പശ്ചിമ ബംഗാളിന്റെ പേര് മാറ്റാൻ ബിജെപി സർക്കാർ, ഇനി അറിയപ്പെടുക ഈ പേരിൽ, ബിൽ നിയമസഭയിൽ ഉടൻ

ഉത്തര്‍ പ്രദേശിലെ അലബഹാദ് നഗരത്തിന്റെ പേര് മാറ്റി പ്രയാഗ് രാജ് എന്നാക്കിയത് സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇങ്ങനെ സ്ഥലപ്പേരുകള്‍ മാറ്റിയിട്ടുണ്ട്. ആ പട്ടികയിലേക്ക് ഇടംപിടിക്കുകയാണ് പശ്ചിമ ബംഗാളും. ഇത്തവണ സ്ഥലപ്പേര് അല്ല, സംസ്ഥാനത്തിന്റെ പേര് തന്നെ മാറ്റാനാണ് ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ഭരിച്ചിരുന്ന പശ്ചിമ ബംഗാളില്‍ ആദ്യമായാണ് ബിജെപി സര്‍ക്കാരുണ്ടാക്കുന്നത്. പശ്ചിമ ബംഗാളിന്റെ പേര് മാറ്റം ഉടനെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യ പറഞ്ഞു. ഇതിനായുളള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും സാമിക് ഭട്ടാചാര്യ പറഞ്ഞു.

പശ്ചിമ ബംഗാളിന്റെ പേര് പശ്ചിം ബംഗ എന്നാക്കി മാറ്റാണ് നീക്കം. വാരാണസിയില്‍ പശ്ചിം ബംഗ ഭവന്‍ സ്ഥാപിക്കുന്നതിനുളള നിര്‍ദേശവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ബിജെപി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ പേര് മാറ്റം നിര്‍ദേശിക്കുന്ന ബില്‍ ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും സാമിക് ഭട്ടാചാര്യ പറഞ്ഞു.

bjp

''സംസ്ഥാനത്തിന്റെ പേര് ഇനി ബംഗാ എന്നോ ബംഗാൾ എന്നോ ആയിരിക്കില്ല; അത് പശ്ചിം ബംഗ എന്നായിരിക്കും, വളരെ പെട്ടെന്ന് തന്നെ. സംസ്ഥാനത്തിന്റെ പേര് അതിന്റെ ചരിത്രത്തിന് അനുയോജ്യമാകുന്ന രീതിയിലാകുന്നതിനായി സർക്കാർ ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ ഈ ബിൽ അവതരിപ്പിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാനത്തിന് പശ്ചിം ബംഗ എന്ന് പേരിടാൻ പോകുന്നത്," സാമിക് ഭട്ടാചാര്യ വാരാണസിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 1999ൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാർ പശ്ചിം ബംഗ എന്ന പേര് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ പേര് ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ ബംഗാളി സ്വത്വം പ്രതിഫലിപ്പിക്കുന്ന മറ്റൊന്ന് സ്വീകരിക്കണമെന്നതായിരുന്നു അപ്പോഴത്തെ പ്രധാന വാദം. എന്നാൽ ഈ നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചില്ല.

2011ല്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും ഇതേ നീക്കം നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ പേര് പശ്ചിം ബംഗ എന്നാക്കാനുളള ശ്രമത്തിന് അന്നും കേന്ദ്രം പച്ചക്കൊടി കാണിച്ചില്ല. അതിന് ശേഷം 2026ല്‍ ബംഗാളിയില്‍ ബംഗ്ല, ഇംഗ്ലീഷില്‍ ബെംഗാള്‍, ഹിന്ദിയില്‍ ബംഗാള്‍ എന്നൊരു നിര്‍ദേശവും മുന്നോട്ട് വെച്ചു. 2018ല്‍ ബംഗ്ല എന്ന ഒറ്റപ്പേര് മതിയെന്ന് നിയമസഭയില്‍ പ്രമേയവും പാസ്സാക്കി. എന്നാല്‍ ഭരണാഘടനാ ഭേദഗതി വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma