കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ബിജെപിയുടെ 'ഓക്‌സിജന്‍' ... അത് തീരുമെന്ന് ശിവസേന!

Google Oneindia Malayalam News

മുംബൈ: ബിജെപിയും ശിവസേനയും തമ്മിലുള്ള പോര് മുറുകുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറഞ്ഞാണ് വിവാദം.

അധികാരത്തിന്റെ രൂപത്തില്‍ ബിജെപിയ്ക്ക് ഇപ്പോള്‍ 'മോദി ഓക്‌സിജന്‍' ലഭിച്ചിരിയ്ക്കുകയാണ്. ജനപ്രീതി അവസാനിയ്ക്കുന്നതോടെ അത് തീരുമെന്നാണ് ശിവസേന പറയുന്നത്. മുഖപത്രമായ സാമനയിലൂടെയാണ് ശിവസേനയുടെ മുന്നറിയിപ്പ്.

Shiv Sena

തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കും എന്നും ശിവസേന പറയുന്നു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിയ്ക്കാതെ പാകിസ്താനുമായി ഒരു തരത്തിലും ഉള്ള ബന്ധങ്ങള്‍ അവനുവദിയ്ക്കില്ലെന്ന ശിവസേന നിലപാടാണ് ബിജെപിയെ ചൊടിപ്പിച്ചത്.

മുംബൈയില്‍ പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി തടഞ്ഞതും പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തക പ്രകാശനത്തിനെതിരെ രംഗത്തെത്തിയതും ശിവസേനയായിരുന്നു. മുംബൈയില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടത്താന്‍ അനുവദിയ്ക്കില്ലെന്നും സേന വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു.

ദേശീയതയുടെ കാര്യത്തിലും ഹൈന്ദവയുടെ കാര്യത്തിലും മണ്ണിന്റെ മക്കള്‍ വാദത്തിലും തങ്ങള്‍ ഒരിയ്ക്കലും പിറകോട്ട് പോകില്ലെന്ന് ശിവസേന വ്യക്തമാക്കുന്നു. ഏത് സഹാചര്യത്തിലും വിശ്വാസങ്ങളും നിലപാടുകളും മാറ്റില്ല. ലക്ഷ്യം നേടാന്‍ ആരുമായും കൈകോര്‍ക്കും. ആരും കൂടെയില്ലെങ്കില്‍ ഒറ്റയ്ക്ക് പൊരുതുമെന്നും ലേഖനത്തില്‍ പറയുന്നു.

വരാനിരിയ്ക്കുന്ന നാളുകള്‍ ശിവസേനയുടേതാണെന്നാണ് ലേഖനത്തില്‍ അവകാശപ്പെടുന്നത്. മുംബൈയില്‍ നടത്തിയ ദസ്സറ റാലി അതിന്റെ തെളിവാണെന്നും സേന അവകാശപ്പെടുന്നു.

English summary
Taking a jibe at its ruling ally BJP, the Shiv Sena today said the saffron party has received "Modi oxygen" in the form of power, which will last as long as Prime Minister Narendra Modi's popularity among the masses remains intact.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X