കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപിയുടെ മുഖമാകാന്‍ ഗംഭീറും മനോജ് തിവാരിയും, പ്രകടന പത്രിക ഞെട്ടിക്കും!!

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ദില്ലിയില്‍ അതിവേഗം കാര്യങ്ങള്‍ നീക്കി ബിജെപി. അഞ്ച് പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്. ഇവരില്‍ ആരാകും സ്ഥാനാര്‍ത്ഥി എന്ന് ഒരു മാസത്തിനുള്ളില്‍ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ മനോജ് തിവാരി മാത്രമാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. അതേസമയം വോട്ടുബാങ്ക് ഏകീകരിക്കാനുള്ള വമ്പന്‍ ശ്രമമാണ് ബിജെപി നടത്തുന്നത്.

ബിജെപിയുടെ പ്രകടന പത്രിക ഇത്തവണ വിപ്ലവകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് ഇതിനായി ബിജെപി സ്വീകരിക്കുന്ന്. അതേസമയം പൂര്‍വാഞ്ചല്‍, പഞ്ചാബി വോട്ടര്‍മാരെയാണ് ബിജെപി ഇത്തവണ ആശ്രയിക്കുന്നത്. അതേസമയം കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പലരും രാജിവെച്ച് ദില്ലിയില്‍ മത്സരിക്കാനുള്ള സാധ്യതയും ബിജെപി തള്ളിക്കളയുന്നില്ല.

ആദ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ആദ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ബിജെപി അഞ്ച് പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ആര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് വ്യക്തമല്ല. ഹര്‍ഷവര്‍ധന്‍, മനോജ് തിവാരി, വിജയ് ഗോയല്‍, ഗൗതം ഗംഭീര്‍, പര്‍വേഷ് വര്‍മ എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബിജെപിയുടെ ഇന്റേണല്‍ സര്‍വേയില്‍ ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത് കൊണ്ടാണ് ഇത്തരമൊരു ആവശ്യം വോട്ടര്‍മാര്‍ ഉന്നയിച്ചത്.

കേന്ദ്ര മന്ത്രിമാര്‍ രാജിവെക്കുമോ?

കേന്ദ്ര മന്ത്രിമാര്‍ രാജിവെക്കുമോ?

ഹര്‍ഷ വര്‍ധന് വലിയ സാധ്യതയാണ് നേതൃത്വം നല്‍കുന്നത്. നിലവില്‍ അദ്ദേഹം കേന്ദ്ര മന്ത്രിയാണ്. ഒരാള്‍ രാജിവെക്കുന്നത് കൊണ്ട് മോദി സര്‍ക്കാരിന് ഒന്നും സംഭവിക്കില്ല. പക്ഷേ പകരം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം മുസ്ലീങ്ങള്‍ക്കിടയില്‍ വരെ സ്വാധീനമുള്ള നേതാവാണ് ഹര്‍ഷ വര്‍ധന്‍. അതേസമയം മനോജ് തിവാരിയും നിലവില്‍ എംപിയാണ്. പൂര്‍വാഞ്ചല്‍ ബന്ധവും തിവാരിക്കുണ്ട്. 50 ലക്ഷം വോട്ടര്‍മാര്‍ പൂര്‍വാഞ്ചല്‍ മേഖലയില്‍ ഉണ്ട്. ഇവര്‍ യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയവരാണ്.

മുന്‍നിരയില്‍ ഗംഭീര്‍

മുന്‍നിരയില്‍ ഗംഭീര്‍

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന്‍നിരയിലുണ്ട്. അദ്ദേഹത്തിന് പരിചയസമ്പത്തില്ലെന്ന് മാത്രമാണ് ഏക പ്രശ്‌നം. അതേസമയം ഗംഭീര്‍ ബ്രാഹ്മണ വിഭാഗത്തിലെ നേതാവാണ്. ദില്ലിയില്‍ വലിയ സ്വാധീനം അവര്‍ക്കില്ല. അതേസമയം പലസംസ്ഥാനങ്ങളിലും എണ്ണത്തില്‍ കുറവായ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ ബിജെപി മുഖ്യമന്ത്രിയാക്കി ഞെട്ടിച്ചിരുന്നു. ഹരിയാനയില്‍ പഞ്ചാബിയായ മനോഹര്‍ ലാല്‍ ഖട്ടാര്‍ വന്നതും ഈ നീക്കമായിരുന്നു. അതേസമയം 2015ല്‍ കിരണ്‍ ബേദിയെ കൊണ്ടുവന്ന് തിരിച്ചടി നേരിട്ടത് പോലൊരു പരീക്ഷണത്തിന് ബിജെപി തയ്യാറായേക്കില്ല.

എന്തുകൊണ്ട് പൂര്‍വാഞ്ചലി വോട്ടര്‍മാര്‍

എന്തുകൊണ്ട് പൂര്‍വാഞ്ചലി വോട്ടര്‍മാര്‍

ദില്ലിയില്‍ മൊത്തം 1.43 കോടി വോട്ടര്‍മാരാണ് ഉള്ളത്. പൂര്‍വാഞ്ചല്‍, പഞ്ചാബി, മുസ്ലീം എന്നീ വിഭാഗങ്ങളാണ് കൂടുതലായുള്ളത്. ഇതില്‍ പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ 30 ശതമാനത്തോളം വരും. കാലങ്ങളായി ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ വന്നതോടെ എഎപിയെ ഇവര്‍ പിന്തുണയ്ക്കുകയായിരുന്നു. 25 സീറ്റില്‍ വരെ പൂര്‍വാഞ്ചലിക്ക് വോട്ടുകള്‍ നിര്‍ണായകമാണ്. ഭൂരിപക്ഷത്തിന്റെ പകുതിയിലധികം സീറ്റുകള്‍ ഇവരുടെ പിന്തുണയോടെ ലഭിക്കും. ഇതാണ് ബിജെപി പിടിക്കാന്‍ ഒരുങ്ങുന്നത്. ബിജെപിക്കുള്ളില്‍ നിരവധി നേതാക്കള്‍ പൂര്‍വാഞ്ചല്‍ വിഭാഗത്തില്‍ നിന്നുള്ളവരുണ്ട്.

സ്വാധീന മണ്ഡലങ്ങള്‍

സ്വാധീന മണ്ഡലങ്ങള്‍

ആദര്‍ശ് നഗര്‍, ബദാര്‍പൂര്‍, ബദ്‌ലി, കുണ്ഡലി, കരാവല്‍ നഗര്‍, കിരാരി, ലക്ഷ്മി നഗര്‍, മുസ്തഫബാദ്, പത്പര്‍ഗഞ്ച്, പാലം, റിതാല, ത്രിലോക്പുരി, സംഗം വിഹാര്‍, ഉത്തംനഗര്‍, വികാസ്പുരി എന്നിവയാണ് പൂര്‍വാഞ്ചലി വോട്ടര്‍മാരുടെ ശക്തികേന്ദ്രങ്ങള്‍. ഇവരോടൊപ്പം 20 ശതമാനുള്ള പഞ്ചാബി വോട്ടര്‍മാര്‍ കൂടി ചേര്‍ന്നാല്‍ ഏത് പാര്‍ട്ടിക്കും എളുപ്പത്തില്‍ അധികാരം നേടാം. 30 സീറ്റില്‍ ഇവരുടെ സ്വാധീനമുണ്ട്. മുസ്ലീങ്ങള്‍ക്ക് 13 ശതമാനത്തോളം ഉണ്ട്. പത്ത് സീറ്റില്‍ ഇവരുടെ വോട്ടും നിര്‍ണായകമാണ്.

മുന്‍നിരയില്‍ ഇവര്‍

മുന്‍നിരയില്‍ ഇവര്‍

മനോജ് തിവാരിയും ഹര്‍ഷവര്‍ധനുമാണ് ബിജെപിയുടെ പോപ്പുലര്‍ ചോയ്‌സുകള്‍. ഇവരുടെ പൂര്‍വാഞ്ചലി ബന്ധമാണ് പാര്‍ട്ടി കാര്യമായി പരിഗണിക്കുന്നത്. 2017 മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 43 പൂര്‍വാഞ്ചല്‍ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. ഇതില്‍ 34 പേരും വിജയിച്ചിരുന്നു. അതേസമയം എഎപിയില്‍ 13 എംഎല്‍എമാര്‍ ഇതേ വിഭാഗത്തില്‍ നിന്നാണ്. അതേസമയം വിജയ് ഗോയല്‍ കടുത്ത വെല്ലുവിളി ഇവര്‍ക്കെല്ലാം ഉയര്‍ത്തുന്നുണ്ട്. ബനിയ വിഭാഗത്തിലെ നേതാവാണ് അദ്ദേഹം. എന്നാല്‍ ഗോയലിനെ കൊണ്ടുവന്നാല്‍ പൂര്‍വാഞ്ചല്‍ വോട്ടുകള്‍ ഒന്നാകെ ബിജെപിയെ കൈവിടും.

രണ്ട് തന്ത്രങ്ങള്‍

രണ്ട് തന്ത്രങ്ങള്‍

ബിജെപി സിഖ് വോട്ടര്‍മാരെ വല്ലാതെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനായി സിഖ് വിരുദ്ധ കലാപങ്ങള്‍ പ്രചാരണത്തില്‍ ഉന്നയിക്കുന്നുണ്ട്. എഎപിക്കാണ് ഈ വോട്ടുബാങ്കിലും മുന്‍തൂക്കം. 18 സീറ്റുകളില്‍ സിഖ് വിഭാഗത്തിന് സ്വാധീനമുണ്ട്. അതേസമയം ഇത്തവണ ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. മേരെ ദില്ലി മേരാ സുജാവ് എന്ന ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പത്ത് കോടി പേരില്‍ നിന്ന് നിര്‍ദേശം തേടിയിരുന്നു ബിജെപി. സമാന രീതിയാണ് ദില്ലിയിലും പ്രയോഗിക്കുന്നത്.

ബിജെപി ലോക്കലാവുന്നു.... ദില്ലിയില്‍ കുടിവെള്ളവും വൈദ്യുതിയും പ്രചാരണ വേദിയില്‍ ഉന്നയിക്കും!!ബിജെപി ലോക്കലാവുന്നു.... ദില്ലിയില്‍ കുടിവെള്ളവും വൈദ്യുതിയും പ്രചാരണ വേദിയില്‍ ഉന്നയിക്കും!!

English summary
bjp have five cm probable faces in delhi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X