കുതിരക്കച്ചവടത്തിന്റെ പ്രതീകമായി ബിജെപി മാറി; ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്!
ദില്ലി: ഇന്ത്യയിൽ കുതിരക്കച്ചവടത്തിന്റെ പ്രതീകമായി ബിജെപി മാറിയെന്ന് കോൺഗ്രസ് വക്താവ് ആർ സുർജെവാല. അരുണാചൽ പ്രദേശ്, ത്രിപുര, മിസോറാം എന്നിവിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബിജെപി അട്ടിമറിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഒരു ശ്രമവും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ ചാക്കിട്ട് പിടിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി തുടരുകയാാണ്. 14 എം.എല്‍.എമാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെ.ഡി.എസ് വിമത നേതാവ് എച്ച് വിശ്വനാഥ് വ്യക്തമാക്കുന്നത്. എല്ലാവരിലും വിശ്വാസമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് സ്വമേധയാ രാജിവെക്കുകയായിരുന്നുവെന്നാണ് വിശ്വനാഥ് രാജി കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.

ഓപറേഷന്‍ കമലവുമായി എംഎല്‍എമാരുടെ രാജിക്ക് ബന്ധമില്ലെന്നും വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം എംഎല്‍എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയേയും കണ്ടതായും റിപ്പോര്‍ട്ടകളുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ തങ്ങളുടെ രാജി പിന്‍വലിക്കാമെന്നാണ് എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ സിദ്ധരാമയ്യയുമായി അടുത്ത് നില്‍ക്കുന്ന എംഎല്‍എമാര്‍ ഈ ആവശ്യം രഹസ്യമായി മുന്നോട്ട് വെച്ചിരുന്നു.
Randeep Surjewala, Congress: A new symbol of horse trading politics has emerged in the country, MODI - Mischievously Orchestrated Defections in India. pic.twitter.com/JqzLi9tFf6
— ANI (@ANI) July 6, 2019












Click it and Unblock the Notifications