കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡിഷ ലക്ഷ്യമിട്ട് ബിജെപി; ഭരണം വിദൂരമല്ലെന്ന് നദ്ദ; നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഒഡിഷയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വിദൂരമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഒഡിഷ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ ഊന്നിയായിരുന്നു നദ്ദ ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതിന് പുറമേ സംസ്ഥാനത്ത് പാര്‍ട്ടി കൈവരിച്ച തെരഞ്ഞെടുപ്പ് നേട്ടങ്ങളും ബിജെപിയുടെ പ്രവര്‍ത്തനങ്ങളും നദ്ദ പ്രത്യേകം പരാമര്‍ശിച്ചു.

'റബർ പോത്തിനെ അറുത്താണോ ഡിവെഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തിയത്; സജീഷിനും പശു ഗോമാതാവ്':റിജില്‍ മാക്കുറ്റി

ബിജെപി പ്രതീക്ഷിക്കുന്നത്

ബിജെപി പ്രതീക്ഷിക്കുന്നത്

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് 18 ശതമാനം വോട്ടാണ് നേടിയിരുന്നത്. എന്നാല്‍ 2019 ലേക്ക് എത്തുമ്പോഴേക്കും ഇത് 32 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ ഭൂരിപക്ഷമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തേയും നദ്ദ പ്രത്യേകം പരാമര്‍ശിച്ചു.' ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡിഷയില്‍ നിന്നും പാര്‍ട്ടി ഒരു കോടിക്കടുത്ത് വോട്ടുകള്‍ ലഭിച്ചു. അത് വളരെ ആഹ്ലാദമുള്ള കാര്യമാണ്. സമാനമായി പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലും പാര്‍ട്ടിയുടെ സ്വാധീനമേഖല വികസിച്ചു. ' നദ്ദ പറഞ്ഞു.

ബിജെപിയുടെ അവകാശവാദം

ബിജെപിയുടെ അവകാശവാദം

ഇതിന് പുറമേ സംസ്ഥാനത്ത് പാര്‍ട്ടി ഇതിനകം മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ബിജെപിയുടെ അവകാശവാദം. കഴിഞ്ഞ മാസങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് 7 ലക്ഷം റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 60000 സാനിറ്റൈസറുകള്‍, 55 ലക്ഷം മാസ്‌കുകള്‍, ഫുഡ് പാക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തുവെന്നും നദ്ദ അവകാശപ്പെട്ടു.

 ആയുഷ്മാന്‍ ഭാരത്

ആയുഷ്മാന്‍ ഭാരത്

സംസ്ഥാനത്ത് നവിന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാരിനേയും നദ്ദ കുറ്റപ്പെടുത്തി. ഒഡിഷയില്‍ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാന്‍ ബിജെപിയെ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും നദ്ദ പറഞ്ഞു. അഞ്ച് ലക്ഷം രൂപ മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നേടിയ 2.4 ജനങ്ങള്‍ ഉണ്ടെന്ന് നദ്ദ പ്രത്യേകം പറഞ്ഞു.

ക്രെഡിറ്റ്

ക്രെഡിറ്റ്

ഇതിനെ സാധൂകരിക്കാനായി നദ്ദയുടെ വാദം ഇപ്രകാരമായിരുന്നു. 'മുമ്പ് ഒഡിഷയില്‍ നിന്നും ആളുകള്‍ ദില്ലിയിലേക്കായിരുന്നു ചികിത്സക്കെത്തിയിരുന്നതെന്നാണ് സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സ തേടാം. അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വാജ്‌പേയിക്കുമാണ്.'

വിദ്യഭ്യാസ നയത്തെക്കുറിച്ച്

വിദ്യഭ്യാസ നയത്തെക്കുറിച്ച്


ഇതിന് പുറമേ കൊവിഡ് പ്രതിസന്ധിയില്‍ വലിയ നിലനില്‍പ്പ് ഭീഷണി നേരിട്ട തെരുവ് കച്ചവടക്കാര്‍ക്ക് ബിസിനസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 10000 രൂപ വായ്പ അനുവദിച്ചിട്ടുണ്ടെന്നും നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലസവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നദ്ദ വാദിച്ചു. ഇതിന് പുറമം സംസ്ഥാനത്ത് പരിഷ്‌കരിച്ച് വിദ്യഭ്യാസ നയത്തെക്കുറിച്ച് ആളുകളിലേക്ക് എത്തിക്കാനാണ് ബിജെപിയുടെ അടുത്ത ശ്രമം.

English summary
BJP Govt Will Come in Odisha Very Soon said BJP Chief nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X