കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം പിടിക്കാന്‍ അമിത് ഷായുടെ അറ്റകൈ തന്ത്രം; 11 ലക്ഷം പേർക്ക് പ്രത്യേക പരിശീലനം

Google Oneindia Malayalam News

Recommended Video

cmsvideo
ഭരണം പിടിക്കാന്‍ അമിത് ഷായുടെ ചാണക്യ തന്ത്രം

ദില്ലി: നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്വത്തിന് കീഴിൽ അധികാരം തിരിച്ച് പിടിക്കാമെന്ന് കോൺഗ്രസും പ്രതീക്ഷയർപ്പിക്കുന്നു. സർക്കാരിനെതിരെ ബിജെപി വിരുദ്ധ ചേരികൾ ഒന്നിച്ചിരിക്കുകയാണ്.

നിർണായക പോരാട്ടം മുന്നിൽ കണ്ട് വലിയ മുന്നൊരുക്കങ്ങളോടെയാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ദേശീയ-സംസ്ഥാന നേതാക്കൾ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിന് പകരം സാധാരണക്കാരിലൂടെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപി ശ്രമിച്ചത്.

വാരണാസിയില്‍ മോദി തന്നെ വിജയിക്കും!! 2 ലക്ഷം ഭൂരിപക്ഷത്തില്‍!! കണക്കുകള്‍ ഇങ്ങനെവാരണാസിയില്‍ മോദി തന്നെ വിജയിക്കും!! 2 ലക്ഷം ഭൂരിപക്ഷത്തില്‍!! കണക്കുകള്‍ ഇങ്ങനെ

 11 ലക്ഷം യുവാക്കൾ

11 ലക്ഷം യുവാക്കൾ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി 11 ലക്ഷം പ്രവർത്തകർക്കാണ് ബിജെപി പരിശീലനം നൽകിയത്. ബിജെപിക്ക് വോണ്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ജനങ്ങളിൽ സ്വാധീനം ചെലുത്തുകയായിരുന്നു ഇവരുടെ ദൗത്യം.

 ഭരണ നേട്ടങ്ങൾ

ഭരണ നേട്ടങ്ങൾ

മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളും സർക്കാരിന്റെ നയങ്ങളുമെല്ലാം സാധാരണക്കാരിലേക്ക് എത്തിക്കുകയും അത് വഴി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയുമായിരുന്നു ലക്ഷ്യം. പ്രത്യേക പരിശീലനം ലഭിച്ച പ്രവർത്തകരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബിജെപി ജനറൽ സെക്രട്ടറി പി മുരളീധരർ റാവുവാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടിയുടെ ശക്തി

പാർട്ടിയുടെ ശക്തി

പ്രവർത്തകരാണ് തങ്ങളുടെ ശക്തി. പാർട്ടിക്ക് വേണ്ടി ഇങ്ങനെ പ്രവർത്തിക്കുന്ന അണികളാണ് ബിജെപിയുടെ കരുത്ത്. മറ്റൊരു പാർട്ടിക്കും ഇത് അവകാശപ്പെടാനാകില്ലെന്നും മുരളീധർ റാവു പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് മുരളീധർ റാവുവിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം നൽകിയത്.

പരിശീലനം ഇങ്ങനെ

പരിശീലനം ഇങ്ങനെ

സാധാരണക്കാരായ ജനങ്ങളിലേക്ക് ഭരണ നേട്ടങ്ങളും നരേന്ദ്ര മോദിയുടെ ആശയങ്ങളും എങ്ങനെയെത്തിക്കാം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കാം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ മേഖലകളിലാണ് പ്രവർത്തകർക്ക് പരിശീലനം നൽകിയതെന്ന് മുരളീധർ റാവു വ്യക്തമാക്കി.

5 മടങ്ങ് വർധന

5 മടങ്ങ് വർധന

പ്രവർത്തകരുടെ എണ്ണത്തിൽ 5 മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മുരളീധർ റാവു വ്യക്തമാക്കി. ബിജെപിയിൽ അംഗത്വമെടുത്തവരുടെ എണ്ണം 110 മില്യൺ കടന്നെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

രാജ്യ സുരക്ഷ

രാജ്യ സുരക്ഷ

തൊഴിലില്ലായ്മയും കർഷക പ്രതിഷേധങ്ങളുമാണ് നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. എന്നാൽ രാജ്യസുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളും, എല്ലാ വീട്ടിലും പാചക വാതക കണക്ഷൻ, ശൗചാലയം, വൈദ്യുതി തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ബിജെപി നേതാക്കൾ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ബിജെപി നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ പ്രധാനമായും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരാമർശിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP has trained 11 lakh workers to campaign for Modi’s re-election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X