ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ധമി തന്നെയെന്ന് സീനിയര്‍ നേതാവ്,തിരുത്തി കേന്ദ്രം, മത്സരം ഇവര്‍ തമ്മില്‍
ദില്ലി: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ സസ്‌പെന്‍സ്. ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതോടെ പുതിയൊരു നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്തേണ്ടത് പാര്‍ട്ടിക്ക് അനിവാര്യമായിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ 47 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിനും മുകളിലാണിത്. ഇനി ആരാകും പുതിയ മുഖ്യമന്ത്രിയെന്ന ചോദ്യം ബിജെപിയുടെ നേതൃനിരയില്‍ നിന്ന് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പദത്തില്‍ നിന്ന് പുഷ്‌കര്‍ സിംഗ് ധമി രാജിവെച്ചിരുന്നു. പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നത് വരെ തുടരാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധമി വ്യക്തമാക്കി.

സംസ്ഥാനത്ത് സീനിയര്‍ നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും പ്രഹ്ലാദ് ജോഷിയുടെ ക്യാമ്പ് ചെയ്യുന്നുണ്ട്. പുതിയ എംഎല്‍എമാരുമായിട്ടാണ് ഡെറാഡൂണില്‍ വെച്ച് തിരക്കിട്ട ചര്‍ച്ചയാണ് കേന്ദ്ര നേതാക്കള്‍ നടത്തുന്നത്. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലിനും ധര്‍മേന്ദ്ര പ്രധാനുമാണ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തെ വിവരങ്ങള്‍ അറിയിക്കുന്നതും ഇവരാണ്. വൈകാതെ ഇവര്‍ ഡെറാഡൂണിലെത്തും. എന്നാല്‍ ആകെ കണ്‍ഫ്യൂഷനാണ് ഇപ്പോള്‍ നേതൃത്വത്തിനുള്ളത്. ചില നേതാക്കള്‍ക്ക് ഇപ്പോഴും പുഷ്‌കര്‍ സിംഗ് ധമി തന്നെ മുഖ്യമന്ത്രിയായി വരണമെന്നാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം അതിന് തയ്യാറല്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ധമിയ. െപരിഗണിക്കുന്നില്ലെന്ന് വിജയ് വര്‍ഗീയ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം. എന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ആരും പരസ്യമായി പ്രതികരിക്കേണ്ട. ധമി ഇപ്പോള്‍ ദേശീയ നേതാവാണെന്നും വിജയ് വര്‍ഗീയ പറഞ്ഞു. അതേസമയം സീനിയര്‍ നേതാവ് തേജീന്ദര്‍ ബഗ്ഗ ഒരിക്കല്‍ കൂടി ധമി വേണമെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ബിജെപി അദ്ദേഹത്തെ വീണ്ടും പരിഗണിക്കുമോ എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. നിലവില്‍ രണ്ട് പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിനുള്ളത്. സത്പാല്‍ മഹാരാജ്, ധന്‍ സിംഗ് റാവത്ത് എന്നിവരാണ് മുന്‍നിരയില്‍.
ഇവര്‍ രണ്ട് പേരെയും കൂടെ വേറെ ആരെയും തല്‍ക്കാലം കേന്ദ്ര നേതൃത്വം പരിഗണിക്കുന്നില്ല. ധമിക്ക് പരിചയക്കുറവുണ്ടെന്ന് നേരത്തെ പല നേതാക്കള്‍ക്കും മനസ്സിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ധമി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ വിശ്വസ്തനാണ് അദ്ദേഹം. കുമയൂണ്‍ മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയാണ് ബിജെപി ധമി മുഖ്യമന്ത്രിയാക്കിയതെന്നാണ് സൂചന. തീരെ പരിചയസമ്പത്തില്ലാത്ത നേതാവാണ് അദ്ദേഹം. കുമയൂണ്‍ മേഖല കോണ്‍ഗ്രസ് ആധിപത്യ മേഖലയാണ്. 2017ല്‍ ഗാര്‍വാലില്‍ നിന്ന് 34 സീറ്റ് ബിജെപി നേടിയിരുന്നു. ഇതെല്ലാം ധമിയെ പരിഗണിക്കാന്‍ കാരണമായിരുന്നു.












Click it and Unblock the Notifications