India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യ പിടിക്കണം; പണി തുടങ്ങി ബിജെപി, തെലങ്കാനയില്‍ അനുകൂല സാഹചര്യം

Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യ പിടിക്കാന്‍ പ്ലാന്‍ തയ്യാറാക്കി ബിജെപി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുതിയ പ്ലാന്‍ തയ്യാറാക്കുന്നത്. ദക്ഷിണേന്ത്യ മാത്രമാണ് ബിജെപിയുടെ തേരോട്ടത്തിലും വീഴാതെ നിന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. നിലവില്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ മാത്രമാണ് അധികാരമുള്ളത്.

'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍

ഇത് ഒരുപക്ഷേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടമായാല്‍ മറ്റൊരിടത്തും പാര്‍ട്ടിക്ക് അധികാരമില്ലാത്ത അവസ്ഥ വരും. പുതുച്ചേരിയില്‍ കൂട്ടുകക്ഷി ഭരണമുള്ളത് ഇതിനിടയില്‍ ഒരു പ്രതീക്ഷയാണ്. പാര്‍ട്ടി അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കുകയാണ് ബിജെപി. പക്ഷേ ദക്ഷിണേന്ത്യ കൂടി പിടിക്കാനായാല്‍ രാജ്യത്ത് തന്നെ എതിരില്ലാത്ത പാര്‍ട്ടിയാവും.

1

മോദി സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷങ്ങള്‍ രാജ്യത്തൊട്ടാകെ നടത്തി കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ മിഷന്‍ എക്‌സ്പാന്‍ഷന്‍ ഇതിന്റെ ഭാഗമായി തുടങ്ങിയതാണ്. കഴിഞ്ഞ കാലങ്ങളിലേത് പോലെയല്ല, അഗ്രസീവായ ക്യാമ്പയിനിംഗിനാണ് ബിജെപി ഒരുങ്ങുന്നത്. കേരളത്തില്‍ അടക്കം നേട്ടമില്ലാതെ പോയാല്‍ നേതാക്കള്‍ നടപടി അടക്കം നേരിടേണ്ടി വരും. അതുകൊണ്ട് അഗ്രസീവ് സ്വഭാവത്തിലേക്ക് ബിജെപി മാറിയിട്ടുണ്ട്. 2014ന് ശേഷം ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ദില്ലി, പഞ്ചാബ്, ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ നേരെ തിരിച്ചാണ്.

2

കേരളത്തില്‍ വട്ടപൂജ്യമായതും തമിഴ്‌നാട്ടില്‍ തകര്‍ന്നടിഞ്ഞതും ബിജെപിയെ കേന്ദ്ര നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍ തന്ത്രം മാറ്റാന്‍ ബിജെപി തയ്യാറല്ല. നേതാക്കള്‍ പറയുന്നത്, ഒരേ രീതി വെച്ച് ദക്ഷിണേന്ത്യയില്‍ ജയിക്കാന്‍ സാധിക്കില്ലെന്നാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന് പൊതുബോധമുണ്ട്. ഇത് മാറ്റിയെടുക്കേണ്ടി വരും. പക്ഷേ അത് എളുപ്പമല്ല. കന്യാകുമാരി മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ അവര്‍ക്ക് സ്വാധീനമുള്ളത്. 1980കളില്‍ ബിജെപിയുടെ രൂപീകരണം മുതല്‍ ദക്ഷിണേന്ത്യയില്‍ ശക്തി നേടാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു നേതാവിനും ഇതുവരെ ഇവിടെ വിജയിക്കാന്‍ സാധിച്ചിട്ടില്ല.

3

കേരള, ആന്ധ്രപ്രദേശ്, തെലങ്കാന. തമിഴ്‌നാട് ഇത് നാലും ഇപ്പോഴും ബിജെപിയുടെ കൈയ്യകലത്തുള്ള സംസ്ഥാനങ്ങളാണ്. ബിജെപി കൊണ്ടുവരുന്ന ഏത് നിയമത്തെയും ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും ഈ സംസ്ഥാനങ്ങളാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരെ ബിജെപിക്ക് വിജയിക്കാനാവുന്നില്ല എന്നതാണ് സത്യം. ഈ നാല് സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളാണെന്ന് പറയാം. സിപിഎം നിലവില്‍ ദേശീയ സ്വാധീനം വളരെ കുറവുള്ള പാര്‍ട്ടിയാണ്. ബാക്കിയെല്ലാ സ്ഥലത്തും ബിജെപി പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെയാണ്. ഇത് വളരെ എളുപ്പമായി വരുന്ന കാര്യമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും ജയം ബിജെപിക്കൊപ്പമാണ്.

4

കര്‍ണാടകത്തിലും തെലങ്കാനയിലും 2023 തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇത് രണ്ടും ബിജെപിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കര്‍ണാടകത്തില്‍ ബിജെപി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. എന്നാല്‍ തെലങ്കാനയില്‍ ഭരണം മാറാന്‍ വരെ സാധ്യതയുണ്ട്. ഇവിടെ ഉപതെരഞ്ഞെടുപ്പ് അടക്കം ബിജെപി വിജയിച്ച് നില്‍ക്കുകയാണ്. അതേസമയം അമിത് ഷാ അധ്യക്ഷനായപ്പോള്‍ മിഷന്‍ സൗത്ത് ഇന്ത്യ എന്നൊരു പ്ലാന്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ഇത് നടപ്പാക്കാനാണ് ജെപി നദ്ദയുടെ ശ്രമം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ, അമിത് ഷാ എന്നിവര്‍ ചേര്‍ന്ന് മിഷന്‍ ദക്ഷിണേന്ത്യ വിജയിപ്പിക്കാന്‍ ഒരു ടീമായി മാറിയിരിക്കുകയാണ്.

5

നരേന്ദ്ര മോദിക്ക് ദക്ഷിണേന്ത്യയിലും വലിയ നേതാവായി മാറണമെന്ന് ആഗ്രഹമുണ്ട്. തെലങ്കാന പിടിച്ചാല്‍ ബിജെപിയോടുള്ള സമീപനം തന്നെ ദക്ഷിണേന്ത്യയില്‍ മാറുമെന്നാണ് വിലയിരുത്തല്‍. സകല കരുത്തും ഉപയോഗിച്ചാണ് ഇവിടെ ബിജെപി പ്രചാരരണം നടത്തുന്നത്. നദ്ദയും അമിത് ഷായും തുടര്‍ച്ചയായി സംസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് മേല്‍നോട്ടം. മോദി മെയ് 26ന് സംസ്ഥാനത്ത് എത്തിയിരുന്നു. ടിആര്‍എസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുടുംബാധിപത്യ പാര്‍ട്ടിയായി ടിആര്‍എസിനെ മുദ്രകുത്തുകയും ചെയ്തു. അതേസമയം കേരളത്തില്‍ സ്മൃതി ഇറാനി എത്തിയത് അടക്കം ഇതിന്റെ ഭാഗമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കേരളത്തില്‍ ബിജെപി പ്ലാന്‍ ചെയ്യുന്നത്.

'സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി''സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി'

English summary
bjp have a mega plan to capture south india from opposition, narendra modi will lead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X