കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി, ശിവസേന നേതാക്കളുടെ ഫോണ്‍ ബിജെപി ചോര്‍ത്തിയെന്ന് റാവത്ത്, മഹാരാഷ്ട്രയില്‍ പുതിയ വിവാദം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ശിവസേന. മുന്‍ ബിജെപി സര്‍ക്കാര്‍ എന്‍സിപി-ശിവസേന നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപി അല്ലാത്ത പാര്‍ട്ടികളിലെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയിരുന്നു. നിലവില്‍ മന്ത്രിയാണ് ഇയാള്‍. ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

1

ദേശ്മുഖ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് സഞ്ജയ് റാവത്തും പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. തന്നോട് നേരത്തെയുള്ള ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രി ഫോണ്‍ ചോര്‍ത്തുന്ന കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റാവത്ത് പറഞ്ഞു. അതേസമയം ഞാന്‍ എന്താണ് പറയുന്നത് അവര്‍ കേള്‍ക്കാം. അക്കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ല. ഞാന്‍ ബാല്‍ താക്കറെയുടെ ശിഷ്യനാണ്. ഒരു കാര്യവും രഹസ്യമായി ഞാന്‍ ചെയ്യില്ലെന്നും മറുപടി നല്‍കിയെന്ന് റാവത്ത് പറഞ്ഞു.

അതേസമയം ഉദ്ധവ് താക്കറെ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത് എന്നിവരുടെ ഫോണുകളാണ് ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും ഇവരുടെ ഫോണുകള്‍ ചോര്‍ത്തിയിരുന്നു. സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ വരെ ചോര്‍ന്നെന്ന് സംശയമുണ്ട്. സൈബര്‍ സെല്ലാണ് ഈ പരാതി അന്വേഷിക്കുന്നത്. നേരത്തെ കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരും ഇതേ ആരോപണം നേരിട്ടിരുന്നു.

ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ വന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് എന്‍സിപി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ പവാറിന്റെ വസതിയില്‍ നിന്ന് സുരക്ഷാ സൈന്യത്തെ പിന്‍വലിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടത്. ദില്ലിയിലെ പവാറിന്റെ വസതിയില്‍ വൈ കാറ്റഗറി സുരക്ഷയാണ് ഉള്ളത്. ഇവരെ കുറച്ച് ദിവസങ്ങളായി ഇവിടെ കാണാനില്ല. എന്നാല്‍ സുരക്ഷ പിന്‍വലിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. മോദി സര്‍ക്കാര്‍ പവാറിനോട് ദേഷ്യം കാണിക്കുകയാണ്. അവര്‍ക്ക് സുരക്ഷ പിന്‍വലിക്കാമെന്നും നവാബ് മാലിക്ക് പറഞ്ഞു.

ദില്ലിയില്‍ കളി മാറ്റി കോണ്‍ഗ്രസ്, പഞ്ചാബി വോട്ടര്‍മാരെ പിടിക്കാന്‍ സിദ്ദു, പ്രചാരണം ഇങ്ങനെദില്ലിയില്‍ കളി മാറ്റി കോണ്‍ഗ്രസ്, പഞ്ചാബി വോട്ടര്‍മാരെ പിടിക്കാന്‍ സിദ്ദു, പ്രചാരണം ഇങ്ങനെ

English summary
bjp govt tapped phones of ncp and shiv sena leaders says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X