• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുനഃസംഘടന പാളി; മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബിജെപി എംഎല്‍എമാരും, മണിപ്പൂരില്‍ പ്രതിസന്ധി

ഇംഫാല്‍: സര്‍ക്കാറിന്‍റെ സ്ഥിരത ഉറപ്പാക്കാന്‍ മന്ത്രിസഭയില്‍ അഴിച്ചു പമി നടത്തിയ മണിപ്പൂരിലെ ബിജെപി കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആറ് പേരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ മുഖ്യമന്ത്രി ബൈറണ്‍ സിങ് അഞ്ച് പേരെ പുതുതായി ഉള്‍പ്പെടുത്തുകയായിരുന്നു. ബിജെപിയുടെ മൂന്ന് പേര്‍, സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ രണ്ടു പേര്‍ ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) യുടെ ഒരംഗവുമായിരുന്നു പുറത്താക്കപ്പെട്ടത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം പുതുതായി അഞ്ചുപേരെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ നീക്കങ്ങള്‍ സഖ്യസര്‍ക്കാറിനെ കൂടുതല്‍ വെല്ലുവിളികളിലേക്ക് നയിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് വന്നവരും

കോണ്‍ഗ്രസില്‍ നിന്ന് വന്നവരും

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് രണ്ട് പേര്‍. ബിജെപിയില്‍ നിന്നും 3 പേര്‍ എന്നിങ്ങനെയാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചവര്‍. എന്നാല്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ ചിലര്‍ക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. പുതിയായി മന്ത്രി സ്ഥാനം മോഹിച്ചിട്ട് അത് ലഭിക്കാതെ പോയവരിലും നീരസം പ്രകടമാണ്. അടുത്തിടെ മാത്രം കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തിയവര്‍ക്ക് മന്ത്രിപദവി നല്‍കിയതാണ് പലരേയും ഞെട്ടിച്ചത്.

താല്‍പര്യമില്ല

താല്‍പര്യമില്ല

ബിജെപിയിലെ 12 എംഎല്‍എമാരും എന്‍പിപിയുടെ നാലു പേരും ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കങ്ങള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കറും ഇവര്‍ക്ക് അനുകൂലമായ നീങ്ങിയേക്കും. മന്ത്രിസഭയിലെ ഒഴിഞ്ഞ് കിടക്കുന്ന ഒരു ഒഴിവിലേക്ക് സ്പീക്കർ യുനം ഖേംചന്ദിനെ പരിഗണിക്കാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഇദ്ദേഹം ഈ വാഗ്ദാനം നിരസിച്ചു. തനിക്ക് സ്പീക്കറായി തുടരാനാണ് താല്‍പര്യമെന്ന് യുനം ഖേംചന്ദ് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ നീക്കണം

മുഖ്യമന്ത്രിയെ നീക്കണം

മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടേയും എന്‍പിപിയുടേയും എംഎല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് ദ ഹിന്ദു സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതെന്ന ആരോപണവും ഉണ്ട്.

പാര്‍ട്ടി അനുകൂലമല്ല

പാര്‍ട്ടി അനുകൂലമല്ല

ബൈറോണ്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തോട് അനുകൂലമായ നിലപാടല്ല പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ എംഎല്‍എമാര്‍ ഒറ്റക്കെട്ടായാണ് ഇത്തരമൊരു ആവശ്യം ഉയര്‍ത്തുന്നതെന്നാണ് ഒരു എംഎല്‍എ അവകാശപ്പെടുന്നത്. 18 അംഗങ്ങളുള്ള ബിജെപിയില്‍ മുഖ്യമന്ത്രിയും സ്പീക്കറും ഒഴിച്ചുള്ള 12 പേരുടേയും പിന്തുണ ഇവര്‍ അവകാശപ്പെടുന്നു.

നിയമസഭയില്‍

നിയമസഭയില്‍

നാല് പേര്‍ വീതമുള്ള എന്‍പിപിയും നാഗാ പീപ്പീള്‍സ് ഫ്രണ്ടും ഒരു എല്‍ജെപി അംഗവും രണ്ട് സ്വതന്ത്രരും സര്‍ക്കാറിന്‍റെ ഭാഗമാണ്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 17 ഉം തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു അംഗവുമാണ് ഉള്ളത്. രാജി, അയോഗ്യത എന്നീ കരണങ്ങളാല്‍ 60 അംഗ നിയമസഭയിലെ 13 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യത്തോട് ബൈറേണ്‍ സിങ് ഇതുവരെ പ്രതികരിച്ചില്ല.

പതിവ് നടപടി

പതിവ് നടപടി

എന്നാല്‍ , മന്ത്രി സഭാ പുനഃസംഘടന ഒരു പതിവ് നടപടി മാത്രമാണ്. ബിജെപിയുടെ ദേശീയ നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തതതെന്നുമാണ് അദ്ദേഹം പറയുന്നത്. രണ്ട് ദിവസം മുമ്പ്, നാല് എൻ‌പി‌പി മന്ത്രിമാർ അടിയന്തിര യോഗം ചേർന്നു തങ്ങളില്‍ നിന്ന് ആരെയെങ്കിലും പുറത്താക്കിയാല്‍ സഖ്യത്തില്‍ നിന്ന് വിട്ടുപോകുമെന്ന പ്രമേയം പാസാക്കിയിരുന്നു.

cmsvideo
  സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
  കോണ്‍ഗ്രസ് നിലപാട് എന്ത്

  കോണ്‍ഗ്രസ് നിലപാട് എന്ത്

  ബിജെപിയിലെ നിലവിലെ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് എന്ത് തീരുമാനം എടുക്കുമെന്നതും ശ്രദ്ധേയമാണ്. എന്‍പിപിയെ അടര്‍ത്തിയെടുത്ത് ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയ ശ്രമം പാളിപ്പോയ ഒരു അനുഭവം കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ വളരെ കരുതലോടെയുള്ള നീക്കങ്ങളായിരിക്കും അവര്‍ നടത്തുക.

  പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗും

  English summary
  BJP govt in manipur not secure; BJP MLAs also demands change of CM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X