ബിജെപി അംഗത്വം പുതിയ റെക്കോർഡിലേക്ക്; പുതുതായി വന്നത് 7 കോടി, കേരളത്തിൽ പാളിയോ?
ദില്ലി: കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് അഗത്വത്തിൽ റെക്കോർഡ് തിളക്കം. ബിജെപിിൽ ഇപ്പോൾ 18 കോടി അംഗങ്ങളുണ്ടെന്ന് പാർട്ടി വർക്കിങ് അധ്യകഷൻ ജെപി നദ്ദ പറഞ്ഞു. പിതുതായി ഏവ് കോടി അംഗങ്ങൾ ബിജെപിയിൽ അംഗത്വമെടുത്തെന്നാണ് നദ്ദ അവകശപ്പെട്ടുന്നത്. ദില്ലിയിലെ പാർട്ടി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിൽ പുതുതായി ഇരുപത് ശതമാനം ആളുകളെ ചേർക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ അത് അമ്പത് ശതമാനമായി ഉയർത്താൻ കഴിഞ്ഞെന്നും ജെപി നദ്ദ മാധ്യമങ്ങളോട് വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ 10 ലക്ഷ്യമാണ് ലക്ഷ്യം വെച്ചത്. എന്നാൽ അവിടെ മുപ്പത് ലക്ഷം പേർ ബിജെപിയിൽ ചേർന്നെന്നും ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു.

കേരളത്തിൽ പാളി?
അതേസമയം ബിജെപിയുടെ കേരളത്തിലെ അംഗത്വ ക്യാംപെയിൻ പാളിയെന്ന റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശം പാളുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കേരളത്തിൽ മുപ്പതുലക്ഷം പേരെ പാർട്ടി അംഗങ്ങളാക്കാനായിരുന്നു നിർദേശം. എന്നാൽ കഴിഞ്ഞ മാസം വരെ അത് നാല് ലക്ഷ് മാത്രമേ ആയിട്ടുള്ളൂവെന്നാണ് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ആഗസ്റ്റ് 11ന് അവസാനിച്ചു
കേരളകൗമുദിയായിരുന്നു കേരളത്തിൽ ബിജെപിയുടെ അംഗത്വ ക്യാംപെയിൻ പാളി എന്ന തരത്തിൽ റിപ്പോർട്ട് പുറത്ത് കൊണ്ടു വന്നത്. നിലവിൽ 21 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ ബിജെപിക്കുള്ളത്. ആഗസ്റ്റ് 11നാണ് അംഗത്വ ക്യാംപെയിൻ അവസാനിച്ചത്. ജൂൺ ഏഴിനായിരുന്നു കേരളത്തിൽ അംഗത്വ പ്രചാരണം തുടങ്ങിയത്. ദേശീയ തലത്തിലുള്ള ക്യാപെയിന്റെ ഭാഗമായി തന്നെയായിരുന്നു കേരളത്തിവും അംഗത്വ പ്രചാരണം തുടങ്ങിയത്.

നിലവിൽ 21 ലക്ഷം
നിലവിലുള്ള 21 ലക്ഷം അംഗങ്ങൾക്ക് 2021 വരെ അംഗത്വമുണ്ട് എന്നാൽ അവരോടും പുതുതായി അംഗത്വം എടുക്കാനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോഴുള്ള 21 ലക്ഷം പേരുടെ അംഗത്വം പോലും പുതുക്കാൻ കേരള ഘടനത്തിന് സാധിച്ചിട്ടില്ലെന്ന തരത്തിലായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.

പുതുക്കിയത് നാല് ലക്ഷം
പഴയതും പുതിയതുമായ നാല് ലക്ഷം അംഗത്വ മാത്രമാണ് കഴിഞ്ഞമാസം വരെ ചേർത്തത്. നിലവിലുള്ള അംഗത്വത്തിൽ 20 ശതമാനം വർദ്ധനവ് വരുത്തിയാൽ മാത്രമേ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. ആ നിലക്ക് 25 ലക്ഷം അംഗങ്ങളില്ലെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് പോലും കേരളത്തിൽ നടത്താനാകില്ലെന്ന് നേതാക്കൾ സൂചിപ്പിക്കുന്നതായി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നല്ല പ്രതികരണം... പക്ഷേ,
അതേസമയം മെമ്പർഷിപ്പ് പുതുക്കുന്നതിനായി ബിജെപി നേതാക്കൾ പ്രവർത്തകരുടെയും മറ്റും വീടുകളിൽ എത്തുമ്പോൾ നല്ല പ്രതികരണം തന്നെ ലഭിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലും ഇത് പ്രയോജനപ്പെടുത്താൻ നേതാക്കൾക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. നിലവിലുള്ള അംഗങ്ങൾ വീണ്ടും അംഗത്വം എടുക്കുന്നതിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

ആർഎസ്എസ് പ്രവർത്തകർ തിരക്കിൽ
ആർഎസ്എസ് പ്രവർത്തകരെല്ലാം തിരക്കിലായതും മെമ്പർഷിപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സൂചനകൾ വരുന്നുണ്ട്. എല്ലാവരും ഗുരുപൂജയുടെയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെയും തിരക്കിലായിരിന്നു. നേരത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും അംഗത്വ ക്യാംപെയിനുകളിലും സജീമായിരുന്നത് ആർഎസ്എസ് പ്രവർത്തകരായിരുന്നു. ആർഎസ്എസ് പ്രവർത്തകരുടെ തിരക്ക് മെമ്പർഷിപ്പ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
-
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications