കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രഭാവം മങ്ങുന്നു!! കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടമായത് 10 സീറ്റുകള്‍

  • By Desk
Google Oneindia Malayalam News

ബിജെപിയുടെ സ്വന്തം തട്ടകം എന്ന് അവകാശപ്പെട്ടിരുന്ന ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടി ചെറുതായൊന്നുമല്ല ബിജെപിയെ അസ്വസ്ഥരാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ ബിജെപി തൂത്ത് വാരിയത് 282 സീറ്റാണ്. എന്നാല്‍ യുപി ,ബിഹാര്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ കൈയ്യില്‍ അവശേഷിക്കുന്നതാകട്ടെ 274 സീറ്റും. വെറും മൂന്ന് പേരുടെ പിന്തുണമാത്രം ആണ് ആകെ അധികമായുള്ളത്.
543 അംഗങ്ങളുള്ള ലോക്സഭയില്‍ 272 പേരുടെ പിന്തുണ ഉണ്ടെങ്കില്‍ ഭൂരിപക്ഷം ലഭിക്കുമെന്നിരിക്കെ നിലവിലുള്ള 274 സീറ്റില്‍ ബിജെപിക്ക് ആശ്വസിക്കാം. എന്നാല്‍ നാല് വര്‍ഷം മുന്‍പ് കേവലഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് വിജയിച്ച് കയറിയ ബിജെപിക്ക് ലോക്സഭാ സീറ്റുകള്‍ നഷ്ടമാകുന്നത് വന്‍ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്.

മോദി മാജിക്

മോദി മാജിക്

മോദി പ്രഭാവത്തിന്‍റെ മറപിടിച്ച് 2014 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബിജെപി കൊയ്തത്. ഈ വിജയത്തിന് കരുത്ത് പകര്‍ന്നതാകട്ടെ ഉത്തര്‍പ്രദേശിലെ പ്രകടനവും. അതിന് പിന്നാലെ യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴും മോദി മാജിക് ആവര്‍ത്തിച്ചു. വിജയത്തില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തിയപ്പോള്‍ രാജസ്ഥാനില്‍ തോല്‍വി രുചിച്ചെങ്കിലും ത്രിപുരയിലെ വിജയം വീണ്ടും ആശ്വാസമായി. പക്ഷെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സ്വന്തം മണ്ഡലത്തില്‍ പോലും ഏറ്റ കനത്ത തിരിച്ചടിയില്‍ ബിജെപി കാമ്പ് തന്നെ ഞെട്ടിയിരിക്കുകയാണ്. എസ്പി -ബിഎസ്പി സഖ്യമാണ് തെരഞ്ഞെടുപ്പില്‍ കളിച്ചതെന്ന് ബിജെപിക്ക് വെറുതേ വാദിക്കാമെങ്കിലും ഭരണവിരുദ്ധ വികാരം തന്നെയാണ് ബിജെപിയെ താഴെയിറക്കിയതെന്നത് വ്യക്തമാണ്.

രാജസ്ഥാന് പിന്നാലെ യുപിയിലും

രാജസ്ഥാന് പിന്നാലെ യുപിയിലും

യുപിക്കും ബീഹാറിനും മുന്‍പ് ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും കനത്ത മാര്‍ജ്ജിനിലാണ് ബിജെപി തോല്‍വി രുചിച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന്റെ തകര്‍ച്ചയുടെ ആദ്യപടിയായി പോലും വിലയിരുത്തലുണ്ടായത് ബി.ജെ.പിയ്ക്ക് ചില്ലറ ക്ഷീണമല്ല ഉണ്ടാക്കിയത്. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരിടത്ത് പോലും മുന്നിലെത്താന്‍ കഴിഞ്ഞെല്ലെന്നതും ബി.ജെ.പി നേരിട്ട തിരിച്ചടിയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭ മണ്ഡലങ്ങളും ഒരു നിയമസഭ മണ്ഡലവും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. അജ്മീര്‍ , ആള്‍വാര്‍ മണ്ഡലങ്ങളില്‍ ബിജെപി പരാജയം രുചിച്ചപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്‍റെ സീറ്റുനില 2014 ല്‍ 48 ആയി വര്‍ദ്ദിക്കുകയും ചെയ്തു.

 ഒരിടത്ത് പോലും

ഒരിടത്ത് പോലും

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ ഒരിടത്തുപോലും വിജയം രുചിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. 2014 ന് ശേഷം 20 ലോക്സഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന അമൃത്സര്‍, ശ്രീനഗര്‍, മലപ്പുറം, ഗുര്‍ദാസ്പൂര്‍, അജ്മാര്‍, അല്‍വാര്‍, ഉലുബേരിയ, ഖൊരക്പൂര്‍, ഫുല്‍പൂര്‍, അരാരിയ എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് ബിജെപിക്ക് നഷ്ടമായത്. ഇതില്‍ മലപ്പുറം പോലുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് വ്യക്തമായ സ്വാധീനം ഇല്ലെന്ന് ആശ്വസിക്കാമെങ്കിലും വ്യക്തമായ ആധിപത്യമുള്ള ചിലയിടങ്ങളിലാവട്ടെ കനത്ത പരാജയമായിരുന്നു ബിജെപി ഏറ്റുവാങ്ങിയത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നുപോലും ഏറ്റ കനത്ത തിരിച്ചടികള്‍ ബിജെപി നേതൃത്വ തീര്‍ത്തും ഞെട്ടിച്ചിട്ടുണ്ട്. ഇത്തരം തിരിച്ചടികള്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ബിജെപി നേതൃത്വം.

English summary
BJP had lost 10 Lok Sabha by-elections in 2017 and 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X