കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപിയുടെ കുതിപ്പ്.... മോദി ഫാക്ടര്‍ ശക്തം, ബംഗാളില്‍ 12 സീറ്റ് പിടിക്കും!!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടി താല്‍ക്കാലികം മാത്രമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിജെപിക്ക് നഷ്ടമായ സംസ്ഥാനമായ രാജസ്ഥാന്‍ തിരിച്ചുപിടിക്കുമെന്ന് മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം ബിജെപിക്ക് ഇതുവരെ നേട്ടങ്ങളില്ലാതിരുന്ന സംസ്ഥാനങ്ങളിലും ഇത്തവണ കുതിപ്പുണ്ടാകുമെന്ന് ഇന്റേണല്‍ സര്‍വേകളും വ്യക്തമാക്കുന്നു.

പ്രതിപക്ഷം വേണ്ടത്ര ശക്തമായി ഉയരാത്തതും ബിജെപിയുടെ ശക്തമായ അടിത്തറയ്ക്ക് പിന്നിലുണ്ട്. അതേസമയം നിലവിലെ ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ ബിജെപിയുടെ 300 സീറ്റ് എന്ന ലക്ഷ്യത്തിന് സാധ്യതയുണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ കൈവിടുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. അതുകൊണ്ട് സീറ്റ് നില മാറി മറിയാനും സാധ്യതയുണ്ട്. ഇതെല്ലാം ബിജെപി പരിശോധിക്കുന്നുണ്ട്.

രാജസ്ഥാനിലെ തിരിച്ചുവരവ്

രാജസ്ഥാനിലെ തിരിച്ചുവരവ്

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മോദി പ്രഭാവം ഏറ്റവും ശക്തം രാജസ്ഥാനിലാണ്. ഇവിടെ ബാലക്കോട്ട് ആക്രമണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മറ്റൊന്ന് കോണ്‍ഗ്രസിന്റെ പരാജയമാണ്. കാര്‍ഷിക വായ്പകളില്‍ അഴിമതി നടന്നെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം പ്രചാരണത്തില്‍ സംസ്ഥാനത്തെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വിഷയത്തെ ദേശീയ തലത്തിലേക്ക് മോദി കൊണ്ടുവന്നിരുന്നു. രാജസ്ഥാന്‍ മീണ, ഗുജ്ജാര്‍, വിഭാഗങ്ങളും മോദിക്കാണ് വോട്ട് ചെയ്തതെന്ന് സൂചിപ്പിക്കുന്നു.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നിട്ടില്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിരുന്നു. മോദി അവസാനം പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം ബിജെപി വിജയിച്ചിരുന്നു. ഇത്തവണ വസുന്ധര രാജയെ കളത്തില്‍ നിന്ന് മാറ്റിയതോടെ ദളിത്, ആദിവാസി വിഭാഗങ്ങളും സ്ത്രീകളും കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് 25 സീറ്റുകളാണ് ഉള്ളത്. ഇത്തവണ 23 സീറ്റ് വരെ ബിജെപി നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബംഗാളില്‍ കുതിപ്പ്

ബംഗാളില്‍ കുതിപ്പ്

ബംഗാളില്‍ ആക്രമങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്. പക്ഷേ കൃത്യമായ പ്രവര്‍ത്തനങ്ങൡലൂടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളും ശക്തമായിരുന്നു. ഇവിടെ തീവ്രഹിന്ദുത്വം ബിജെപിക്ക് വലിയ ഗുണം ചെയ്തിരിക്കുകയാണ്. തൃണമൂലിന്റെ പിന്നോക്ക ഹിന്ദു വോട്ടുകളും ഇത്തവണ ബിജെപി നേടും. 12 സീറ്റ് വരെയാണ് ബിജെപിക്കുള്ള സാധ്യത. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതിലും ശക്തമാകും.

പ്രതീക്ഷയുള്ള സംസ്ഥാനം

പ്രതീക്ഷയുള്ള സംസ്ഥാനം

ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ഉറപ്പായും നേടുമെന്ന് പറയുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ബീഹാറും. മഹാരാഷ്ട്രയില്‍ 48 സീറ്റാണ് ഉള്ളത്. കര്‍ഷക പ്രശ്‌നം മാത്രമാണ് ബിജെപിക്കുള്ള പ്രതിസന്ധി. ഈ പ്രശ്‌നം ശിവസേന പരിഹരിക്കും. കര്‍ഷകര്‍ക്കിടയില്‍ ഉദ്ധവ് താക്കറെയ്ക്ക് മികച്ച പ്രതിച്ഛായയുണ്ട്. കോണ്‍ഗ്രസിന്റെ വെറ്ററന്‍ നേതാക്കള്‍ക്ക് ഇവിടെ ചെറിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. അതേസമയം നഗര മേഖലയില്‍ ബിജെപി ഭൂരിഭാഗം സീറ്റുകളും നേടും. ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനേക്കാള്‍ ശക്തമാണ് ബിജെപിയെന്നാണ് വിലയിരുത്തല്‍.

വടക്കുകിഴക്ക് നേടുമോ?

വടക്കുകിഴക്ക് നേടുമോ?

പൗരത്വ ബില്‍ കൊണ്ടുവന്നതോടെ ചില പ്രതിസന്ധികള്‍ നോര്‍ത്ത് ഈസ്റ്റില്‍ ബിജെപി നേരിട്ടിരുന്നു. എന്നാല്‍ അസം ഗണ പരിഷത്തിനെ പോലുള്ള ചില പാര്‍ട്ടികളുടെ സഹായത്തോടെ ഇത് തിരിച്ച് പിടിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ സംരക്ഷ നിയമവും, മുസ്ലീം സുരക്ഷാ നയവും പ്രചാരണങ്ങളില്‍ ബിജെപി കൊണ്ടുവന്നിരുന്നു. 18 സീറ്റ് വരെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ബിജെപി നേടിയേക്കും. അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവയാണ് നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങല്‍.

യുപിയില്‍ ചെറിയ നഷ്ടം

യുപിയില്‍ ചെറിയ നഷ്ടം

ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നഷ്ടമുണ്ടാകുമെന്ന് പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 20 സീറ്റുകള്‍ കുറയുമെന്നാണ് പ്രവചനം. ഈ നഷ്ടമായ സീറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ നിന്ന് തിരിച്ചുപിടിക്കാനാണ് ശ്രമം. അത് വിജയിച്ചുവെന്ന് അമിത് ഷാ സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ച അത്ര വലിയ തിരിച്ചടി യുപിയില്‍ നിന്ന് ഉണ്ടാവില്ല. മോദി ദളിത്, ഒബിസി, ബ്രാഹ്മണ, വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത വീണ്ടും വര്‍ധിപ്പിച്ചതാണ് അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണം. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ബിജെപിയുമായി ഒബിസി, ദളിത് വിഭാഗങ്ങള്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.

300 സീറ്റുകള്‍

300 സീറ്റുകള്‍

300 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യ ബിജെപി ഇത്തവണ കടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പക്ഷേ എന്‍ഡിഎയിലെ മറ്റ് കക്ഷികളുടെ സീറ്റുകള്‍ കാര്യമായി കുറയും. നിതീഷ് കുമാറിന് വലിയ നേട്ടമുണ്ടാകില്ല. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും തിരിച്ചടി നേരിടും. ഇവര്‍ക്ക് സ്വന്തമായി നേട്ടങ്ങളൊന്നും ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും ഉന്നയിക്കുന്നത്. വിശ്വാസ്യത ഉള്ള നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നിട്ടില്ലെന്നും വോട്ടര്‍മാര്‍ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെപ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെ

English summary
bjp have major gains in bihar and bengal set for a comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X