കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്ററില്‍ ബിജെപിക്ക് 11 മില്യണ്‍ ഫോളോവേഴ്‌സ്, നന്ദി പറഞ്ഞ് പാര്‍ട്ടി, ലോകനേതാക്കളില്‍ മോദിക്ക് മൂന്നാം സ്ഥാനം, കോണ്‍ഗ്രസ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വളരെ പിന്നിൽ!!

  • By Desk
Google Oneindia Malayalam News

ദില്ലി: ട്വിറ്ററില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഫോളോവേഴ്‌സ് 11 മില്യണ്‍. പാര്‍ട്ടിയുടെ ഐടി സെല്‍ ഹൈഡ് ആയ അമിത് മാളവ്യയാണ് ഫോളോവേഴ്‌സിന്റെ എണ്ണം സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തിയത്. പാര്‍ട്ടിക്ക് ട്വിറ്ററില്‍ ഫോളോ ചെയ്തവര്‍ക്ക് നന്ദി രേഖപ്പെടുത്തിയായിരുന്നു മാളവ്യയുടെ ട്വീറ്റ്. ബിജെപിയുടെ പരമ്പാരഗത ശത്രു കോണ്‍ഗ്രസ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. 5.14 മില്യണ്‍ ഫോളോവേഴ്‌സാണ് കോണ്‍ഗ്രസിനുള്ളത്.

കോഴിക്കോട് ജനറൽ ആശുപത്രി പരിസരത്ത് കഞ്ചാവ്, ലഹരിഗുളിക വിൽപ്പന; രണ്ട് യുവാക്കൾ പിടിയിൽ, ലക്ഷ്യമിട്ടിരുന്നത് ലഹരിമോചന ചികിത്സയ്‌ക്കെത്തുന്നവരെ

47.2 മില്യണ്‍ ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്. ലോകത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മൂനാം സ്ഥാനമാണ് മോദിക്ക്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ്. 106 മില്യണ്‍ ആണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. തൊട്ട് പിറകില്‍ 60.2 മില്യണ്‍ ഫോളോവേഴ്‌സുമായി ഡോണാള്‍ഡ് ട്രംപും ഉണ്ട്. ഇവര്‍ക്കു പിറകിലാണ് മോദി.

BJP

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 9.4 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ആകെ 110,912,648 പ്രേക്ഷകര്‍ വിവിധ സോഷ്യല്‍ മീഡിയകളിലായി ഉണ്ട് എന്നാണ് ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് ആന്റ് കണ്ടന്റ് മാര്‍ക്കറ്റിങ് സാസ് പറയുന്നത്. ഒബാമ മാത്രമാണ് മോദിക്ക് ഇക്കാര്യത്തില്‍ വെല്ലുവിളി.

English summary
BJP has 11 million followers on twitter,party express its gratitude and PM Modi is the top politician in India who have large number of followers in Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X