കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതാഴ്ന്നു; ഒരുമാസത്തിനിടെ വന്‍ മാറ്റം, സിവോട്ടര്‍ വിവരങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതാഴ്ന്നു | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അടുത്ത ഒരു മാസത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീടാണ് കുത്തനെ ഇടിഞ്ഞതെന്ന് സിവോട്ടര്‍-ഐഎഎന്‍എസ് ട്രാക്കര്‍ സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ബാലാക്കോട്ട് ആക്രമണം ജനപ്രീതി കൂട്ടിയെങ്കിലും പിന്നീട് അതേ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാകുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....

ജനപ്രീതി ഇടിഞ്ഞു

ജനപ്രീതി ഇടിഞ്ഞു

മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 12 വരെയുള്ള റേറ്റിങില്‍ മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. 12 പോയിന്റാണ് ഇടിഞ്ഞിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ റേറ്റിങില്‍ ഫെബ്രുവരി അവസാന വാരം വന്‍ മുന്നേറ്റമുണ്ടായിരുന്നു.

ഏറ്റവും ഉയര്‍ന്ന പോയന്റ്

ഏറ്റവും ഉയര്‍ന്ന പോയന്റ്

പുല്‍വാമ ആക്രമണവും ബാലാക്കോട്ട് തിരിച്ചടിയും നടന്ന ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യത്തിലും മോദി സര്‍ക്കാരിന്റെ റേറ്റിങ് 62.06 ലെത്തി. മോദി സര്‍ക്കാരിന് ഏറ്റവും ഉയര്‍ന്ന റേറ്റങ് ലഭിച്ചതും ഈ വേളയിലായിരുന്നു. എന്നാല്‍ പിന്നീട് ഇടിയാന്‍ തുടങ്ങി.

 12 പോയന്റ് ഇടിഞ്ഞു

12 പോയന്റ് ഇടിഞ്ഞു

ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന തിരിച്ചടി കൊടുത്തത് ഫെബ്രുവരി 26നാണ്. ഇതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന്റെ റേറ്റിങ് അതിവേഗം ഉയര്‍ന്നത്. എന്നാല്‍ മാര്‍ച്ച് ആദ്യവാരം കഴിഞ്ഞതിന് പിന്നാലെ ഇടിയാന്‍ തുടങ്ങി. ഇപ്പോള്‍ 12 പോയന്റാണ് ഇടിഞ്ഞത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നടക്കുന്നതിന്റെ ഒരുദിവസം മുമ്പുള്ള റേറ്റിങ് 43 ശതമാനമാണ്. മാര്‍ച്ച് ഏഴ് വരെയുള്ള കണക്ക് 62 പോയന്റും മാര്‍ച്ച് 12ന് 55 പോയന്റുമായിരുന്നു. തുടര്‍ച്ചയായ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഇടിവ് തുടരുന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുമോ എന്നാണ് ബിജെപി ക്യാംപുകളിലെ ആശങ്ക.

 റേറ്റിങ് നിശ്ചയിക്കുന്നത് ഇങ്ങനെ

റേറ്റിങ് നിശ്ചയിക്കുന്നത് ഇങ്ങനെ

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്ത് എന്ന ചോദ്യമാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുക. നാല് ഒപ്ഷനും നല്‍കും. ഇതില്‍ വരുന്ന പ്രതികരണം നോക്കിയാണ് റേറ്റിങ് നിശ്ചയിക്കുക.

നാല് ഓപ്ഷനുകള്‍

നാല് ഓപ്ഷനുകള്‍

വളരെ സംതൃപ്തരാണ്, ഒരുപരിധി വരെ സംതൃപ്തിയുണ്ട്, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല, അറിയില്ല/പ്രതികരിക്കുന്നില്ല തുടങ്ങി നാല് ഓപ്ഷനുകളാണ് സര്‍വ്വെയില്‍ നല്‍കിയിരുന്നത്.

ആകെ തുക ഇങ്ങനെ

ആകെ തുക ഇങ്ങനെ

മാര്‍ച്ച് 7ന് പ്രതികരിച്ചവരില്‍ 51 ശതമാനം പേരും വളരെ സംതൃപ്തിയുണ്ട് എന്നാണ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിലെ റേറ്റിങ് 32 പോയന്റായിരുന്നു. ആ മാസം 30-40 തോതില്‍ നിന്നു. ഫെബ്രുവരിയില്‍ പാകിസ്താന്‍ വിഷയം വന്ന വേളയില്‍ കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് ആദ്യവാരം ഏറ്റവും ഉയര്‍ന്ന പോയന്റിലെത്തി. ഇപ്പോള്‍ തിരിച്ചിറങ്ങി 43ല്‍ നില്‍ക്കുന്നു.

 അനുകൂലമായ തരംഗമുണ്ടാകില്ല

അനുകൂലമായ തരംഗമുണ്ടാകില്ല

ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടാകില്ലെന്നാണ് അഭിപ്രായ സര്‍വ്വെകളെല്ലാം പ്രവചിക്കുന്നത്. എന്നാല്‍ ബിജെപി അധികാരം പിടിക്കുമെന്നും സര്‍വ്വെകള്‍ സൂചിപ്പിക്കുന്നു. 2014ലേത് പോലെ ശക്തമായ മുന്നേറ്റം നടത്തില്ലെന്ന് ചുരുക്കം.

 കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ

ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വ്വെ സിഎസ്ഡിഎസ്സിന്റേതാണ്. നോട്ട് നിരോധന ശേഷം മോദിക്കെതിരെയും ബിജെപിക്കെതിരെയുമുള്ള പൊതുവികാരം രാജ്യത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത് മാറ്റിയെടുക്കാന്‍ ബിജെപിക്ക് നേരിയ തോതില്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന് സീറ്റ് കൂടും

കോണ്‍ഗ്രസിന് സീറ്റ് കൂടും

ഈ സാഹചര്യത്തിലാണ് എന്‍ഡിഎക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ ബിജെപി തരംഗമുണ്ടാകില്ല. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനും വോട്ട് കൂടുമെന്നാണ് സിഎസ്ഡിഎസ് സര്‍വ്വെയില്‍ സൂചിപ്പിച്ചത്.

ബിജെപിക്ക് ലഭിക്കാന്‍ സാധ്യത

ബിജെപിക്ക് ലഭിക്കാന്‍ സാധ്യത

ബിജെപിക്ക് 232 സീറ്റ് വരെ ലഭിച്ചേക്കാം. സഖ്യകക്ഷികള്‍ക്ക് 51 സീറ്റ് വരെയും. 2014ല്‍ ബിജെപിക്ക് 283 സീറ്റും സഖ്യകക്ഷികള്‍ക്ക് 53 സീറ്റും ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 84 സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. സഖ്യകക്ഷികള്‍ക്ക് 51 സീറ്റ് വരെയും കിട്ടിയേക്കാമെന്നും സര്‍വ്വെ വ്യക്തമാക്കി.

 ചുരുക്കം ഇങ്ങനെ

ചുരുക്കം ഇങ്ങനെ

കോണ്‍ഗ്രസിന് 2014ല്‍ 44 സീറ്റാണ് ലഭിച്ചത്. സഖ്യകക്ഷികള്‍ക്ക് 15 സീറ്റും. ഇത്തവണ നേരിയ ഉണര്‍വ് യുപിഎക്കുണ്ടാകും. എന്നാല്‍ ഭരണം പിടിക്കാന്‍ സാധിക്കുക എന്നത് പ്രയാസമാണ്. ബിജെപിക്ക് സീറ്റ് കുറയും എങ്കിലും ചെറുകക്ഷികളുടെ സഹായത്തോടെ ഭരണം നിലനിര്‍ത്തുമെന്നാണ സൂചനകള്‍.

പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാന്‍ ക്ലക്ക് ചെയ്യൂ

English summary
BJP government's approval ratings drop by 12 points in a month: CVOTER-IANS tracker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X