല്‍ ഏറ്റവും അവസാന നീക്കം എന്ന നിലയില്‍ മാത്രമാകും ഇടക്കാല തിരഞ്ഞെടുപ്പ് എന്നതിലേക്ക് ബിജെപി പോവുക. തിരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളിലേയും സാധ്യത ബിജെപി ആരായും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+