കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൂല്‍പൂരില്‍ തിരിച്ചുവരവിന് ബിജെപി....ത്രികോണ പോരാട്ടത്തില്‍ മുന്നിലെത്തും, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എത്ര സീറ്റ് നഷ്ടപ്പെട്ടാലും നിര്‍ണായകമായ ഗ്ലാമര്‍ സീറ്റ് പിടിക്കാന്‍ നിര്‍ദേശം. ത്രികോണ പോരാട്ടം നടക്കുന്ന ഫൂല്‍പൂരാണ് ഈ മണ്ഡലം. ബിജെപി കഴിഞ്ഞ നാല് വര്‍ഷമായി അതിശക്തമായ ബിജെപി കോട്ടയായിരുന്നു ഈ മണ്ഡലം. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഈ സീറ്റ് ബിജെപി കൈവിട്ടിരുന്നു. അതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

എന്നാല്‍ നിലവില്‍ ഇവിടെ ബിജെപി മുന്‍തൂക്കം നേടിയെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു. പക്ഷേ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ നിരവധിയുണ്ടെന്ന് ബിജെപി നേതാക്കളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് ദേശീയ തലത്തിലെ വലിയൊരു ടീം തന്നെ ഇവിടെ ഉണ്ട്. കോണ്‍ഗ്രസും മഹാസഖ്യവും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. കോണ്‍ഗ്രസ് അപ്രതീക്ഷിതമായി മുന്‍നിരയിലേക്ക് വന്നത് ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്.

ഫൂല്‍പൂരില്‍ നിര്‍ണായകം

ഫൂല്‍പൂരില്‍ നിര്‍ണായകം

ഫൂല്‍പൂര്‍ ബിജെപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമാണ്. ഇവിടെ വിജയിക്കേണ്ടത് ബിജെപിക്ക് വളരെ പ്രധാനമാണ്. സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശേഷിയുള്ള മണ്ഡലമാണിത്. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ ഫൂല്‍പൂരില്‍ തോറ്റത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതേസമയം ബിജെപിയുടെ വോട്ടുബാങ്ക് പൊളിഞ്ഞതാണ് പ്രധാന ഭീഷണി. ജാതി വോട്ടുകള്‍ ബിജെപിയിലേക്ക് പൂര്‍ണമായും പോകുന്നില്ലെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

മുന്‍തൂക്കം ബിജെപിക്ക്

മുന്‍തൂക്കം ബിജെപിക്ക്

ഇപ്പോള്‍ ബിജെപിക്കാണ് മണ്ഡലത്തില്‍ ചെറിയ മുന്‍തൂക്കമുള്ളത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയാണ് കാരണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓരോ വീടുകളിലും കയറി ഇറങ്ങി പ്രചാരണവും നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ ജനപ്രിയ പദ്ധതികള്‍ എല്ലാം ഫൂല്‍പൂരില്‍ വലിയ പിന്തുണ തേടിയിട്ടുണ്ട്. ശൗചാലയ പദ്ധതിയും, പെന്‍ഷന്‍ പദ്ധതികളുമാണ് സജീവം. ഇവ ജനങ്ങളിലേക്ക് എത്തിച്ചത് ആര്‍എസ്എസാണ്. കേശവ്് പ്രസാദ് മൗര്യ എല്ലാ വിഭാഗങ്ങള്‍ക്കുമായി ഗ്രാമസഭകളും നടത്തി സജീവമായിട്ടുണ്ട്.

മഹാസഖ്യം മുന്നിലേക്ക്

മഹാസഖ്യം മുന്നിലേക്ക്

മഹാസഖ്യത്തില്‍ നിന്ന് കടുത്ത പോരാട്ടമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സമാജ് വാദി പാര്‍ട്ടി യാദവരുടെ വോട്ടുകളും ബിഎസ്പി ജാദവ, ദളിത് വോട്ടുകളും ഒന്നിപ്പിച്ച് ബിജെപിയുടെ കണക്ക് കൂട്ടലെല്ലാം തെറ്റിച്ചിരിക്കുകയാണ്. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പണ്ഡാരി യാദവാണ്. ഇയാള്‍ക്ക് മുസ്ലീം വന്‍ തോതില്‍ നേടാനാവും. ഇത് ബിജെപി നേതാക്കളും സമ്മതിക്കുന്നു. മുസ്ലീങ്ങളെ ആകര്‍ഷിക്കാന്‍ മൗര്യ തന്നെ നേരിട്ട് രംഗത്തുണ്ട്. വിവാദ പ്രസ്താവനകള്‍ മണ്ഡലത്തില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.

കോണ്‍ഗ്രസ് ബദല്‍ ശക്തി

കോണ്‍ഗ്രസ് ബദല്‍ ശക്തി

കോണ്‍ഗ്രസ് ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്നുണ്ട്. യാദവ വോട്ടിനെതിരെ ബിജെപിയുടെ ശക്തിയായിരുന്ന മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസ് മൂന്നാക്കി വിഭജിച്ചിരിക്കുകയാണ്. ഒരു ഭാഗം കോണ്‍ഗ്രസിനും മറ്റൊരു ഭാഗം ബിജെപിക്കും ലഭിക്കും. 50000 വോട്ടുകള്‍ വരെ കോണ്‍ഗ്രസ് ഇത്തരത്തില്‍ നേടും. ഇവിടെ മഹാസഖ്യം വിജയിക്കുകയാണെങ്കില്‍ അത് 25000 വോട്ടിനായിരിക്കും. ഇത് ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ്.

സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

കോണ്‍ഗ്രസ് പങ്കജ് പട്ടേലിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇയാള്‍ കുര്‍മി വിഭാഗത്തിലെ നേതാവാണ്. യാദവേതര, ഒബിസി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തും, ബിജെപിയുടെ സ്ഥാനാര്‍ത്ഥി കേശരി ദേവി പട്ടേലും കുറുമി നേതാവാണ്. അതേസമയം ബിജെപി ഹിന്ദു വോട്ടുകള്‍ നേടുന്നതിനായി ഒരുക്കിയ കുംഭമേള കൊണ്ട് കാര്യമായ നേട്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് പ്രധാന കാരണം കോണ്‍ഗ്രസാണ്. ബ്രാഹ്മണ വോട്ടര്‍മാര്‍ക്ക് ബദല്‍ പാര്‍ട്ടിയായി കോണ്‍ഗ്രസാണ് മുന്നിലുള്ളത്.

വോട്ടര്‍മാരുടെ കണക്ക്

വോട്ടര്‍മാരുടെ കണക്ക്

ഫൂല്‍പൂരില്‍ മൂന്ന് ലക്ഷം പട്ടേല്‍ വോട്ടുകളുണ്ട്. ഒരു ലക്ഷം ജാദവ് ദളിതുകള്‍, 1.5 ലക്ഷം ജാദവേതര, രണ്ട് ലക്ഷം യാദവ, ബ്രാഹ്മണ വോട്ടുകളും രണ്ട് ലക്ഷം മുസ്ലീം വോട്ടര്‍മാരുമുണ്ട്. 2018ലെ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ 3.42 ലക്ഷം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ബിജെപിയുടെ കൗശലേന്ദ്ര സിംഗ് പട്ടേല്‍ 2.83 ലക്ഷം വോട്ടുകളും നേടിയിരുന്നു. കോണ്‍ഗ്രസ് 20000 വോട്ടുകള്‍ക്കടുത്ത് നേടിയാണ് അന്ന് ബിജെപിയുടെ സാധ്യത അടച്ചത്. സ്വതന്ത്രനായി മത്സരിച്ച ആതിഖ് അഹമ്മദ് നേടിയ അരലക്ഷം വോട്ടുകളും ഇതില്‍ നിര്‍ണായകമായി.

കോണ്‍ഗ്രസും മുന്‍നിരയിലേക്ക്

കോണ്‍ഗ്രസും മുന്‍നിരയിലേക്ക്

കോണ്‍ഗ്രസ് നേതാവ് പങ്കജ് പട്ടേലിന് രാഷ്ട്രീയ കുടുംബമെന്ന വന്‍ മൈലേജ് മണ്ഡലത്തിലുണ്ട്. അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് സോനേലാലും കുറുമി നേതാവ്, ഭാര്യയുടെ മാതാവ് കൃഷ്ണ പട്ടേലും അങ്ങനെ തന്നെ. അതുകൊണ്ട് ജാതി വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക പോകാന്‍ സാധ്യതയുണ്ട്. ഒബിസി വിഭാഗത്തില്‍ നരേന്ദ്ര മോദിക്കുള്ള മികച്ച പ്രതിച്ഛായയാണ് ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ബിജെപിക്കെതിരെ ഇവിടെ ഭരണവിരുദ്ധവികാരമുണ്ട്. മണ്ഡലത്തില്‍ ദേശീയത വന്‍ വികാരമായി നില്‍ക്കുന്നതും ബിജെപി ഗുണമാണ്. എന്നാല്‍ ജാതി സമവാക്യവുമായി കോണ്‍ഗ്രസ് മുന്‍നിരയിലെത്തിയത് മാത്രമാണ് ബിജെപിക്കുള്ള ഭീഷണി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ ആദ്യ 4 ഘട്ടത്തില്‍ മഹാസഖ്യം മുന്നില്‍.... കുതിച്ച് കയറി കോണ്‍ഗ്രസും ബിഎസ്പിയും!!യുപിയില്‍ ആദ്യ 4 ഘട്ടത്തില്‍ മഹാസഖ്യം മുന്നില്‍.... കുതിച്ച് കയറി കോണ്‍ഗ്രസും ബിഎസ്പിയും!!

English summary
bjp have an advantage in phulpur but fighting become close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X