കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി, 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാട്ടീല്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തോടൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വമ്പന്‍ ട്വിസ്റ്റ്. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നിട്ടിറങ്ങിയെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാന സമിതി ചേര്‍ന്ന് വമ്പന്‍ തന്ത്രങ്ങളാണ് പാര്‍ട്ടി തയ്യാറാക്കുന്നത്. ശിവസേന സഖ്യത്തിനൊപ്പം നില്‍ക്കുന്ന സ്വതന്ത്രരെയാണ് ആദ്യം ലക്ഷ്യമിടുന്നത്. അതേസമയം ശിവസേനയില്‍ നിന്നുള്ള നേതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട്.

പ്രതിപക്ഷ നേതാക്കളെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫോണ്‍ വഴിയാണ് ബന്ധപ്പെടുന്നതെന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ ശിവസേനയിലെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. ഇതേ തുടര്‍ന്നാണ് ഇവര്‍ മറുകണ്ടം ചാടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപി ഇവരെ സ്വീകരിക്കുമോ എന്നതില്‍ ഉറപ്പ് വന്നിട്ടില്ല. പക്ഷേ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ശിവസേന അടക്കമുള്ള വീണെന്നാണ് സൂചന.

119 എംഎല്‍എമാരുടെ പിന്തുണ

119 എംഎല്‍എമാരുടെ പിന്തുണ

ബിജെപിക്ക് 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ തന്നെ രൂപീകരിക്കുമെന്നും പാട്ടീല്‍ വ്യക്തമാക്കി. അതേസമയം അമിത് ഷായില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് പാട്ടീലിന് നിര്‍ദേശം ലഭിച്ചെന്നാണ് സൂചന. നിരവധി പേര്‍ ശിവസേനയില്‍ അസംതൃപ്തിയിലാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നു. 26 എംഎല്‍എമാര്‍ കൂടിയുണ്ടെങ്കില്‍ ബിജെപിക്ക് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും.

പവാറുമായി പിന്‍വാതില്‍ ചര്‍ച്ച

പവാറുമായി പിന്‍വാതില്‍ ചര്‍ച്ച

എന്‍സിപിയുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് ബിജെപി. എന്നാല്‍ ശിവസേന നല്‍കിയതിനേക്കാള്‍ വലിയ ഓഫര്‍ ബിജെപിക്ക് നല്‍കാനായിട്ടില്ല. ഇതിനിടെ ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി. ബൂത്ത് നേതാക്കള്‍ മുതല്‍ എംപിമാരും എംഎല്‍എമാരും വരെ യോഗത്തിനെത്തിയിരുന്നു. അതേസമയം ഇത് വലിയ പടയൊരുക്കത്തിനുള്ള സൂചനയായിട്ടാണ് വിലയിരുത്തല്‍. ഇനി ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചാലും അധിക കാലം നിലനില്‍ക്കില്ലെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബൂത്ത് തല പ്രവര്‍ത്തനം സജ്ജമാക്കാനും ഫട്‌നാവിസ് നിര്‍ദേശിച്ചു.

ഗഡ്കരി പറയുന്നത്

ഗഡ്കരി പറയുന്നത്

മഹാരാഷ്ട്രയില്‍ എന്തുവേണമെങ്കില്‍ സംഭവിക്കാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇപ്പോള്‍ തോറ്റ് കൊണ്ടിരിക്കുന്നവര്‍ ചിലപ്പോള്‍ വിജയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശിവസേനയ്ക്കുള്ള മുന്നറിയിപ്പാണ്. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്ത് വേണമെങ്കിലും സംഭവിക്കാം. നിങ്ങള്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫലം തീര്‍ത്തും വിപരീതമായിരിക്കുമെന്നും ഗഡ്കരി പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയില്‍ അനുനയ ശ്രമത്തിന് ഗഡ്കരി ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

കളത്തിലിറങ്ങാതെ അമിത് ഷാ

കളത്തിലിറങ്ങാതെ അമിത് ഷാ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ശിവസേന മുന്നോട്ട് വെച്ച കാര്യങ്ങള്‍ അമിത് ഷായെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തവണ നേരിട്ട് വരാന്‍ അദ്ദേഹം തയ്യാറാവാതിരുന്നത്. ഇതോടെ ഉദ്ധവിനെ പ്രതിപക്ഷത്തെ സമീപിക്കുകയല്ലാതെ മറ്റ് വഴിയില്ലാതായി. സഖ്യം പിരിയുന്നതോടെ ശിവസേനയുടെ വോട്ടുബാങ്ക് പൂര്‍ണമായി ബിജെപിയിലേക്ക് വരുമെന്നാണ് അമിത് ഷായുടെ പ്രതീക്ഷ. ഇത് ശരിയാവാനാണ് സാധ്യത.

വോട്ട് ഭിന്നിക്കും

വോട്ട് ഭിന്നിക്കും

ശിവസേനയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കലാണ്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് എന്‍സിപി നേതൃത്വം തയ്യാറല്ല. ഇത് ശിവസേന പിന്‍വലിച്ചാല്‍ നല്ലൊരു വിഭാഗം മറാത്ത വോട്ടുകള്‍ അവര്‍ക്ക് നഷ്ടമാകും. ഈ ഒരു കാരണം കൊണ്ട് സര്‍ക്കാര്‍ വീഴാനുള്ള എല്ലാ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് നടന്നാല്‍ അത് ശിവസേനയെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് തള്ളിയിടും. ഫട്‌നാവിസും അമിത് ഷായും ലക്ഷ്യമിടുന്നത് അത് തന്നെയാണ്.

മഹാരാഷ്ട്ര സഖ്യം ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!മഹാരാഷ്ട്ര സഖ്യം ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!

English summary
bjp has support of 119 mlas says chandrakanth patil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X