ബലാല്‍സംഗവും തട്ടിക്കൊണ്ടുപോകലും; ബിജെപി മുന്നില്‍!! ശിവസേനയും മോശമല്ല, കണക്കുകള്‍ പുറത്ത്
പാര്‍ട്ടി തിരിച്ച് ഈ കണക്ക് നോക്കുമ്പോഴാണ് രസം. ബിജെപിയാണ് മുന്നില്‍. 14 പേരും ബിജെപി നേതാക്കളാണ്. ശിവസേന തൊട്ടുപിന്നിലുണ്ട്.
Recommended Video

ദില്ലി: സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ലോകത്തിന് മുമ്പില്‍ ഇന്ത്യ പല ഘട്ടത്തിലും തലകുനിക്കേണ്ടി വന്നത് സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തിലാണ്. ദില്ലിയിലെ നിര്‍ഭയ കേസ് ആരും മറന്നിട്ടില്ല. ഈ സംഭവം പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചെങ്കിലും സ്ത്രീ സുരക്ഷ ഇപ്പോഴും വെല്ലുവിളിയായി തന്നെ തുടരുന്നു.
സ്ത്രീകളെ ആക്രമിക്കുന്നതിലും അപമാനിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടിക്കാരും മോശക്കാരല്ല. ഇതുസംബന്ധിച്ച പുതിയ കണക്കു പുറത്തുവിട്ടരിക്കുകയാണ് സര്‍ക്കാരിതര സംഘടനയായ അസോസിയേഷന്‍ ഫോണ്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല.

നിയമ സാമാജികര്‍
സ്ത്രീകളെ ആക്രമിച്ചതില്‍ പാര്‍ലമെന്റംഗങ്ങളും നിയമസഭാ അംഗങ്ങളുമുണ്ട്. നിയമസഭാ അംഗങ്ങളാണ് കൂടുതല്‍. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്.

51 പേര്‍ പ്രതികള്‍
മൊത്തം 51 നിയമസാമാജികരാണ് സ്ത്രീകളെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 48 പേരും എംഎല്‍എമാരാണ്. മൂന്ന് പേര്‍ പാര്‍ലമെന്റംഗങ്ങളും.

ബിജെപി ഏറ്റവും മുന്നില്‍
പാര്‍ട്ടി തിരിച്ച് ഈ കണക്ക് നോക്കുമ്പോഴാണ് രസം. ബിജെപിയാണ് മുന്നില്‍. 14 പേരും ബിജെപി നേതാക്കളാണ്. ശിവസേന തൊട്ടുപിന്നിലുണ്ട്. ഏഴ് നേതാക്കള്‍ ശിവസേനയുടേതും ആറ് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേതുമാണ്.

ചില്ലക്കരാല്ല ഇവര്‍
ബലാല്‍സംഗം ചെയ്യുക, തട്ടിക്കൊണ്ടുപോകുക, നിര്‍ബന്ധിച്ച് വിവാഹം ചെയ്യുക, ഭര്‍ത്താവിനോടുള്ള പക തീര്‍ക്കാന്‍ ഭാര്യയേയോ ബന്ധുക്കളായ സ്ത്രീകളേയോ അപമാനിക്കുക, വേശ്യാവൃത്തിക്ക് വേണ്ടി പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ വിലക്ക് വാങ്ങുക തുടങ്ങിയ കേസുകളിലാണ് ഇത്രയും നിയമസാമാജികര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

സത്യവാങ്മൂലം പരിശോധിച്ചു
തിരഞ്ഞെടുപ്പ് വേളയില്‍ മല്‍സരാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആര്‍ ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 774 എംപിമാരുടെയും 4078 എംഎല്‍എമാരുടെയും സത്യസാങ്മൂലം പരിശോധിച്ചു.

ക്രിമിനല്‍ കേസ് പ്രതികള്‍
രാജ്യത്തെ മൊത്തം എംഎല്‍എമാരെയും എംപിമാരെയും കണക്കെടുത്താല്‍ 33 ശതമാനം പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. ഇതില്‍ 51 പേരാണ് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

മല്‍സരിച്ചത് അതിനേക്കാള്‍
സ്ത്രീ പീഡനക്കേസില്‍ പ്രതികളായ 40 പേര്‍ക്ക് പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ടിക്കറ്റ് കൊടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 294 പേരും പീഡന കേസില്‍ പ്രതികളായിരുന്നു.

ബിഎസ്പിയും കോണ്‍ഗ്രസും മോശമല്ല
സ്ത്രീ പീഡനക്കേസില്‍ പ്രതികളായ 48 പേര്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിജെപി മല്‍സരിക്കാന്‍ അനുവാദം നല്‍കിയെന്ന വിവരവും പുറത്തുവിട്ട കണക്കിലുണ്ട്. തൊട്ടുപിന്നില്‍ ബിഎസ്പിയും കോണ്‍ഗ്രസുമാണ്.












Click it and Unblock the Notifications