കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ശക്തമായ പ്രതിരോധം തീർത്ത് മമത; പണി പാളുമോയെന്ന് ആശങ്ക, ഒടുവില്‍ അഴിച്ചു പണി

Google Oneindia Malayalam News

ബംഗാള്‍: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. കേരളം, ബിഹാർ, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്ന വർഷം നടക്കാനിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. എന്നാല്‍ ബംഗാളില്‍ അങ്ങനെയല്ല കാര്യങ്ങള്‍. പാർട്ടിക്ക് വലിയ വിജയ പ്രതീക്ഷയാണ് ബംഗാളിലുള്ളത്. എന്നാല്‍ ബിജെപിയുടെ നീക്കങ്ങള്‍ക്ക് ശക്തമായ പ്രതിരോധം ഒരുക്കി മമതയും രംഗത്ത് ഇറങ്ങിയതോടെ ബംഗാളിലെ രാഷ്ട്രീയ പോര് മുറുകകയാണ്.

ബംഗാളില്‍ അധികാരം

ബംഗാളില്‍ അധികാരം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതോടെയാണ് ബംഗാളില്‍ അധികാരം പിടിക്കാന്‍ കഴിയുമെന്ന അവകാശവാദം ബിജെപി കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത്. 18 സീറ്റിലായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി വിജയിച്ചത്. 2014 ല്‍ കേവലം രണ്ട് സീറ്റില്‍ വിജയിച്ച ബിജെപി ഒറ്റയടിക്ക് 16 സീറ്റ് വർധിപ്പിക്കുകയായിരുന്നു.

നൂറിലേറെ സീറ്റുകളില്‍

നൂറിലേറെ സീറ്റുകളില്‍

മമത ബാനർജിയുടെ തൃണൂല്‍ കോണ്‍ഗ്രസിന് 22 സീറ്റുകളായിരുന്നു ലഭിച്ചത്. ലോക്സഭയിലെ വോട്ട് വിഹിതം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ബിജെപിക്ക് നൂറിലേറെ സീറ്റുകളില്‍ മുന്നേറാന്‍ കഴിഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ഒരു വർഷമായി ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യം മുന്‍നിർത്തി സംസ്ഥാനത്ത പ്രചാരണം ശക്തമാക്കുകയാണ് ബിജെപി.

ശക്തമായ പ്രതിരോധം

ശക്തമായ പ്രതിരോധം

എന്നാല്‍ ബിജെപിക്ക് ശക്തമായ മറുപടിയുമായി മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തിറങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചോർന്നുപോയ വോട്ടുകള്‍ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസുമായി കൈകോർത്ത് സിപിഎമ്മും സജീവമാണ്. ഇതോടെ ബംഗാളില്‍ അധികാരം പിടിക്കുകയെന്ന ലക്ഷ്യം ബിജെപിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്.

ശക്തമായ മുന്നേറ്റങ്ങള്‍

ശക്തമായ മുന്നേറ്റങ്ങള്‍


ഇതോടെ സംസ്ഥാനത്തിന്‍റെ ചുമതലകളിലേക്ക് കൂടുതല്‍ ദേശീയ നേതാക്കളെ രംഗത്ത് കൊണ്ടുവന്നിരിക്കുകയാണ് ബിജെപി. സംസ്ഥാനത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബി.ജെ.പി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്‍ മേധാവി അമിത് മാളവിയ ഇനി കൈലാഷ് വിജയവര്‍ഗിയയെ സഹായിക്കും. അമിത് മാളവിയ കൂടി എത്തുപ്പോള്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റങ്ങള്‍ തീർക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

രാഷ്ട്രപതി ഭരണം

രാഷ്ട്രപതി ഭരണം

അതിനിടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കൈലാഷ് വിജയവര്‍ഗിയ രംഗത്തെതി. മമത ബാനര്‍ജിയുടെ ഭരണത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. 'തിരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നീതീ പൂർവ്വമായി നടത്താന്‍ സംസ്ഥാനത്ത് രാഷ്ട്രപ്തി ഭരണം ഏർപ്പെടുത്തണം'- കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അക്രമത്തിന് ജനാധിപത്യത്തില്‍ ഇടമില്ല. അക്രമങ്ങളില്‍ ഏർപ്പെടുന്നവരെ പുറത്താക്കാനുള്ള മാർഗ്ഗമാണ് തിരഞ്ഞെടുപ്പ്. വരുന്ന തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനം അക്രമ രാഷ്ട്രീയത്തിനെതിരായി വോട്ട് ചെയ്യുമെന്നും കൈലാഷ് പറഞ്ഞു.

ബിജെപിയുടെ ആവശ്യം

ബിജെപിയുടെ ആവശ്യം

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തെ ബിജെപിയുടെ ആവശ്യം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ രാഷ്ട്രപതി ഭരണം വേണം. മമത അധികാരത്തിലിരിക്കെ സ്വതന്ത്രമായുള്ള തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അസമിന്റെ ചുമതല

അസമിന്റെ ചുമതല

അതേസമയം, അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിന്റെ ചുമതല ബൈജയന്ത് ജയ് പാണ്ഡയ്ക്കാണ് ബിജെപി ചുമതല നല്‍കിയത്. എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബീഹാറിന്റെ ചുമതല ഭൂപേന്ദ്ര യാദവിന് നല്‍കി. ഗുജറാത്തിലെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടവും ഇദ്ദേഹം വഹിക്കും. മുരളീധര്‍ റാവുവിനാണ് മധ്യപ്രദേശിന്റെ പുതിയ ചുമതല.

വി മുരളീധരനെ

വി മുരളീധരനെ

കേന്ദ്രമന്ത്രി വി മുരളീധരനെ ആന്ധ്രപ്രദേശിൻ്റെ ചുമതലയും ബിജെപി ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തിൻ്റെ ചുമതല തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവ് സിപി രാധാകൃഷ്ണനാണ്. സഹ ചുമതലയില്‍ കർണ്ണാടകയിലെ എം എൽ.എ സുനിൽകുമാർ എം നെയും നിയമിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപിൻ്റെ ചുമതലയാണ് നൽകിയത്.

English summary
BJP has also appointed IT cell chief Amit Malaviya to take charge of West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X