കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അംഗത്വം പുതിയ റെക്കോർ‌ഡിലേക്ക്; പുതുതായി വന്നത് 7 കോടി, കേരളത്തിൽ പാളിയോ?

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് അഗത്വത്തിൽ റെക്കോർഡ് തിളക്കം. ബിജെപിിൽ ഇപ്പോൾ 18 കോടി അംഗങ്ങളുണ്ടെന്ന് പാർട്ടി വർക്കിങ് അധ്യകഷൻ ജെപി നദ്ദ പറഞ്ഞു. പിതുതായി ഏവ് കോടി അംഗങ്ങൾ‌ ബിജെപിയിൽ അംഗത്വമെടുത്തെന്നാണ് നദ്ദ അവകശപ്പെട്ടുന്നത്. ദില്ലിയിലെ പാർട്ടി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർദ്ധന; റിപ്പോർട്ട്</strong>രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർദ്ധന; റിപ്പോർട്ട്

ബിജെപിയിൽ പുതുതായി ഇരുപത് ശതമാനം ആളുകളെ ചേർക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ അത് അമ്പത് ശതമാനമായി ഉയർത്താൻ കഴിഞ്ഞെന്നും ജെപി നദ്ദ മാധ്യമങ്ങളോട് വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ 10 ലക്ഷ്യമാണ് ലക്ഷ്യം വെച്ചത്. എന്നാൽ അവിടെ മുപ്പത് ലക്ഷം പേർ ബിജെപിയിൽ ചേർന്നെന്നും ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു.

കേരളത്തിൽ പാളി?

കേരളത്തിൽ പാളി?

അതേസമയം ബിജെപിയുടെ കേരളത്തിലെ അംഗത്വ ക്യാംപെയിൻ പാളിയെന്ന റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശം പാളുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കേരളത്തിൽ മുപ്പതുലക്ഷം പേരെ പാർട്ടി അംഗങ്ങളാക്കാനായിരുന്നു നിർദേശം. എന്നാൽ കഴിഞ്ഞ മാസം വരെ അത് നാല് ലക്ഷ് മാത്രമേ ആയിട്ടുള്ളൂവെന്നാണ് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ആഗസ്റ്റ് 11ന് അവസാനിച്ചു

ആഗസ്റ്റ് 11ന് അവസാനിച്ചു

കേരളകൗമുദിയായിരുന്നു കേരളത്തിൽ ബിജെപിയുടെ അംഗത്വ ക്യാംപെയിൻ പാളി എന്ന തരത്തിൽ റിപ്പോർട്ട് പുറത്ത് കൊണ്ടു വന്നത്. നിലവിൽ 21 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ ബിജെപിക്കുള്ളത്. ആഗസ്റ്റ് 11നാണ് അംഗത്വ ക്യാംപെയിൻ അവസാനിച്ചത്. ജൂൺ ഏഴിനായിരുന്നു കേരളത്തിൽ അംഗത്വ പ്രചാരണം തുടങ്ങിയത്. ദേശീയ തലത്തിലുള്ള ക്യാപെയിന്റെ ഭാഗമായി തന്നെയായിരുന്നു കേരളത്തിവും അംഗത്വ പ്രചാരണം തുടങ്ങിയത്.

നിലവിൽ 21 ലക്ഷം

നിലവിൽ 21 ലക്ഷം

നിലവിലുള്ള 21 ലക്ഷം അംഗങ്ങൾക്ക് 2021 വരെ അംഗത്വമുണ്ട് എന്നാൽ അവരോടും പുതുതായി അംഗത്വം എടുക്കാനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോഴുള്ള 21 ലക്ഷം പേരുടെ അംഗത്വം പോലും പുതുക്കാൻ കേരള ഘടനത്തിന് സാധിച്ചിട്ടില്ലെന്ന തരത്തിലായിരുന്നു നേരത്തെ വന്ന റിപ്പോർ‌ട്ടുകൾ.

പുതുക്കിയത് നാല് ലക്ഷം

പുതുക്കിയത് നാല് ലക്ഷം

പഴയതും പുതിയതുമായ നാല് ലക്ഷം അംഗത്വ മാത്രമാണ് കഴിഞ്ഞമാസം വരെ ചേർത്തത്. നിലവിലുള്ള അംഗത്വത്തിൽ 20 ശതമാനം വർദ്ധനവ് വരുത്തിയാൽ മാത്രമേ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. ആ നിലക്ക് 25 ലക്ഷം അംഗങ്ങളില്ലെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് പോലും കേരളത്തിൽ നടത്താനാകില്ലെന്ന് നേതാക്കൾ സൂചിപ്പിക്കുന്നതായി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നല്ല പ്രതികരണം... പക്ഷേ,

നല്ല പ്രതികരണം... പക്ഷേ,


അതേസമയം മെമ്പർഷിപ്പ് പുതുക്കുന്നതിനായി ബിജെപി നേതാക്കൾ പ്രവർത്തകരുടെയും മറ്റും വീടുകളിൽ എത്തുമ്പോൾ നല്ല പ്രതികരണം തന്നെ ലഭിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലും ഇത് പ്രയോജനപ്പെടുത്താൻ നേതാക്കൾക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. നിലവിലുള്ള അംഗങ്ങൾ വീണ്ടും അംഗത്വം എടുക്കുന്നതിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

ആർഎസ്എസ് പ്രവർത്തകർ തിരക്കിൽ

ആർഎസ്എസ് പ്രവർത്തകർ തിരക്കിൽ

ആർഎസ്എസ് പ്രവർത്തകരെല്ലാം തിരക്കിലായതും മെമ്പർ‌ഷിപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സൂചനകൾ വരുന്നുണ്ട്. എല്ലാവരും ഗുരുപൂജയുടെയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെയും തിരക്കിലായിരിന്നു. നേരത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും അംഗത്വ ക്യാംപെയിനുകളിലും സജീമായിരുന്നത് ആർഎസ്എസ് പ്രവർത്തകരായിരുന്നു. ആർഎസ്എസ് പ്രവർത്തകരുടെ തിരക്ക് മെമ്പർഷിപ്പ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

English summary
BJP has created a new record by adding new seven crore members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X