Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പുവായി അഭിനയിച്ച് തമിഴ്‌നാടിനെ അപമാനിക്കരുതെന്ന് രജനികാന്തിനോട് ഹിന്ദുമുന്നണി

ചെന്നൈ: തമിഴ് മന്നന്‍ രജനികാന്തിനെതിരെ ഹിന്ദുത്വ സംഘനയും രംഗത്തെത്തി. ചരിത്രത്തിലെ വീര നായകനായ ടിപ്പു സുല്‍ത്താനായി അഭിനയിക്കരുതെന്ന ഭീഷണി സ്വരമാണ് ഹിന്ദുത്വ സംഘടനയുടേത്. ടിപ്പു സുല്‍ത്താന്റെ ജീവിത കഥ പശ്ചാത്തലമാക്കി അശോക് ഖേനി ഒരുക്കുന്ന ചിത്രത്തില്‍ രജനിയാണ് നായകന്‍. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.

ചിത്രത്തില്‍ ടിപ്പുവായി അഭിനയിക്കരുതെന്നാണ് ഹിന്ദു മുന്നണിയുടെ നിര്‍ദ്ദേശം. ടിപ്പു സുല്‍ത്താന്‍ തമിഴന്മാര്‍ക്ക് എതിരായിരുന്നുവെന്നും അത്തരം സിനിമകളില്‍ അഭിനയിച്ച് രജനികാന്തിനെ പോലുള്ള പ്രശസ്ത നടന്‍ തമിഴ്‌നാടിനെ അപമാനിക്കരുതെന്നാണ് ഹിന്ദുമുന്നണി നേതാവ് രാമഗോപാലന്‍ പറയുന്നത്.

ഒരു നടനും ടിപ്പുവായി അഭിനയിക്കരുത്

ഒരു നടനും ടിപ്പുവായി അഭിനയിക്കരുത്

രജനികാന്തല്ല, വേറെ ഒരു നടന്മാരെയും ഇതില്‍ അഭിനയിപ്പിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഹിന്ദുത്വ മുന്നണിയുടെ നിലപാട്.

രജനികാന്ത് ടിപ്പു ആകുമോ?

രജനികാന്ത് ടിപ്പു ആകുമോ?

എന്നാല്‍, താരം ടിപ്പുവായി അഭിനയിക്കുന്നുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രജനികാന്തിനെവെച്ച് ഇങ്ങനെയൊരു സിനിമ എടുക്കണമെന്ന ആഗ്രഹം മാത്രമേ നിര്‍മ്മാതാവായ അശോക് ഖേനി അറിയിച്ചിരുന്നുള്ളൂ. ഇതിനു തൊട്ടുപിന്നാലെ തന്നെ പ്രതിഷേധക്കാരും എത്തിയിരുന്നു.

തമിഴന്‍മാര്‍ക്ക് എതിരായിരുന്നോ ടിപ്പു

തമിഴന്‍മാര്‍ക്ക് എതിരായിരുന്നോ ടിപ്പു

ടിപ്പു സുല്‍ത്താന്‍ തമിഴന്മാര്‍ക്ക് എതിരായിരുന്നുവെന്നാണ് പറയുന്നത്. ചരിത്രത്തില്‍ അതു വ്യക്തമാക്കുന്നുണ്ടെന്നാണ് ഹിന്ദു മുന്നണി പറയുന്നത്. അത്തരം സിനിമകളില്‍ അഭിനയിച്ച് രജനികാന്തിനെ പോലുള്ള പ്രശസ്ത നടന്‍ തമിഴ്‌നാടിനെ അപമാനിക്കരുതെന്നാണ് പറയുന്നത്.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നായിരുന്നു ഹിന്ദു മുന്നണിയുടെ ആരോപണം.

ബിജെപിയും എതിര്‍ക്കുന്നു

ബിജെപിയും എതിര്‍ക്കുന്നു

ദേശസ്‌നേഹിയായ രജനികാന്ത് ഇത്തരം സിനിമയില്‍ അഭനയിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പറഞ്ഞ് ബിജെപിയും രംഗത്തെത്തി.

ഒരു നടന് ഏതു വേഷവും ചെയ്യാം

ഒരു നടന് ഏതു വേഷവും ചെയ്യാം

ഒരു സിനിമാ നടന്‍ എന്ന നിലയില്‍ ഏതു വേഷവും രജനികാന്തിന് അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ആക്ടര്‍ ആന്റ് സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ പറഞ്ഞത്. ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സാഹചര്യമുണ്ടെങ്കില്‍ അഭിനയിക്കണോ വേണ്ടയോ എന്നത് താരങ്ങള്‍ സ്വയം തീരുമാനിക്കണമെന്നും സംഘടന വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+